അമേരിക്ക വെനിസ്വേലയിൽ പ്രസിഡന്റ് മഡുറോയെ സ്ഥാനഫ്രഷ്ടനാക്കി അറസ്റ്റ് ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നത് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അമേരിക്കൻ ജനത കേട്ടതൊ ഒരു സാധാരണ വാർത്ത കേട്ടതു പോലെയാണ്. ന്യൂയോർക്കിലും കാലിഫോർണിയയിലും ചിക്കാഗോയിലെ കുറെ ആൾക്കാർ പ്രകടനമായി പ്രതഷേധം നടത്തിയതൊഴിച്ചാൽ അമേരിക്കൻ ജനത അതിനെ വലിയ സംഭവമായി കരുതിയില്ല. ലോക രാഷ്ട്രങ്ങളിൽ ശക്തരായി കരുതുന്ന ചൈനപോലും മയപ്പെടുത്തിയ പ്രതിഷേധമേ നടത്തിയുള്ളു. ഇന്ത്യ അതുപോലും നടത്തിട്ടില്ല. എന്നാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ ട്രംപിന്റെ ധാർഷ്ഠ്യമായും കടന്നുകയറ്റമായും വിലയിരുത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ പരമാധികാരിക്കെതിരെ ഇത്തരത്തിൽ ഒരു നടപടി ശരിയല്ലെന്ന് വാദിക്കുന്നവർ ആ നടപടിക്ക് പ്രേരിതമായ വസ്തുക്കൾ എന്തെന്ന് അറിയാതെയാണ് അതിനെ ന്യായികരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുള്ള രാജ്യമാണ് വെനിസ്വല. സൗദി പോലും അതിനു പിന്നിലാണ്. 1930 കളുടെ മദ്ധ്യം വരെ വെനിസ്വലയുടെ കയറ്റുമതി കാപ്പിയായിരുന്നു. എന്നാൽ, 90കളുടെ…
Category: ARTICLES
മരണമൊഴികളുടെ നിയമ സാധുതകൾ: അഡ്വ. സലിൽ കുമാർ
ഭാരതീയ സാക്ഷ്യ അധിനിയമം 2023 ലെ വകുപ്പ് 26(a) പ്രകാരമുള്ള മരണമൊഴി (Dying Declaration) യുടെ നിയമ സാധുതകൾ I. മരണമൊഴി (Dying Declaration) എന്ന ആശയത്തിന് ക്രിമിനൽ ന്യായവ്യവസ്ഥയിൽ അതുല്യമായ സ്ഥാനമാണ് ഉള്ളത്. മറ്റൊരാൾ പറഞ്ഞോ കേട്ടോ ആയ hearsay തെളിവുകൾ പൊതുവെ അംഗീകരിക്കപ്പെടില്ല എന്ന നിയമത്തിന് ഉള്ള ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ഒഴിവുകളിൽ ഒന്നാണ് മരണമൊഴി. മരണത്തിന്റെ വക്കിലെത്തിയ ഒരാൾ കള്ളം പറയാൻ സാധ്യത വളരെ കുറവാണ് എന്ന ഒരു പൊതു ധാരണയിലാണ് ഈ സിദ്ധാന്തം ആധാരമാക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായ പരിശോധനകൾ അതിജീവിച്ച ഈ സിദ്ധാന്തം ഇന്നും ക്രിമിനൽ വിചാരണകളിൽ നിർണ്ണായകമായ ഒരു തെളിവ് ഉപാധിയായി അംഗീകരിക്കപ്പെടുന്നു. 1872 ലെ ഇന്ത്യൻ തെളിവെടുപ്പ് നിയമത്തിലെ 32 (1) വകുപ്പ് പറഞ്ഞിരുന്ന ഈ നിയമം ഇന്ന് 2023 ലെ ഭാരതീയ സാക്ഷ്യ അധിനിയമം, (BSA) നിലവിൽ വന്നിട്ടും,…
പ്രവാസികൾക്ക് ഭാരത് പുതുവർഷ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)
പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചു തുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. അന്ന് ചാവേർ ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന ലോകപ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ ‘ദി ടെലിഗ്രാഫ് എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചു പൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു’ (Hindu Extrimists try to shut down Christians in India) എന്നാണ്. അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ…
പുതുവര്‍ഷത്തില്‍ വീണ്ടുവിചാരമുണ്ടായിരിക്കണം (എബി മക്കപ്പുഴ)
നാമെല്ലാം എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ പണം കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ സമ്പന്നമാരുടെ അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നി്ട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. ആയിരം കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ നൂറിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല. വലിയ മാളികകള്‍ സ്വപ്നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന്…
പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)
പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവല്‍സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവര്‍ഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മള് എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ? ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് ഒരു ചെറുതിരി വെളിച്ചമാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായി. കടന്നുപോകുന്നവര്‍ഷം നമ്മില്‍ പലര്‍ക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്നേഹിതരുടെയും വിയോഗം നല്കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും നല്കിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലതരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണല്ലോ. കേരളത്തില്‍ പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷാവസാനമായ ഡിസംബര്‍ 31…
കണ്ണൂർ – രാമന്തളി ദുരന്തം ഒരു ആത്മഹത്യയല്ല; നിയമം വരുത്തിയ ദുരന്തം; സ്ത്രീപക്ഷ നിയമങ്ങളുടെ പൊളിച്ചെഴുത്ത് ആവശ്യമോ?: അഡ്വ. സലിൽ കുമാർ
കണ്ണൂർ രാമന്തളിയിലെ ആ വീട്ടിൽ സംഭവിച്ചത് ഒരു വ്യക്തിയുടെ ആത്മഹത്യ അല്ല. അത് നമ്മുടെ നിയമസംവിധാനം വർഷങ്ങളായി വളർത്തിപ്പോറ്റിയ ഒരു നിയമ അസമത്വത്തിന്റെ ഭീകരമായ അന്തിമഫലമാണ്. ഈ ക്രിസ്മസ് നാളിൽ, സ്റ്റാർ തൂങ്ങിയ ആ വീട്ടിൽ, ഒരു അച്ഛനും തന്റെ പിഞ്ചു മക്കളും മരണത്തിലേക്ക് നടന്നു നീങ്ങിയത് നമ്മുടെ നാട്ടിൽ ഇന്ന് നിലനിൽക്കുന്ന അമിത സ്ത്രീപക്ഷ നിയമങ്ങളുടെ ഇരയായിട്ടാണ്. കോടതിയിൽ കുടുംബ പ്രശ്നങ്ങൾ നിലനിൽക്കെ, ഭാര്യ ഭർത്താവിനെ വ്യാജ പോക്സോ കേസിൽ പെടുത്തിയപ്പോൾ അഭിമാന ക്ഷതമേറ്റയാൾ ജീവനൊടുക്കുകയായിരുന്നു. സ്വന്തം കുഞ്ഞിനോടൊപ്പം ! ഹരജിക്കാരിയായ ഭാര്യക്ക് തീർച്ചയായും സന്തോഷിക്കാം. നീതി നടപ്പായി ! കോടതിക്കും ! അപ്പോഴും ഉയരുന്ന ഒരു സംശയം, നമ്മുടെ നിയമ വ്യവസ്ഥ കുറ്റമറ്റതാണോ? ഈ അമിത സ്ത്രീപക്ഷ നിയമങ്ങൾ ചിലർ എങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? അയാൾ വ്യാജ കേസിൽ പെട്ടാലും, കുട്ടിയെ കൊല്ലാൻ അയാൾക്ക്…
“പോറ്റിയേ….കേറ്റിയേ….” (നര്‍മ്മ ലേഖനം): രാജു മൈലപ്ര
ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്നത്. പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റു പാടിയവര്‍ക്കുമെതിരേ, ‘വര്‍ഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റു പാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കേസെടുത്തവര്‍. അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന് വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന് അല്ല അത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ്…
ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?: കാരൂർ സോമൻ (ചാരുംമൂടൻ)
ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…
പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍
മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്ക്കുമ്പോള് ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…
പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് സ്വയം ശാപം ഏറ്റു വാങ്ങുന്നവർ!!!!: എബി മക്കപ്പുഴ
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്ക്കും. (സങ്കീർത്തനങ്ങൾ 112:3) ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് . ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു. ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ…
