ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു. വടംവലിയോടൊപ്പം തന്നെ ടെക്സസിലെ കലാ കായികാസ്വാദകരെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter – Indoor air- conditioning) ആഗസ്റ്റ് 9 ശനിയാഴ്ചയാണ് മത്സരം. പ്രസിഡന്റ് ഡാനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ടിസാക്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ ഇവന്റ് ചെയർമാന്മാരായി ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ തെരഞ്ഞെടുത്തു. ഈ വർഷത്തെ സീസൺ 4 മത്സരം ഒരു ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നു ചെയർമന്മാരായി ചുമതല ഏറ്റെടുത്ത ഡോ. ഷൈജുവും ജിജുവും…
Category: SPORTS
ഇംഗ്ലണ്ട് vs ഇന്ത്യ മൂന്നാം ടെസ്റ്റ്: ലോർഡ്‌സിൽ സെഞ്ച്വറി നേടി ജോ റൂട്ട് ചരിത്രം സൃഷ്ടിച്ചു; ഒരേ സമയം നിരവധി റെക്കോർഡുകൾ തകർത്തു
ആധുനിക ക്രിക്കറ്റ് യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആയ ജോ റൂട്ട് വ്യാഴാഴ്ച സെഞ്ച്വറി നേടി നിരവധി റെക്കോർഡുകൾ തകർത്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അദ്ദേഹം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ബുംറയുടെ പന്തിൽ ഒരു ഫോറടിച്ചാണ് അദ്ദേഹം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ പേരിലുള്ള സെഞ്ച്വറികളുടെ എണ്ണം 37 ആയി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ റൂട്ട് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡിന്റെയും ഓസ്ട്രേലിയൻ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിന്റെയും റെക്കോർഡ് തകർത്തു. ഇന്ത്യയ്‌ക്കെതിരെ 60 ഇന്നിംഗ്‌സുകളിൽ നിന്ന് 11-ാം സെഞ്ച്വറിയാണ് റൂട്ട് നേടിയത്. ഇതോടെ, ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സ്മിത്തിനൊപ്പം അദ്ദേഹം ചേർന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ: സച്ചിൻ…
ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്‌സിൽ 5 വിക്കറ്റ് വീഴ്ത്തി ബുംറ ചരിത്രം സൃഷ്ടിച്ചു
ലോർഡ്‌സ് മൈതാനത്ത് ജസ്പ്രീത് ബുംറ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിനെതിരെ പന്തെറിയുമ്പോൾ അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ നേട്ടത്തോടെ, കപിൽ ദേവിന്റെ റെക്കോർഡും ബുംറ തകർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 13 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കളിക്കാരനായി ജസ്പ്രീത് മാറി. നേരത്തെ ഈ റെക്കോർഡ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് 66 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 തവണ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇത് മാത്രമല്ല, വെറും 35 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. ബുംറയ്ക്കും കപിൽ ദേവിനും ശേഷം, 10 തവണ 5 വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് അനിൽ കുംബ്ലെയുടെ പേരിലാണ്, 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കുംബ്ലെയെ കൂടാതെ, 63 മത്സരങ്ങളിൽ നിന്ന് ഇഷാന്ത് ശർമ്മ 9 തവണ 5 വിക്കറ്റ്…
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
ഡാളസ്: 35–ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിലായിരുന്നു ഡാലസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം. ഇർവിങ് ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ ഫോമ വിമൻസ് ഫോറം പ്രതിനിധിയുമായ…
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ 58 വർഷത്തെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ഇന്ത്യ ചരിത്ര വിജയം നേടി; പരമ്പര 1-1ന് സമനിലയിലാക്കി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു
ബർമിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ വിജയിച്ച് ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഈ മത്സരത്തിൽ ഇന്ത്യ 336 റൺസിന് വിജയിക്കുകയും പരമ്പര 1-1 ന് സമനിലയിലാക്കുകയും ചെയ്തു. ഇന്ന്, മത്സരത്തിന്റെ അഞ്ചാം ദിവസം, ടീം ഇന്ത്യയ്ക്ക് 7 വിക്കറ്റുകൾ വേണ്ടിയിരുന്നു, ഇംഗ്ലണ്ടിന് 536 റൺസ് വേണ്ടിയിരുന്നു. ഇന്ത്യൻ ബൗളർമാർ കൃത്യമായി പന്തെറിഞ്ഞ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്സിൽ ആകാശ്ദീപ് മികച്ച പ്രകടനം കാഴ്ചവച്ചു, 6 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് ക്രീസിൽ തുടരാൻ അദ്ദേഹം അവസരം നൽകിയില്ല. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ജാമി സ്മിത്ത് 88 റൺസ് നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 33 റൺസ് നേടിയെങ്കിലും അദ്ദേഹത്തിന് ഇന്നിംഗ്സ് നീട്ടാൻ കഴിഞ്ഞില്ല.…
ഏഷ്യാ കപ്പ്: പാക്കിസ്താന്‍ ടീമിന് ഇന്ത്യയിൽ വന്ന് കളിക്കാൻ അനുമതി ലഭിച്ചു?
ന്യൂഡൽഹി: അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പിലും ജൂനിയർ ലോക കപ്പിലും പങ്കെടുക്കുന്നതിൽ നിന്ന് പാക്കിസ്താന്‍ ഹോക്കി ടീമുകളെ വിലക്കില്ലെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇല്ലെങ്കില്‍ അത് ഒളിമ്പിക് നിയമങ്ങളുടെ ലംഘനമാകുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഏഷ്യാ കപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ ബീഹാറിലെ രാജ്ഗിറിൽ നടക്കും, ജൂനിയർ ലോകകപ്പ് നവംബർ 28 മുതൽ ഡിസംബർ 10 വരെ ചെന്നൈയിലും മധുരയിലും നടക്കും. പാക്കിസ്താൻ ടീം ഈ ടൂർണമെന്റിൽ കളിക്കാൻ വന്നാൽ, അവരുടെ മത്സരങ്ങൾ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ കാണാൻ കഴിയും. “ഇന്ത്യയിൽ നടക്കുന്ന ഒരു ബഹുരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ടീമിന് ഞങ്ങൾ എതിരല്ല. പാക്കിസ്താനെ തടയാൻ ശ്രമിച്ചാൽ അത് ഒളിമ്പിക് ചാർട്ടറിന്റെ ലംഘനമായി കണക്കാക്കും, പക്ഷേ ഉഭയകക്ഷി ബന്ധങ്ങൾ വ്യത്യസ്തമാണ്, ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല,”…
മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന്
മാന്നാർ: ഓണക്കാല ജലമേളകളിൽ പ്രശസ്തമായ 59-ാമത് മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 മണി മുതൽ മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ജലോത്സവ സമിതി ഭാരവാഹികളായ ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി കെ ഷാജഹാനും അറിയിച്ചു. നെഹ്റു ട്രോഫി ജലമേളകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 6 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ പതിനായിര കണക്കിന് കാണികളായി ഇത്തവണയും ജലമേള കാണാൻ എത്തിച്ചേരും. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് ആന്റോ ആന്റണി എം പി, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി സജി ചെറിയാൻ, അഡ്വ. മാത്യു ടി…
ചരിത്രം രചിച്ച് മാഗ് പ്രീമിയർ ലീഗ് (MPL), കപ്പുയർത്തി ഷുഗർലൻഡ് സുൽത്താൻസ്, റിച്മണ്ട് ടെക്സസ് സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പ്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച ആദ്യ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയർ ലീഗിൽ (MPL) മിഖായേൽ ജോയ് (മിക്കി) നേതൃത്വത്തിൽ ഷുഗർലാൻഡ് സുൽത്താൻസ് വിജയികളായി. ജൂൺ 22, 2025ന് വൈകിട്ട് സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ,സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെതിരെ സുൽത്താൻസ് 127 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി. റിച്ച്മണ്ട് ടീം 15 ഓവറിൽ 126/8 എന്ന സ്കോറിലൊതുങ്ങിയപ്പോൾ, സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു. മത്സരം അവസാന നിമിഷം വരെ ആകാംക്ഷയിൽ ആയിരുന്നു. മിഖായേൽ ജോയ് (42 റൺസ്, 27 പന്ത്, 2 ഫോർ, 2 സിക്‌സ്) നയിച്ച സുൽത്താൻസ് ബാറ്റിങ് നിര മിന്നുന്ന പ്രകടനം കാഴ്ചവച്ചു. വിനോദ് നായർ (32 റൺസ്, 32 പന്ത്) പെറ്റ്സൺ മാത്യു (22…
ഡാളസ് ബ്ലാസ്റ്റേഴ്സ് എഫ്.ഒ.ഡി ടി20 ക്രിക്കറ്റ് ലീഗ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. കഴിഞ്ഞ ഞായറാഴ്ച (ജൂൺ 22) നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് ടീം നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ടീം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു. ഫൈനൽ മത്സരത്തിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി (മാൻ ഓഫ് ദി മാച്ച്) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വാരിയേഴ്സ് ടീമിലെ പ്രിൻസ്…
ടെക്‌സാസ് കപ്പ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ; എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ്
ഡാളസ്: എഫ്‌സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത് ടെക്‌സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റിന്റെ ഓപ്പൺ കാറ്റഗറിയിൽ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയികളായി. അത്യന്തം വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഡെന്റണിലുള്ള ക്രോസ്‌ബാർ ഫീൽഡ്‌സിൽ സമാപിച്ച വാശിയേറിയ ടൂർണമെന്റിൽ അമേരിക്കയിലെ 16 മലയാളി ക്ലബുകൾ പങ്കെടുത്തു. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററായ റോവൻ(എഫ്സിസി ഡാളസ്) ഗോൾഡൻ ബൂട്ട് ട്രോഫിക്ക് അർഹനായി. മികച്ച ഡിഫൻഡറായി എഫ്സിസിയുടെ ജെസ്‌വിനും , മികച്ച ഗോൾകീപ്പറായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ തിമത്തിയും തിരഞ്ഞെടുക്കപ്പെട്ടു ട്രോഫികൾ കരസ്‌ഥമാക്കി. ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂർണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത ഡാളസ് ഡയനാമോസ് ആണ്…
