ചിങ്ങം : ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി : നിങ്ങളുടെ വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ. തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. ഒരു കൂട്ടുകച്ചവടസംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം : നിങ്ങൾക്കിന്ന് നിങ്ങളുടെ ബോസിന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവ്വമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക് ശ്രമിക്കലും വൈകിയുള്ള അഭിമുഖ…
Category: ASTROLOGY
രാശിഫലം (06-09-2025 ശനി)
ചിങ്ങം: ഇന്ന് ആരോടും വിട്ടുവീഴ്‌ചയില്ലാത്ത സമീപനമായിരിയ്‌ക്കും നിങ്ങൾക്ക്. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളെ തന്നെ സംതൃപ്‌തനാക്കും. എന്നിരുന്നാലും, അനുനയപരമായ സമീപനം വിട്ടുകളയരുത്. ജോലി സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികമതിയും അതുപോലെ ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് നിങ്ങളുടെ വളർച്ചയ്‌ക്ക് സഹായകമായേയ്‌ക്കും. കന്നി: ഇന്ന് നടക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ വേദനപ്പെടുത്തിയേക്കാം. വ്യക്തിത്വം മെച്ചപ്പെടുത്തുന്ന ഏതെങ്കിലും കോഴ്‌സിൽ ചേരുന്നതിന് സാധ്യതയുണ്ട്. മറ്റൊരാളുമായുള്ള സന്തോഷ വർത്തമാനത്തിന് ഇടയുണ്ടാകും. തുലാം: ഇന്ന് സമാധാനപരമായ ദിവസമായിരിയ്‌ക്കും. മാനസിക നില മെച്ചപ്പെടും. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ ഇഷ്‌ടപ്പെടുകയും സമാന ചിന്താഗതിക്കാരായ ആളുകളുമായി സൗഹൃദസല്ലാപം നടത്താൻ സമയം കിട്ടുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവക്കുകയും ചെയ്യും. തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം സന്തോഷത്തോടെ ജീവിതം തുടരും. വൃശ്ചികം: നിങ്ങൾ ഇന്ന് വളരെ…
രാശിഫലം (05-09-2025 വെള്ളി)
ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങള്‍ക്ക്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കുകയും സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ സംയമനത്തോടെ കാണുക. കന്നി: ഇന്ന് ചർച്ചകളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്, കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യണം. തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് മനോഹരമായ…
രാശിഫലം (03-09-2025 ബുധന്‍)
ചിങ്ങം: നിങ്ങൾക്കിന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായിക, കലാസാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളെ അലട്ടുന്നതിനാൽ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ ഇന്ന് നിങ്ങൾ ഉല്‍ക്കണ്‌ഠാകുലരായേക്കാം. പ്രിയപ്പെട്ടയാളുമായുള്ള വാക്കുതർക്കം, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ ഇന്ന് നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമായേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപരമായ കാര്യങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുവാൻ ഇടയുണ്ട്. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം…
രാശിഫലം (31-08-2025 ഞായര്‍)
ചിങ്ങം: ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. എല്ലാക്കര്യങ്ങളിലും നല്ലൊരു ദിവസമാണെന്ന് തെളിയപ്പെടും. കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ദിവസത്തിന്‍റെ അധികസമയവും കവരും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങൾക്ക് നല്ല ദിവസമാണ്. തുലാം: വളരെ യോജിക്കുന്ന മാനസികനിലയുള്ളവരുമായി കാണുന്നതിനുള്ള അവസരം ഉണ്ടാകും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ഉൾക്കാഴ്ച്ചയെ നിലവിലെ യാഥാർത്ഥ്യമായി വികസിപ്പിച്ച് ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: പ്രേമവും അത്യുത്സാഹവും ജീവിതരീതികൾ പോലെയാണ്. ഈ ഘടകങ്ങളെ ഉയർത്തുവാൻ ശ്രമിക്കും. എന്നാൽ അത് അധികമാകാതിരിക്കുവാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഹാനികരമാകും. ധനു: മേലധികാരികള്‍ പുതിയ വെല്ലുവിളികൾ നല്‍കി നിങ്ങളെ വിശ്വസിക്കും. എന്നാൽ കൂടുതൽ ചിന്തിച്ച് അവരേൽപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കി വർണ്ണച്ചിറകുമായി പറന്നുയരുകയും അംഗീകാരം…
രാശിഫലം (29-08-2025 വെള്ളി)
ചിങ്ങം: ബന്ധങ്ങള്‍… സഖ്യങ്ങള്‍… കൂട്ട്കെട്ടുകള്‍… ഇവയെല്ലാമാണ് ഇപ്പോൾ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും ലഭിക്കും. യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ സമയം നല്ലതാണ്. കന്നി: മധുരം മധുരതരം” എന്നതാണ് മുദ്രാവാക്യം. ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസ്സിലാക്കുന്നതോടെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസ്സും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധികചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. അതുകൊണ്ട്…
രാശിഫലം (28-08-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബവുമൊത്ത് ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണിന്ന്. പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാൽ മറ്റുള്ളവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി നേട്ടത്തിന് സാധ്യതയില്ല. നല്ല സുഹൃത്തുക്കളെ ലഭിക്കും. കന്നി: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെട്ടതാകും. ധനലാഭത്തിന് സാധ്യത. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും. തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. സംസാരം കൊണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മനോഭാവം എന്തെന്ന് നിങ്ങൾ തന്നെ തിരിച്ചറിയുക. ഇന്ന് ചില പ്രശ്‌നങ്ങളിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: നിങ്ങൾക്കിന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ…
രാശിഫലം (27-08-2025 ബുധൻ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശരാശരി ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടും. പ്രശ്‌നങ്ങളിൽ കുടുംബംഗങ്ങളുടെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. തൊഴിലിടത്തിൽ അച്ചടക്കം പലിക്കാൻ ശ്രമിക്കുക. കന്നി: നിങ്ങളുടെ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ബൗദ്ധികമായി മാറ്റമുണ്ടാകാം. നിങ്ങളുടെ ചിന്ത കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവന്നേക്കാം. ശാരീരികമായും മാനസികമായും ആരോഗ്യം മെച്ചപ്പെട്ടിരിക്കും. നല്ല വാര്‍ത്തകള്‍ കേൾക്കാൻ ഇടവരും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടായിരിക്കും. തുലാം: ഇന്ന് പ്രതീക്ഷിച്ചപോലെ നല്ല ദിവസമായിരിക്കില്ല. കാര്യങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്തുക. നിങ്ങളുടെ അരോഗ്യം പ്രശ്‌നങ്ങളെ അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിക്കാതിരിക്കുക. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട ചില പ്രശ്‌നങ്ങൾ ഇന്നത്തെ ദിവസം ഉണ്ടായേക്കാം. വൃശ്ചികം: നിങ്ങളുടെ തൊഴിലിടത്തിലെ പ്രതിശ്ചായ നവീകരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണും. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും പുതിയ പദ്ധതികള് നൽകും. ധനു: ഇന്ന് നിങ്ങൾക്ക് ഏറെ ഭാഗ്യമുള്ള…
രാശിഫലം (26-08-2025 ചൊവ്വ)
ചിങ്ങം: ഇന്ന് പൂർത്തിയാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് ഉണ്ടായേക്കാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ കര്‍ത്തവ്യം പൂർത്തീകരിക്കാൻ നിങ്ങളെ സഹായിക്കും. അകലെയുള്ള വ്യക്തിയുമായി ബന്ധം സുദൃഢമാക്കും. ഈ ബന്ധം ഭാവിയില്‍ ഗുണകരമായേക്കും. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഇന്നത്തെ ദിവസം ഫലം ഉണ്ടായെന്ന് വരില്ല. കന്നി: ഇന്നത്തെ ദിവസം ശുഭകരമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും. നിങ്ങളുടെ മൃദുഭാഷയോടുള്ള സംസാരിക്കുന്ന സമീപനം മറ്റുള്ളവരിൽ പ്രീതി ഉളവാക്കും. നിങ്ങൾക്ക് പുരോഗമനമുണ്ടായതായി അനുഭവപ്പെടും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. തുലാം: ഇന്ന് നിങ്ങൾ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായി കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യ…
രാശിഫലം (25-08-2025 തിങ്കൾ)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലവും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചേക്കും. അതിൽ നിരാശരാകരുത്. ഇന്നത്തെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. കന്നി: സ്ത്രീകള്‍ക്ക് മികച്ച ദിനമായിരിക്കും. ഏറ്റവും അടുപ്പമുള്ളവരെ ഇന്ന് സത്കരിക്കും. എന്നാൽ പ്രിയപ്പെട്ടവർ നിങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകണമെന്നില്ല. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തികൾ പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. നിങ്ങളുടെ ചിന്തകളെ മാത്രം വിശ്വസിക്കുക. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള സമയം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക. ധനു: തൊഴിലിലെ നിങ്ങളുടെ അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകരിൽ അനുഭൂതി ഉണ്ടാക്കും. നിങ്ങളുടെ കഴിവിനെ പരിപോഷിപ്പിക്കാനുള്ള…
