ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി

ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായർ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു,

ചടങ്ങിൽ ഫോമാ പ്രസിഡന്റ്‌ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി സദസിന് പരിചയപ്പെടുത്തി, ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ പോൾസൺ കുളങ്ങര, കൾച്ചറൽ കമ്മറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സർവ പിന്തുണയുമായി കൂടെയുള്ള നാഷണൽ കമ്മിറ്റി മെമ്പർ ശ്രീ തോമസ് ഉമ്മൻ എന്നിവർ ആശംസകളർപ്പിച്ചു. കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ശ്രീമതി ജെസ്സി ജോർജ്, ഷീല ഷാജു, അഷിത ശ്രീജിത്ത്‌ എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകർ.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീതനിശയും ഉണ്ടായിരുന്നു. ദുർഗ ലക്ഷ്മി, ജെംസൺ കുര്യാക്കോസ്, റിയാന ഡാനിഷ്, കാർത്തിക് കൃഷ്ണ ജയറാം, ജ്യോസ്‌ന നാണു, ശബരിനാഥ് നായർ, പ്രീത സായുജ്, നിവിൻ ഇരിമ്പൻ എന്നിവർ ആലപിച്ച ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. നടനും ഒരു മികച്ച ഗായകനുമൊക്കെയായ കൾച്ചറൽ കമ്മിറ്റിയുടെ ഊർജസ്വലനായ സെക്രട്ടറി ഡാനിഷ് തോമസ് തുടക്കം മുതൽ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി കൂടെ ഉണ്ടായിരുന്ന എക്സികുട്ടീവ് കമ്മറ്റിക്കും ഈ പരിപാടി ഒരു വൻ വിജയമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ച്ച എല്ലാ കമ്മറ്റി അംഗങ്ങൾക്കും കലാകാരന്മാർക്കും കമ്മറ്റിയുടെ പേരിൽ നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News