വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ: ഇളയരാജയുടെ ഈണത്തിൽ വിടുതലൈ 2 ലെ ഗാനം റിലീസായി

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സം​ഗീതം നൽകിയ ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടിൽ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.…

തിയേറ്ററുകളെ ഇളക്കി മറിച്ച തമിഴ് ചിത്രം ‘ബ്രദര്‍’ ഇനി ഒടിടിയിൽ എത്തും

ജയം രവിയും പ്രിയങ്ക മോഹനും ഒന്നിച്ച തമിഴ് ചിത്രം ബ്രദർ ഒക്ടോബർ 31 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നതിൽ വിജയിച്ച ചിത്രം ഇനി OTT-യില്‍ കാണാം. ആക്‌ഷൻ്റെയും നാടകീയതയുടെയും ഫുൾ ഡോസ് ബ്രദർ എന്ന സിനിമയിൽ കാണാം. ജയം-പ്രിയങ്ക ജോഡി ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അച്ഛൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പാടുപെടുന്ന രണ്ട് സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം. ഈ പോരാട്ടം സിനിമയിൽ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. എം രാജേഷാണ് ബ്രദർ എന്ന ചിത്രത്തിൻ്റെ സംവിധാനവും രചനയും. ഒടിടി റിലീസിനെക്കുറിച്ചുള്ള സസ്‌പെൻസും നിർമ്മാതാക്കൾ അവസാനിപ്പിച്ചു. ബ്രദർ എന്ന ചിത്രം ZEE5-ൽ സ്ട്രീം ചെയ്യും. എന്നിരുന്നാലും, ചിത്രത്തിൻ്റെ OTT റിലീസ് തീയതിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ജയ ബച്ചന്റെ ‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’ എന്ന കുടുംബ ഡ്രാമ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത നടി ജയാ ബച്ചൻ. അടുത്തിടെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടു, അതിൽ മൈക്ക് പിടിച്ച് ജയ ബച്ചന്‍ പാടുന്ന രംഗവുമുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു കഴിഞ്ഞു. പ്രണയവും ചിരിയും അൺലോക്ക് ചെയ്ത്, ‘ദിൽ കാ ദർവാജ ഖോൽ ന ഡാർലിംഗ്’ 2025-ൽ സ്‌ക്രീനുകളിൽ എത്തുന്നു എന്നാണ് പോസ്റ്റ്. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുര്‍‌വേദി, ജയ ബച്ചനൊപ്പം വാമിക ഗബ്ബി, സ്വാനന്ദ് കിർകിരെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിദ്ധാന്ത് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. ജയ ബച്ചൻ്റെയും വാമികയുടെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സ്റ്റേജിൽ ഇരുന്നു പാട്ടുപാടുമ്പോൾ സന്തോഷത്തോടെ നൃത്തം…

കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ടീമിന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു

‘എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ടീമിന്റെ ‘ഒരു ദുരൂഹ സാഹചര്യത്തില്‍ ‘ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റല്‍ കുറുവ റിസോര്‍ട്ടിലെ ലൊക്കേഷനില്‍ വച്ച് നടന്ന പൂജാ ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, ഡയറക്ടര്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജാഫര്‍ ഇടുക്കി, ചിദംബരം, സജിന്‍ ഗോപു തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് തിരക്കഥ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഡയറക്ടര്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് കൈമാറി. തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഇതേ വേളയില്‍ തന്നെ മറ്റു രണ്ടു ചിത്രങ്ങളുടെയും പ്രഖ്യാപനം ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തി. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അരുണ്‍ വര്‍മ്മ, പുതുമുഖ സംവിധായകന്‍…

ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തെ വഞ്ചിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി നടി നയന്‍‌താര

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി നയൻതാര രംഗത്ത്. ധനുഷ് മുഖംമൂടി ധരിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും ധനുഷിന് തന്നോട് പക വെച്ചു പുലര്‍ത്തുകയാണെന്നും നടി ആരോപിച്ചു. തന്നെയുമല്ല, തൻ്റെ ഡോക്യുമെൻ്ററിയുടെ റിലീസ് ധനുഷ് തടസ്സപ്പെടുത്തുകയാണെന്നും നയൻതാര ആരോപിച്ചു. ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമ്മാതാവായ ചിത്രത്തിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും നയൻതാരയെ കുറിച്ചുള്ള നെറ്റ് ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷ് എൻ ഒ സി നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കം. ഡോക്യുമെന്ററിയുടെ 3 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലെ ദൃശ്യങ്ങൾ നീക്കുന്നതിന് ധനുഷ് പത്തുകോടി രൂപ ആവശ്യപ്പെട്ട് തനിക്ക് വക്കീൽ നോട്ടീസ് അയച്ചു എന്നും നയൻതാര പറയുന്നു. മൂന്ന് പേജ് ഉള്ള തുറന്ന കത്തിലൂടെ ധനുഷിനെതിരെ രംഗത്തെത്തിയ താരം ഡോക്യുമെന്ററി ധനുഷിൽ നിന്നും എൻ ഒ സി ലഭിക്കാത്തതിനാൽ തങ്ങൾക്ക് റീ എഡിറ്റ് ചെയ്യേണ്ടിവന്നു…

അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ഈ കാലയളവിന് ഉള്ളില്‍ സൂപ്പര്‍ താരം എന്ന പദവി കൂടാതെ ഇന്ത്യന്‍ സിനിമാലോകത്തിന് തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. ‘മിര്‍ച്ചി’ എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രഭാസിന് നല്‍കിയ പേരായ ‘റിബല്‍ സ്റ്റാര്‍’. അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേര്‍ന്നതായിരുന്നു ആ വിശേഷണം. ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു. തന്റെ അഭിനയനാള്‍ വഴികളിലിന്നോളം ഇന്ത്യന്‍ സിനിമയില്‍ ബ്ലോക്ക്ബസ്റ്റര്‍…

മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറർ കിടിലൻ ട്രെയിലറുമായ് ‘ഹലോ മമ്മി’ !

ഷറഫുദ്ദീന്‍ ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് റിലീസ് ചെയ്ത ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേർന്ന ട്രെയ്‌ലർ രംഗങ്ങൾ ഇതിനൊടകം തന്നെ വൈറൽ ആയിരിക്കുകയാണ്. നവംബർ 21 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന്…

50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപാലി ഗാംഗുലി തൻ്റെ രണ്ടാനമ്മയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു

തൻ്റെ രണ്ടാനമ്മയായ ഇഷ വർമ്മയുടെ ആരോപണങ്ങളിലും തെറ്റായ അവകാശവാദങ്ങളിലും മനംനൊന്ത് നടി രൂപാലി ഗാംഗുലി 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തു. ‘അനുപമ’ ഫെയിം രൂപാലി ഗാംഗുലി തൻ്റെ രണ്ടാനമ്മ ഇഷ വർമ്മയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മാതാപിതാക്കളുടെ വിവാഹബന്ധം രൂപാലി തകർത്തുവെന്നാണ് ഇഷയുടെ ആരോപണം. രൂപാലിയുടെ ഭർത്താവ് അശ്വിൻ കെ വർമയുടെയും ആദ്യ ഭാര്യയുടെയും മകളാണ് ഇഷ. രൂപാലി തന്നെയും അമ്മയെയും മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് ഇഷയുടെ ആരോപണം. ഈ ആരോപണങ്ങള്‍ക്കെല്ലാം രൂപാലി ആദ്യം മൗനം പാലിച്ചു. ഇക്കാര്യം വ്യക്തമാക്കി ഭർത്താവ് അശ്വിൻ പ്രസ്താവന ഇറക്കിയതോടെ രൂപാലി മൗനം വെടിഞ്ഞു. തൻ്റെ രണ്ടാനമ്മയായ ഇഷ വർമ്മയ്‌ക്കെതിരെ നടി മാനനഷ്ടത്തിന് നോട്ടീസ് നൽകിയതായി രൂപാലി ഗാംഗുലിയുടെ അഭിഭാഷക സന റയീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “അവരുടെ തെറ്റായ ആരോപണങ്ങൾക്കും രണ്ടാനമ്മയ്‌ക്കെതിരായ ദോഷകരമായ…

19 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘ശക്തിമാൻ’ തിരിച്ചെത്തുന്നു

19 വർഷങ്ങൾക്ക് ശേഷം, ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ‘ശക്തിമാൻ’ തിരിച്ചുവരവിന് ഒരുങ്ങുന്നു. മുകേഷ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്. ശക്തിമാൻ്റെ തിരിച്ചുവരവ് പ്രേക്ഷകർക്കിടയിൽ പഴയ ബാല്യകാല ഓർമ്മകൾ പുതുക്കും. അടുത്തിടെ അതിൻ്റെ പുതിയ ടീസറും ഭീഷ്മ ഇൻ്റർനാഷണലിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ഷോയായ ‘ശക്തിമാൻ’ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. 90 കളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ വളരെ പ്രചാരം നേടിയ ഈ ഷോ ഇന്ത്യൻ ടിവിയുടെ ഐക്കണിക് ഷോയായി മാറിയിരുന്നു. ഈ ഷോയിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയായിരുന്നു പ്രധാന വേഷത്തിൽ, അതിലൂടെ അദ്ദേഹം ആളുകളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ ശക്തിമാൻ എന്ന ഷോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് മുകേഷ് ഖന്നയാണ് അറിയിച്ചത്. അടുത്തിടെ അതിൻ്റെ പുതിയ ടീസറും ഭീഷ്മ ഇൻ്റർനാഷണലിൻ്റെ യൂട്യൂബ്…

ഹൗസ്ഫുൾ & ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു

റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി…