നക്ഷത്ര ഫലം (27-02-2025 വ്യാഴം)

ചിങ്ങം : എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക്‌ ഇന്ന് കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായലക്ഷ്യം. വ്യാപാര-വ്യവസായ രംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതായി കാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും. കന്നി : ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം മുതലാക്കി ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ മുൻഗണനാ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം : ഇന്ന് നിങ്ങള്‍ ഊർജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം : ഇന്ന്…

നക്ഷത്ര ഫലം (27-02-2025 വ്യാഴം)

ചിങ്ങം : തിരക്കുപിടിച്ച ഈ ദിവസം സമ്മര്‍ദം നേരിടേണ്ടിവരും. ശാരീരികവും മാനസികവുമായ നന്മ നിലനിര്‍ത്തണം. പ്രധാന മീറ്റിങ്ങുകള്‍ കൃത്യമായി അവസാനിപ്പിക്കാന് സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങള്‍ തളര്‍ന്ന് പോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും, വിശ്രമിക്കാനും ശ്രമിക്കണം. കന്നി : ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാകുന്നു. ‘ഈ ദിവസവും കടന്ന് പോകും’ എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ, ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങൾക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താൽപ്പര്യവും ഇതിന് കാരണമാകാം. ഒരു പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കുന്നതാണ് നിങ്ങളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ…

നക്ഷത്ര ഫലം (25-02-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ ആരോഗ്യവാനായി കാണപ്പെടും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്തോഷവാനായി ഇടപെടും. യാത്രകള്‍ പോകാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും സാധിക്കും. പ്രിയപ്പെട്ടവരുമായി മനസ് തുറന്ന് സംസാരിക്കും. കന്നി: ഉറച്ച് വിശ്വസിക്കുന്ന ചില കാര്യങ്ങളിൽ സന്തോഷം കണ്ടെത്തും. ഇന്ന് നിങ്ങള്‍ പ്രിയപ്പെട്ടവരുമായി വാതോരാതെ സംസാരിക്കും. ദൈവിക കാര്യങ്ങളിൽ വിശ്വാസം കൂടും. നിങ്ങള്‍ കാരണം കുടുംബത്തിൽ സന്തോഷം കൈവരും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രശംസ നേടും. തുലാം: സർഗാത്മകതയുടെയും കലാപരമായ കാര്യങ്ങളിലും മികച്ച ദിവസം. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അത്തരം കാര്യങ്ങളിലേക്ക് തിരിയേണ്ട സമയം അടുത്തിരിക്കുന്നു. വൃശ്ചികം: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സമയമാണ്. ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. കാരണം നിങ്ങളെ ചില പ്രശ്‌നങ്ങൾ വേട്ടയാടുന്നു. പ്രിയപ്പെട്ടവർക്കിടയിൽ തെറ്റിദ്ധാരണകൾ…

നക്ഷത്ര ഫലം (24-02-2025 തിങ്കള്‍)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. നിങ്ങള്‍ കുടുംബാംഗങ്ങളെയും, വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ട്രിപ്പോ അല്ലെങ്കില്‍ ഒരു എക്‌സ്കേര്‍ഷനോ പ്ലാന്‍ ചെയ്യും. ക്രിയാത്മകമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്‍ജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. കന്നി : ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത തുലാം : ഇന്ന് നിങ്ങള്‍ നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസിലെ നേട്ടങ്ങളില്‍ ആഗ്രഹമുള്ളവരാക്കി തീര്‍ക്കും. എന്നാൽ അവര്‍ ഏതുവിധേനയും നിങ്ങളെ തകര്‍ക്കാനും, ആക്ഷേപിക്കാനും ഇടയുള്ളതിനാല്‍ നിങ്ങള്‍ വളരെ സൂക്ഷിക്കണം.…

നക്ഷത്ര ഫലം (23-02-2025 ഞായര്‍)

ചിങ്ങം: അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ സ്വൈരക്കേടിന് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ സ്ഥലം…

