രാശിഫലം (10-11-2025 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ ദിവസം വിജയത്തിന്‍റേതാണ്. കഠിനമായ പ്രയത്നത്തിലൂടെ അത് സാധ്യമാകും. ബിസിനസില്‍ വന്‍ ലാഭം കൊയ്യാന്‍ കഴിയുന്ന ദിവസമാണിന്ന്. ബിസിനസില്‍ പുതിയ ഇടപാടുകളും ഇന്ന് നടത്തും. കുടുംബത്തില്‍ നിന്നുള്ള വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ക്രിയാത്മകതയെ വാനോളം ഉയര്‍ത്തപ്പെടും. ജോലിയിലും ബിസിനസിലും അപ്രതീക്ഷിത മുന്നേറ്റത്തിന് സാധ്യത. പുതിയ കരകൗശല വസ്‌തുക്കള്‍ കൊണ്ടോ ഉപകരണങ്ങള്‍ കൊണ്ടോ വീട് അലങ്കരിക്കും. ഇത് കുടുംബത്തില്‍ നിന്നുള്ള പ്രശംസയ്‌ക്ക് കാരണമാകും. തുലാം: ഇന്ന് നിങ്ങള്‍ക്ക് പ്രഭാപൂര്‍ണമായ ദിവസമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കുന്നത്‌ നിങ്ങൾക്ക്‌ അനുകൂലമാകും. വൈകുന്നേരത്തോടെ ഷോപ്പിങ്ങിന് പോകാന്‍ സാധ്യത. സാമ്പത്തിക ചെലവ് വര്‍ധിക്കും. വൃശ്ചികം: നിങ്ങള്‍ ചെയ്യുന്ന ജോലി ഇന്ന് ഏറെ ഗുണകരമായി തീരും. ബിസിനസുകാര്‍ക്ക് ലാഭം കൊയ്യാനുള്ള ദിവസമാണിന്ന്. ജോലിയിലും ജീവിതത്തിലും കുടുംബത്തിന്‍റെ പിന്തുണ ലഭിച്ചേക്കാം. ധനു: ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്‌ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ…

രാശിഫലം (09-11-2025 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ കാഴ്‌ചപ്പാടിൽ മാറ്റം വരുത്തുന്നത് നല്ലതായിരിക്കും. ഇന്ന് നിങ്ങൾ വീട് നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങൾ ഒരുപാട് പേരെ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ഇന്ന് നിങ്ങളുടെ ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും തോറും നിങ്ങളുടെ വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: ഇന്ന് പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് നിങ്ങള്‍ കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. സംസാരിക്കുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്ന് ദിവസം അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും യാത്രക്കും ഇന്ന് സാധ്യത കാണുന്നു. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ബൗദ്ധിക…

രാശിഫലം (08-11-2025 ശനി)

ചിങ്ങം: ഇന്ന് അല്‍പം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ദിവസം മുഴുവൻ ഇത് നിങ്ങളെ അസ്വസ്ഥമാക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായുള്ള ഇടപെടൽ ഒഴിവാക്കുന്നത് നല്ലതാണ്. കന്നി: ഇപ്പോൾ നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ തിളങ്ങുന്നു. നിങ്ങൾക്ക് ഇന്ന് സന്തോഷിക്കാനുള്ള ദിവസമാണ്. ഇന്ന് നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ നക്ഷത്രങ്ങൾ ഉച്ചയ്ക്ക് ശേഷം നിഷ്ക്രിയമാകുന്നതായി തോന്നിയേക്കാം കാരണം, നിങ്ങൾ മുൻ‌കൂട്ടി ആശങ്കാകുലരാകാൻ സാധ്യതയുണ്ട്. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ നിങ്ങൾ സ്വയം തന്നെ നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ…

രാശിഫലം (06-11-2025 വ്യാഴം)

ചിങ്ങം: ഇന്ന് അനുകൂല ദിവസമാണ്. നിങ്ങൾ കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുവാൻ ആഗ്രഹിക്കും. ബുദ്ധിപരമായ തീരുമാനങ്ങൾ സ്വീകരിക്കും. വീട് പുതുക്കി നിർമിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കും. കന്നി: ഒരുപാട് പേരെ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വർധിക്കാൻ സാധ്യത. അറ്റുപോയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കും. വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: അനുകൂല ദിനമായിരിക്കില്ല. ചില ചിന്തകള്‍ മനസിനെ അസ്വസ്ഥപ്പെടുത്താൻ സാധ്യത. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. എന്ത് പറയുന്നതിന് മുൻപും ചിന്തിച്ചിട്ട് പറയുക, അല്ലാത്ത പക്ഷം വഴക്കുകൾക്ക് കരണമാകാം. എതിരാളികളിൽ നിന്നും അകലം പാലിക്കുക. പുതിയ ദൗത്യങ്ങളും പദ്ധതികളും ആരംഭിക്കുന്നത് അഭികാമ്യമല്ല. സാമ്പത്തിക നേട്ടത്തിന് സാധ്യത . വൃശ്ചികം: ബൗദ്ധികമായി ഉണർവ് തോന്നിക്കുന്ന ദിനമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിനമാണ്. കുടുംബത്തോടൊപ്പമുള്ള ഉല്ലാസയാത്രയ്ക്ക് സാധ്യത. ഇഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കും. ആരോഗ്യം, സാമ്പത്തികം എന്നിവ അനുകൂലമാണ്. ധനു: ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ സാധ്യത കുറവാണ്. കഠിനാധ്വാനത്തിൻ്റെ ഫലം വൈകിയാലും…

രാശിഫലം (04-11-2025 ചൊവ്വ)

ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്‍റെ ചാപല്ല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കും. അത്‌ ഫലപ്രാപ്‌തിയിൽ എത്തുകയും ചെയ്യും. മൃദുലവും സുരക്ഷിതവുമായിരിക്കും. ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ ട്രിപ്പ്‌ നടത്തുകയോ രാത്രി യാത്രനടത്തുകയോ ചെയ്യും കന്നി: മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത് തുലാം: നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക. വൃശ്ചികം: ശ്രദ്ധനേടാൻ വ്യത്യസ്‌തമായ ഒരു കഴിവുണ്ട്. സമൂഹം കഴിവുകളെ പുകഴ്ത്തും. എന്നാലും, വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. പങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും. ധനു: ബിസിനസ്സ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം…

രാശിഫലം (03-11-2025 തിങ്കള്‍)

ചിങ്ങം: മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാദ്ധ്യതകാണുന്നു. മതപരമായ പുണ്യതീർത്ഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ പ്രതീക്ഷിച്ചേക്കാം. അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം കുട്ടികൾ തന്നെ ആയിരിക്കാം. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, നല്ല ദിവസമല്ല. ദേഷ്യംനിറഞ്ഞതും കയ്‌പു നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച ദുഃഖിതരാക്കും. കാര്യമായ ചെലവുകൾ കാണുന്നു. തുലാം: കൃത്യമായി മുൻ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും…

രാശിഫലം (02-11-2025 ഞായര്‍)

ചിങ്ങം: നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. ഇത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് നല്ല ആശയമായിരിക്കും. കച്ചവടത്തില്‍, പങ്കാളികളുമായി നല്ലൊരു ഇടപാടിന് സാധ്യത. കന്നി: ‘ഈ മനോഹരമായ ദിവസം ശരിക്കും ഉപയോഗിക്കൂ’. ബിസിനസ്സ്‌ പങ്കാളികളില്‍ നിന്ന് നേട്ടമുണ്ടാകും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാ‌നുള്ള ഒരു അവസരമാകും അത്. ‘എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക! തുലാം: ദിനചര്യയിൽ നിന്ന് മാറി ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ ആഗ്രഹിക്കും. അങ്ങനെ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം…

രാശിഫലം (31-10-2025 വെള്ളി)

