ചാൾസ് വർഗീസിൻ്റെ സഹധർമ്മിണി ആലീസ് (57) നിത്യതയിൽ ചേർക്കപ്പെട്ടു

ഡാളസ് : ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ് (57) ജനുവരി 29 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘ വർഷങ്ങളായി സണ്ണി വേലിൽ താമസിക്കുന്നു. പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ഫെബ്രുവരി 3 ന് രാവിലെ പത്ത് മണിക്ക് ഐ പി സി ടാബർ നാക്കിൾ സഭയുടെ നേതൃത്വത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നിർവ്വഹിക്കുന്നതാണ്.

മക്കൾ : ഡോ. ആഷ്‌ലി സി അലന്‍, സോണിയ ചാള്‍സ്.

മരുമകൻ: അലന്‍ ജോണ്‍.

പൊതു ദർശനത്തിൽ പങ്കെടുക്കുന്നവർ കഴിവതും കറുത്ത വസ്ത്രം ഒഴിവാക്കുവാൻ ശ്രമിക്കുക. ആലിസിൻ്റെ അവസാന നാളുകളിലെ ഒരഭിലാഷമായിരുന്നു ഇത് എന്ന് ചാൾസ് വർഗീസ് അറിയിക്കുന്നു.

പൊതു ദർശനം: Inspiration church, 1233 N Beltline Rd., Mesquite Tx 75149.

Cemetery Address : Sacred heart Cemetery, 3900 Rowlett Rd., Rowlett.Tx.75088

Print Friendly, PDF & Email

Leave a Comment

More News