2024 സെപ്തംബർ 5-ന് മദർ തെരേസയുടെ 27-ാം വാർഷികം ലോകം അടയാളപ്പെടുത്തുമ്പോൾ, അചഞ്ചലമായ അനുകമ്പ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച ഒരു സ്ത്രീയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്. 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയയിലെ സ്കോപ്ജെയിൽ ജനിച്ച ആഞ്ചെസ് ഗോൺഷെ ബോജാക്ഷിയു (Anjezë Gonxhe Bojaxhiu) എന്ന മദർ തെരേസയുടെ സേവന യാത്ര ആരംഭിച്ചത് കൽക്കട്ടയിലെ തിരക്കേറിയ തെരുവുകളിൽ നിന്നാണ്. അവിടെ അവർ പിന്നീട് ജീവകാരുണ്യത്തിൻ്റെയും മാനവികതയുടെയും പ്രതീകമായി മാറി. നിസ്വാർത്ഥമായ അർപ്പണബോധത്തിൻ്റെ സാക്ഷ്യമായിരുന്നു മദർ തെരേസയുടെ ജീവിതം. 18-ാം വയസ്സിൽ സിസ്റ്റേഴ്സ് ഓഫ് ലൊറെറ്റോയിൽ ചേർന്ന ശേഷം, അവർ ഇന്ത്യയിലേക്ക് മാറി. അവിടെ വർഷങ്ങളോളം കൽക്കട്ടയിലെ സെൻ്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപനം നടത്തി. എന്നാല്‍, 1946-ലെ ഒരു ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ അഗാധമായ ആത്മീയാനുഭവം, മഠത്തിൻ്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ദരിദ്രരായ പാവപ്പെട്ടവരെ സേവിക്കാൻ സ്വയം സമർപ്പിക്കാൻ അവരെ…
Category: ARTICLES
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന് പുത്തന്‍ചിറ
“മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ…
വില്ലനും നായകനും ഒന്നിച്ചു പീഡിപ്പിക്കുന്ന മലയാള സിനമാ ലോകം (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഇങ്ങനെ പോയാൽ മലയാള സിനിമ പീഡിത മേഖലയായി പ്രഖ്യാപിക്കേണ്ടി വരും. കാരണം പീഡിപ്പിക്കാത്ത നടൻമാരും ചലച്ചിത്ര പ്രവർത്തകരും ഇന്ന് മലയാള സിനിമാലോകത്ത് കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയെ ഒരു പീഡിത മേഖലയായി പ്രഖ്യാപിക്കണം. പീഡന കഥകൾ ഒന്നായി ഓരോ നടന്മ്മാരുടെയും പേരിൽ പുറത്തുവന്നതോടെ മലയാള സിനിമ ലോകത്തിനെ ഒരു എ സർട്ടിഫിക്കറ്റും നൽകണം. ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമ ലോകം പിടിപ്പിക്കുന്നവരുടെ ലോകമായി മാറിയത്. പകൽ മാന്യൻമാരുടെ തനി സ്വരൂപം ലോകം കണ്ടത്.പിടിപ്പിച്ചവരുടെ പേരുകൾ പുറത്തുപറയാൻ പലരും ധൈര്യം കാണച്ചുകൊണ്ട് പുറത്തുവന്നത് അതിനുശേഷമാണ്. സിനിമയിലെ വില്ലൻമ്മാരും നായകന്മ്മാരും ജീവിതത്തിൽ വില്ലൻമാർ മാത്രമല്ല സ്ത്രീലംബടന്മ്മാരുമാണെന്ന സത്യം ജനമറിയുന്നത് അതിനുശേഷമാണ്. ആ കാര്യത്തിൽ വില്ലനും നായകനുമില്ല. താര രാജാക്കൻമാർ മുതൽ ലൈറ്റ് ബോയ് വരെ പീഡിപ്പിക്കുന്നവരുടെ കുട്ടത്തിൽ ഉണ്ടെന്നതാണ് സത്യം. സിനിമ മേഖലയും അധോലോക അവിശുദ്ധ…
ഏതു വമ്പരായാലും കൊമ്പരായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം (ലേഖനം): എ.സി.ജോർജ്
ഇത് ഓണക്കാലമാണ്. ഐതിഹ്യമാണെങ്കിൽ തന്നെയും മനുഷ്യരെല്ലാം ഒന്നുപോലെ നീതി നിഷ്ഠയോടെ കള്ളവും ചതിയും വഞ്ചനയും പീഡകരും പീഡിതരും ഇല്ലാതെ സമത്വ സുന്ദരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടം നമ്മൾ ഓർക്കുന്ന ഓണക്കാലമാണ് ഇത്. അപ്പോൾ, ആണ് നാം കേൾക്കുന്നത് മലയാള സിനിമ മേഖലയിലെ ചീഞ്ഞുനാറിയ പീഡന, പീഡിത കഥകൾ, അനീതിയും അഴിഞ്ഞാട്ടവും കാലങ്ങളായി കൊടികുത്തി മലയാള സിനിമ മണ്ഡലം ആകെ മലീമസമാക്കി കൊണ്ടിരുന്ന ചോട്ടാ ബഡാ സൂപ്പർ മെഗാ മൈക്രോ താര രാജാക്കന്മാരുടെയും, താര റാണിമാരുടെയും നാറ്റിക്കുന്ന പിന്നാമ്പുറ കഥകളും ആരോപണങ്ങളും, പ്രത്യാരോപണങ്ങളും. പ്രജകൾക്ക് ഗുണമല്ലാതെ ഒരു കുറ്റവും ചെയ്യാത്ത മഹാനായ മഹാബലി ചക്രവർത്തിയെ വാമനൻ വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി ശിക്ഷിച്ചു എന്നാണല്ലോ ഓണ മഹോത്സവത്തിന്റെ ഒരു ഐതിഹ്യ കഥ. അപ്പോൾ പിന്നെ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, നീതിന്യായ വ്യവസ്ഥയിലൂടെ അത് തെളിയിക്കപ്പെട്ടാൽ ഏതു കൊലകൊമ്പരോ കൊമ്പത്തികളോ, അരികൊമ്പനോ, പടയപ്പയോ…
സിനിമാ അടുക്കള രഹസ്യങ്ങൾ അങ്ങാടിപ്പാട്ട് (ലേഖനം) കാരൂർ സോമൻ, ചാരുംമൂട്
മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറ ത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തിൽ സിനിമയു ണ്ടാക്കിയതിനല്ല, ഈ രംഗത്തെ വരേണ്യ വർഗ്ഗത്തിന്റെ മാടമ്പിത്തരങ്ങൾ നടിമാരിൽ ഭയം,ഭീതി വളർത്തിയി രിക്കുന്നു. സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഓരോന്നായി പുറത്തുവരുന്നു. സിനിമയിൽ അഭിന യിക്കണമെങ്കിൽ അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടനയിൽ അംഗമാ കണമെങ്കിൽ അടിവസ്ത്രം അഴിച്ചുവെക്ക ണമെന്നത് സിനിമയുടെ ജീർണ്ണ സംസ്കാരം വെളിപ്പെടുത്തുന്നു. അത് കലാ സാഹിത്യത്തെ അപമാനിക്കുന്നു. ഹേമ കമ്മിറ്റി അംഗം നടി ശാരദപോലും സിനിമയിലെ അടിവസ്ത്ര വിഷയം അടിവരയിടുന്നു. ഇത് ലോകത്തെ ങ്ങുമില്ലാത്ത യോഗ്യതാ പരീക്ഷയാണ്. സ്ത്രീ സുരക്ഷ വീമ്പിളക്കുന്ന നാട്ടിൽ ഇപ്പോഴുള്ള ഓരോ വെളിപ്പെടു ത്തലുകൾ മലയാളികളുടെ അന്തസ്സിനെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്.…
നാറ്റക്കേസുകളിൽ നാണം കെടുന്ന നമ്മുടെ സിനിമ (ലേഖനം): ജയൻ വർഗീസ്
“ഉണ്ണ്യേട്ടാ, എന്നാ എന്നെ കല്യാണം കഴിക്കുന്നേ?” റിട്ടയർമെന്റ് പ്രായവും കഴിഞ്ഞ് കവിളുകൾ ചീർത്തു തൂങ്ങിയ കിളവൻ നായകനോട് പേരക്കുട്ടിയുടെ പ്രായത്തിലുള്ള പതിനേഴ് തികയാത്ത കിളുന്തു നായികയുടെ പ്രേമോദാരമായ കൊഞ്ചൽ. ” അതിനിനി അധികം താമസമില്ലാ മോളെ” വിപ്രലംഭ ശ്രംഗാര രതി മൂർച്ചയിൽ നായകന്റെ മറുപടി. ഉടൻ പാട്ട്. വയലാറിനെയും, ഗിരീഷ് പുത്തഞ്ചേരിയേയും പോലുള്ള മഹാരഥന്മാരുടെ വരികൾ യേശുദാസിനെയും, ജയചന്ദ്രനേയും പോലുള്ള പ്രതിഭാശാലികൾ പാടിയപ്പോൾ, കേരളവും, കേരളത്തനിമയും, ജീവിതവും, ജീവിതത്തനിമയും അതിലൂടെ മിന്നിമറഞ്ഞിരുന്നൂ പണ്ട്…. അത് പണ്ട്. (വികടസരസ്വതി വിളയാടുന്ന വളിപ്പൻ വരികളും, അരയും, തലയും അവയവങ്ങളും കുലുക്കി പുറത്തേക്ക് തെറിപ്പിക്കുന്ന അഡാറൺ മുക്രകളുമായി നമ്മെ വട്ടു പിടിപ്പിക്കുന്നശബ്ദ വിസ്പോടനങ്ങൾ നമ്മുടെ ന്യൂജെൻ സിനിമയിൽ ഇന്നും നമുക്ക് ചുറ്റുമുണ്ട്). ഇതിനിടയിൽ കേരളത്തിന് വെളിയിലായിരുന്ന വില്ലൻ കവിളിൽ പൂടയും, കൈയിൽ കാശുമായി പടപടപ്പൻ മോട്ടോർ ബൈക്കിലോ, റൂഫ് ലെസ്സ് സ്പോർട്സ്…
ബരാക് ഒബാമ – യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി (നിരീക്ഷണം): ജയൻ വർഗീസ്
“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, അവരെ ഞാൻ ആശ്വസിപ്പിക്കും “ യഹൂദയിലെ മല നിരകളിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട മനുഷ്യ സ്നേഹത്തിന്റെ ആമഹനീയ ശബ്ദം പിന്നീട് നാം കേൾക്കുന്നത് പസഫിക്- അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയിൽബാരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനിൽ നിന്നാണ് എന്ന് എനിക്ക് തോന്നുന്നു ( വിയോജിക്കേണ്ടവർക്കുവിയോജിക്കാം). സുദീർഘമായ ഈ കാല ഘട്ടത്തിനിടയ്ക്ക് വന്നു പോയ മഹാരഥന്മാരായ മനുഷ്യ സ്നേഹികളെ ഇവിടെവിസ്മരിക്കുന്നില്ല. ലിങ്കണും ഗാന്ധിയും മാർട്ടിൻലൂഥറും അവരിൽ ചിലർ മാത്രമാണ്. അബ്രഹാം ലിങ്കണിലെസഹാനുഭൂതിയും മഹാത്മാഗാന്ധിയിലെ സഹനവും മാർട്ടിൻ ലൂഥറിലെ ആദർശനിഷ്ഠയും ഒരേ വ്യക്തിയിൽഒത്തു ചേരുമ്പോൾ കാലം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന മഹാനായ മനുഷ്യനാവുകയാണ് ബരാക്ഒബാമ. അച്ഛൻ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളിൽ വളർന്നു വരികയും, സർക്കാർ സഹായത്തിൽഅന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്നേഹവും സാന്ത്വനവും നുകർന്ന് ലക്ഷ്യബിധത്തോടെ…
താരങ്ങളാക്കി വഷളാക്കിയത് നമ്മളാണ് (ലേഖനം): ഡോ. എസ് എസ് ലാല്‍
നമ്മളെപ്പോലെ സാധാരണ മനുഷ്യർ മാത്രമാണ് സിനിമയിൽ അഭിനയിക്കുന്ന നടീനടന്മാർ എന്ന ബോധ്യം നമുക്കുണ്ടായൽ തന്നെ സിനിമാമേഖലയിലെ പ്രശ്നങ്ങൾക്കും സിനിമാക്കാരെക്കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. സിനിമ മാത്രം ദൃശ്യമാദ്ധ്യമമായി ഉണ്ടായിരുന്ന ഒരു കാലത്ത് സിനിമയിൽ അഭിനയിക്കുന്നവർ അത്ഭുത മനുഷ്യരായിരുന്നു. അക്കാലത്ത് അവരെ അതിശയത്തോടെ ഇഷ്ടപ്പെട്ടാണ് പാവം മനുഷ്യർ അവരുടെ ആരാധകരായത്. നമുക്ക് യഥാർത്ഥ ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്ന അമാനുഷരായി കണ്ടാണ് പാവങ്ങൾ സിനിമാക്കാരുടെ ഫാൻസ് ആയത്. കാലക്രമേണ ടെലിവിഷനും കമ്പ്യൂട്ടറും സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ സാധാരണമായപ്പോൾ സിനിമ ഒരു അതിശയമല്ലാതെയായി. മൊബെൽ ഫോണിൽ മുഴുവൻ സിനിമയും എടുക്കാവുന്ന ഇക്കാലത്ത് സിനിമാക്കാരും അതിശയമല്ല. പോരെങ്കിൽ നല്ല നടന്മാരും നടിമാരും ധാരാളം. ഇതിനിടയിൽ പിടിച്ചു നിൽക്കാനാണ് കൂട്ടത്തിലെ ബലവാന്മാരായ ‘താരങ്ങൾ’ സ്വന്തം പണമിറക്കി ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കിയത്. അതിൻ്റെ കേന്ദ്രക്കമ്മിറ്റിയാണ് A.M.M.A.…
സാധാരണ പ്രസവത്തിനായി ഗർഭകാലത്ത് ഈ ശീലങ്ങൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ
ആധുനിക വംശത്തിൽ ആളുകളുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന വേഗത ചിലപ്പോൾ ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കാൻ കഴിയും. അവയുടെ ഏറ്റവും മികച്ച കാര്യം അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല എന്നതാണ്, റിപ്പോർട്ടുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഗർഭകാലത്തെ ചില ശീലങ്ങൾ അവഗണിക്കുന്നത് നിങ്ങളുടെ പ്രസവം സാധാരണയിൽ നിന്ന് സിസേറിയൻ ലേക്ക് പോകുന്നതിലേക്ക് നയിച്ചേക്കാം. നേരത്തെ മിക്ക ഗർഭിണികളും സാധാരണ പ്രസവത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകിയിരുന്നുവെങ്കിലും ഇപ്പോൾ സിസേറിയന്റെ എണ്ണം മുമ്പത്തേതിനേക്കാൾ വളരെയധികം വർദ്ധിച്ചു. സിസേറിയൻ പ്രസവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകം ശാരീരിക അധ്വാനത്തിലെ കുറവാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറയുന്നു. ഇതിനായി, അവ മാറ്റുന്നതിലൂടെ നിങ്ങൾക്ക് വീട്ടിലെ നിങ്ങളുടെ ശീലങ്ങൾ മെച്ചപ്പെടുത്താം. ആ നിർദ്ദേശങ്ങളിൽ ചിലത് ഇനിപ്പറയുന്നവയാണ്: ശാരീരിക അധ്വാനം കുറയുന്നത് സിസേറിയൻ ഡെലിവറിക്ക് കാരണമാകും…
“ഒരു ചുക്കും സംഭവിക്കില്ല” (രാജു മൈലപ്ര)
മാന്യ മഹാജനങ്ങളേ! അങ്ങിനെ അവസാനം നമ്മള് ആകാംക്ഷയോടു കൂടി കാത്തിരുന്ന ‘ഹേമാ കമ്മിറ്റി’ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതോടുകൂടി കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. സാധാരണ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടനടി ‘ഒരു പ്രത്യേക ആക്ഷന്‍’ എടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് ഇന്നു നിലവിലുള്ളത്. അതുകൊണ്ടായിരിക്കാം റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷത്തോളം അതു ബി-നിലവറയില്‍ വെച്ചു പൂട്ടിയിട്ട് ഈയൊരു നല്ല മുഹൂര്‍ത്തം നോക്കി പുറത്തുവിട്ടത്. അതും ‘എരിവും പുളിയുമുള്ള’ ഭാഗങ്ങള്‍ എല്ലാം മുറിച്ചു മാറ്റിയതിനു ശേഷം. അതു പുറത്തു വിട്ടാല്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുമത്രേ! അതു നല്ലൊരു തീരുമാനമാണ്. മമ്മൂട്ടി മുതല്‍ അന്തരിച്ച മാമുക്കോയ വരെയുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്. എന്നാല്‍, ഇതു കേട്ടിട്ട് സാധാരണ ജനങ്ങളൊന്നും ഞെട്ടിയില്ല. സിനിമാ ലോകത്തെ…