ചിങ്ങം: പങ്കാളിയിൽ നിന്നും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കേട്ടെന്ന് വരില്ല. അതിനാൽ അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ബിസിനസുകാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കന്നി: നിങ്ങളുടെ മനസിന്ന് നല്ലനിലയിലായിരിക്കും. വലിയ ലക്ഷ്യങ്ങൾക്ക് പ്രേരിപ്പിക്കും. അതിരുകളെ മറികടക്കാൻ സഹായിക്കും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തി കാര്യങ്ങളെപ്പറ്റി ഓർത്ത് ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും. തുലാം: ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ ഇന്ന് സാധിക്കും. വൃശ്ചികം: ഈ ദിവസം പ്രിയപ്പെട്ടവരോടൊപ്പവും കുടുംബത്തോടൊപ്പവും നന്നായി ചെലവഴിക്കും. നിങ്ങളുടെ പ്രവൃത്തികൾ കുടുംബത്തിന് സഹായകമാകും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല. എങ്കിലും ചില ശുഭവാർത്തകൾ…

രാശിഫലം (30-10-2025 വ്യാഴം)

ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസമായിരിക്കും ഇന്ന്. പങ്കാളിയിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ വളരെയധികം സന്തോഷം നിങ്ങൾക്കിന്നുണ്ടാകും. സുഹൃത്തിൻ്റെ ഉപദേശങ്ങൾ കേൾക്കാൻ നിങ്ങൾക്ക് മനസുവരുന്നതാണ്. കന്നി: വളരെ ശാന്തസ്വഭാവമായിരിക്കും ഇന്ന്. മറ്റുള്ളവരെ സഹായിക്കുന്നതിന് ഈ ദിവസം പ്രയോജനപ്പെടുത്തും. മറ്റുള്ളവരെ അറിഞ്ഞ് സഹായിക്കാനുള്ള മനോഭാവം നിങ്ങൾക്കുണ്ടെന്ന് ഇന്ന് തിരിച്ചറിയുന്നതാണ്. ഇത് മറ്റ് കാര്യങ്ങൾ ചെയ്‌തു തീർക്കുന്നതിൽ ഏറെ പ്രചോദനം നൽകുന്നതാണ്. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. വളരെ ദേഷ്യം നിറഞ്ഞ ദിവസത്തിൽ ഒന്നാണിന്ന്. ചെറിയ കാര്യത്തിനുപോലും പ്രകോപിതനായേക്കാം. മനസിലുള്ള എന്തെങ്കിലും കാര്യം വല്ലാതെ അലട്ടിയേക്കാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മതന്നെ ഒരു പക്ഷെ നിങ്ങളുടെ വിഷമത്തിന് കാരണമായേക്കാം. ആയതിനാൽ നന്നായി ക്ഷമ പാലിക്കുക. അത് നിങ്ങൾക്ക് ആശ്വാസം പകരും. വൃശ്ചികം: പുതിയ വ്യവസായസംരംഭങ്ങൾക്ക് ഉത്തമമായ ദിവസം. ഇന്ന് നിങ്ങൾ വളരെ നിശ്ചയദാർഢ്യത്തോടുകൂടി വളരെയധികം കഠിനാധ്വാനം ചെയ്യാൻ തയ്യാറാകും.…

രാശിഫലം (29-10-2025 ബുധന്‍)

ചിങ്ങം: ഇന്ന് എല്ലാ കാര്യത്തിലും ക്ഷമ ഉണ്ടായിരിക്കണം. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ പ്രതിസന്ധികളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനാക്കും. അമ്മയുടെ രോഗം നിങ്ങളെ അലട്ടും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില അസുഖങ്ങള്‍ക്ക് സാധ്യതകാണുന്നു. ആത്മ നിയന്ത്രണം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ചര്‍ച്ചകള്‍ മാറ്റിവയ്‌ക്കുക. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദിഷ്‌ടഫലം ഉണ്ടായെന്ന് വരില്ല. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടാനിടയുണ്ട്. തുലാം: ഇന്ന് വളരെയധികം മാനസിക സംഘർഷങ്ങൾ നിങ്ങൾ നേരിടുന്നതാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്‌കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബത്തെ സംബന്ധിച്ചും വസ്‌തു തര്‍ക്കങ്ങളില്‍നിന്നും…