അബുദാബിയിൽ കൂടുതൽ ജോലികളും ശമ്പളവും; 2026 മുതൽ 240 ബില്യൺ ദിർഹം ചെലവഴിക്കാൻ ഷെയ്ഖ് നഹ്യാന്റെ പദ്ധതി

അബുദാബി: അടുത്ത പത്ത് വർഷത്തിനുള്ളിൽ അബുദാബി കാര്യമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യ, പുതിയ തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിൽ 240 ബില്യൺ ദിർഹത്തിലധികം നിക്ഷേപിക്കാൻ എമിറേറ്റ് സർക്കാർ പദ്ധതിയിടുന്നു. അടുത്ത ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ 240 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ നിർമ്മിക്കപ്പെടുമെന്ന് അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗതത്തിന്റെയും വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. പുതിയ ഭവനങ്ങൾ, റോഡുകൾ, പൊതുഗതാഗതം, ആശുപത്രികൾ, സ്കൂളുകൾ, പാർക്കുകൾ, മറ്റ് നഗര സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും, ഇത് നഗരത്തെ താമസിക്കാനും ജോലി ചെയ്യാനും കൂടുതൽ സുഖകരമാക്കും. സമീപകാല ഡാറ്റ പ്രകാരം, അബുദാബിയിലെ ജനസംഖ്യ അതിവേഗം വളരുകയാണ്, 2040 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മറുപടിയായി, സർക്കാർ 2040 നഗര പദ്ധതിയും “ജീവിതയോഗ്യവും”…

ദുബായ് ബ്ലൂചിപ്പ് കമ്പനി വഴി 1500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സോനു സൂദിനും ദി ഗ്രേറ്റ് ഖാലിക്കും എതിരെ പോലീസ് നടപടി ആരംഭിച്ചു

ദുബായ്: ബ്ലൂ ചിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സോനു സൂദിനെയും WWE ഗുസ്തി താരം ദി ഗ്രേറ്റ് ഖാലിയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചു. കമ്പനിയുടെ പരിപാടികളിലും പ്രമോഷണൽ കാമ്പെയ്‌നുകളിലും പങ്കെടുത്ത് പൊതുജനവിശ്വാസം പ്രചോദിപ്പിച്ചുവെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്, അതേസമയം കമ്പനി കോടിക്കണക്കിന് രൂപ വഞ്ചിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കാൺപൂർ പോലീസും പ്രത്യേക അന്വേഷണ സംഘവും (SIT) പറയുന്നതനുസരിച്ച്, മുഖ്യ ആസൂത്രകനായ രവീന്ദ്ര നാഥ് സോണി “ബ്ലൂ ചിപ്പ്” എന്ന കമ്പനികൾ വഴി നടത്തിയ ഒരു പ്രധാന നിക്ഷേപ/പോൻസി പദ്ധതിയാണ് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. 30-40 ശതമാനം പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും ഇന്ത്യയിലും വിദേശത്തും, പ്രത്യേകിച്ച് ദുബായിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ചെയ്തു. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, തട്ടിപ്പ് ഏകദേശം ₹970 കോടി മുതൽ ₹1,500…

ഹിക്മ ടാലൻ്റ് സെർച്ച് പരീക്ഷ ഖത്തറിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം

ദോഹ: കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് (KMEB) നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ ഐഹാൻ മുഹമ്മദ് (ക്ലാസ് 2), അബീദ് റഹ്മാൻ ഖാസിം (ക്ലാസ് 9) അൽ മദ്റസ അൽ ഇസ്ലാമിയ – ശാന്തിനികേതൻ വക്റയിലെ ആമിന മർയം (ക്ലാസ് 8), അൽഖോർ മദ്റസയിലെ അർഹം ആദിൽ (ക്ലാസ് 4), എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനേഴ് കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ…

സാമൂഹിക – സാംസ്കാരിക സേവന മേഖലകളിൽ കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം; സിഐസി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ്

ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി – ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്‌നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവാർത്തിത്തം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് മീറ്റ് ആഹ്വാനം ചെയ്തു. സിഐസി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സിഐസി നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി എന്നും സി ഐ സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് പ്രവാസി കൂട്ടായ്മകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആർ എസ് അബ്ദുൽ ജലീൽ ആഹ്വാനം ചെയ്തു. സിഐസിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടുകൂടി…

നടുമുറ്റം തൈ വിതരണം സമാപിച്ചു

ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു. പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വർഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം കേന്ദ്ര കമ്മറ്റി അംഗം സജന സാക്കി ദോഹ ഏരിയയിൽ നിർവ്വഹിച്ചു. വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യൂട്ടീവുകൾ നേതൃത്വം നൽകി. പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകൾ വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകർന്നു നൽകുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാൻ്റ്, പച്ചക്കറി…

CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി

വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ദോഹ: ഖത്തറിലെ സാമൂഹിക, സാം‌സ്‌‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിർമിതിക്കു വേണ്ടി പ്രവർത്തകർ നിരന്തരം ഇടപെടണമെന്നും, സ്നേഹവും കാരുണ്യവും സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ധൈര്യത്തോടെ…

ടൈഗർ ഫുഡ്‌സ് ഇന്ത്യ ദുബായിൽ ബിസിനസ് ആരംഭിച്ചു; മൂന്ന് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ദുബായ്: ദുബായിൽ ടൈഗർ ഫുഡ്‌സ് ഇന്ത്യ മൂന്ന് പുതിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ പുറത്തിറക്കി – ചായ് ഡ്രോപ്‌സ്, നാച്ചുറൽ ഫുഡ് കളേഴ്‌സ്, ലിക്വിഡ് സീസണിംഗ് എന്നിവ അബ്രെക്കോ ഡിസ്ട്രിബ്യൂട്ടർ എൽ‌എൽ‌സി വിതരണം കൈകാര്യം ചെയ്യും. യുഎഇയിലെ ഇന്ത്യൻ, ഏഷ്യൻ പ്രവാസികൾക്ക് ഇനി വീട്ടിലെ രുചികളും പ്രകൃതിദത്ത ഓപ്ഷനുകളും എളുപ്പത്തിൽ ലഭ്യമാകും. പ്രധാന ഹൈലൈറ്റുകൾ 1983-ൽ സ്ഥാപിതമായ ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇയിൽ പ്രവേശിച്ചു. ചായ് ഡ്രോപ്‌സ്, നാച്ചുറൽ ഫുഡ് കളറുകൾ, ലിക്വിഡ് സീസണിംഗ് എന്നീ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ദുബായിൽ ഒരു വലിയ ലോഞ്ച് പരിപാടി നടന്നു, ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖർ പങ്കെടുത്തു. വിതരണത്തിനായി അബ്രെക്കോ ഡിസ്ട്രിബ്യൂട്ടർ എൽ‌എൽ‌സിയുമായുള്ള പങ്കാളിത്തം. പ്രവാസികൾക്ക് വേണ്ടിയുള്ള വീട്ടിലേതുപോലെയുള്ള രുചിയും ആരോഗ്യകരമായ വിഭവങ്ങളും കാരക്ക്, കുങ്കുമപ്പൂ ചായ ഇപ്പോൾ വെറും “ഒരു തുള്ളി”യിൽ ബിരിയാണി, മണ്ടി, കറി എന്നിവയ്ക്കുള്ള ലിക്വിഡ്…

സാമൂഹിക ദൗത്യം നിറവേറ്റി വിശ്വാസികൾ ഫാഷിസത്തെ അതിജീവിക്കണം: ഡോ. നഹാസ് മാള

സി ഐ സി ഖത്തർ ടോക്ക് സീരിസിന് തുടക്കം ദോഹ: വെറുപ്പും വിദ്വേഷവും വ്യാപകമായി പ്രചരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ്ലാമിന്റെ മാനവികതയിൽ ഊന്നിയ സാഹോദര്യ ദർശനം അത്യന്തം പ്രസക്തമാണെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടറും ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചന സമിതിയംഗവുമായ ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ഫാഷിസത്തെ അതിജീവിക്കാനുള്ള സാമൂഹിക ദൗത്യം വിശ്വാസി സമൂഹം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിന്റെ യഥാർത്ഥ ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തുന്നതിൽ സമുദായ നേതൃത്വത്തിന് കൂടുതൽ ജാഗ്രത ആവശ്യമാണ് .മുസ്‌ലിംകളുടെ രാഷ്ട്രീയ-സാംസ്കാരിക കർതൃത്വങ്ങളോടുള്ള നിഷേധാത്മക നിലപാടുകളെ തിരിച്ചറിയാനും നമുക്ക് സാധിക്കേണ്ടതുണ്ട് . നവനാസ്തിക വിഭാഗങ്ങൾ മുസ്‌ലിം സമൂഹത്തിനെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതവും പ്രകോപനപരവുമാണെന്നും, ‘നല്ല മുസ്‌ലിം–ചീത്ത മുസ്‌ലിം’ എന്ന വിഭജനം ഇരകളുടെ മനസ്സുകളിൽ തന്നെ ഭിന്നത സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും…

ഭരണഘടന ദിനാഘോഷ സദസ്സ്

ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ  ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും പൗരന്മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മതനിരപേക്ഷതയാണ്‌ ഇന്ത്യന്‍ ഭരണഘടന  മുഖമുദ്ര. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റശാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന്‍ വാഴേരി,  സഹല മലപ്പുറം, സുബ്ഹാൻ, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

വിജയമെന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ജെ.കെ.മേനോന്‍

ദോഹ: ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എബിഎന്‍ കോര്‍പറേഷന്‍, ഐബിപിസി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അമാനുല്ല ഒരു ഗ്രന്ഥകാരന്‍ എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സിവി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച റപ്പായ് പറഞ്ഞു. ഐസിസി അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡണ്ട്…