നക്ഷത്ര ഫലം (22-02-2025 ശനി)

ചിങ്ങം : നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് നിങ്ങളുടെ സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. നിങ്ങളുടെ വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്നാല്‍, നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക, വളരെ നന്നായി ചെയ്യുക എന്നതാണ്. കന്നി : ചെറിയ തോതില്‍ ക്ഷീണിച്ച ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്‌മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദങ്ങൾ ഇല്ലാതാകും. തുലാം : ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം…

നക്ഷത്ര ഫലം (21-02-2025 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങൾ ജോലിയിൽ അവിശ്വസനീയമായ രീതിയിൽ കളങ്കമില്ലാതെ പെരുമാറും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ജോലിയുടെ ശൈലി മെച്ചപ്പെടുത്താനാഗ്രഹിക്കും. കന്നി : ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, അവർ പഠനവും, ഒഴിവു സമയവും സംതുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. തുലാം : ബുദ്ധിമുട്ടേറിയ ദിവസം. ചുറ്റുമുള്ള കാര്യങ്ങളില്‍ അപ്രതീക്ഷമായി ചിലത് സംഭവിക്കാം. ഇത്തരം സാഹചര്യങ്ങള്‍ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും. വൃശ്ചികം : നിങ്ങളുടെ ചിന്തകളും മനസും രണ്ടുധ്രുവങ്ങളിലായിരിക്കും ഇന്ന്. നിങ്ങളുടെ വികാരവിചാരങ്ങളെ അമർത്തിവയ്‌ക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനുവേണ്ടി ശ്രമിക്കുകയുമരുത്. എന്തായാലും ഇവ പ്രകടിപ്പിക്കുന്നത് നിങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ, മറ്റാളുകൾ നിങ്ങളെ…

കേരള ഫീഡ്‌സ് കരുനാഗപ്പള്ളി യൂണിറ്റിലെ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാർക്ക് ഫാക്ടറിയിൽ സ്ഥിരം തൊഴിൽ നൽകി

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നല്‍കി കരാറില്‍ ഒപ്പിട്ട കുടുംബങ്ങളുടെ നോമികള്‍ക്ക് ഫാക്ടറിയിൽ സ്ഥിര നിയമനം നല്‍കി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ നോമികള്‍ക്ക് നിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

നക്ഷത്ര ഫലം (19-02-2025 ബുധന്‍)

ചിങ്ങം : നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കള്‍ നിങ്ങളെ സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടില്‍ ഉണ്ടാകാം. അതിഥികള്‍ക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി : ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും. അതിനാല്‍ തന്നെ സന്തോഷവും വന്നുചേരും. ഇന്നൊരു പാര്‍ട്ടി ആസ്വദിക്കാന്‍ സാഹചര്യം ഒരുങ്ങും. സമ്പത്ത് വന്നുചേരുന്നതിനാല്‍ അധികമായി ചെലവാക്കാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ വിവേകപൂര്‍ണമായ ഇടപെടലില്‍ ചെലവ് കുറയും. തുലാം : നല്ലൊരു ദിവസമാണിന്ന്. ജോലിയോടും കുടുംബത്തോടുമുള്ള സമര്‍പ്പണം ഇന്ന് പ്രകടിപ്പിക്കേണ്ടിവന്നേക്കും. നിങ്ങള്‍ നല്‍കുന്ന ഒരാശയം, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കും. വൃശ്ചികം : ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും വളരെ നന്നായി പരിഗണിക്കൂ. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കണം. എന്നാൽ അവരെ ഒരുതരത്തിലും…

നക്ഷത്ര ഫലം (17-02-2025 തിങ്കള്‍)

ചിങ്ങം : ഇന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്ന് കരുതരുത്. അത്തരം ആഗ്രഹങ്ങൾ മാറ്റണം. അത്ര നല്ല ദിവസമല്ലിന്ന്. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം പരിശോധിക്കുക. കന്നി : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം : ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു ഇന്ന്. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം : ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ…