ഡാലസ്: ഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു.കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു .മത്സരത്തിന് എല്ലാ ആശംസകളും ദിലീഷ് നേർന്നു. ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ആണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത് പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അധ്യക്ഷതവഹിച്ചു.1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത്തെ തവണയാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 24 തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു പ്രസിഡൻ്റ്) പറഞ്ഞു.ഗാർലൻഡ് സെൻറ് തോമസ് സീറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിലാണ്…
Category: SPORTS
ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് മെയ് 24-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ് എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്‌സി , ന്യൂയോർക്ക് ഐലൻഡേഴ്‌സ് , ബാൾട്ടിമോർ ഖി ലാഡീസ് , വാഷിംഗ്ടൺ ഖലാസീസ് , സെന്റ് ജൂഡ് വിർജീനിയ, റെയ്ലി വാരിയേഴ്‌സ്, ഷാർലറ്റ് മിന്നൽസ്, അർബൻ ടസ്‌കേഴ്‌സ് , മെരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു. ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങിൽ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അന്തര്‍ദേശീയ വടംവലി മത്സരം: അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ആസ്ഥാനത്ത് പ്രസിഡന്‍റ് റൊണാള്‍ഡ് പൂക്കുമ്പേല്‍-ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്‍റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയി കാപ്പന്‍ (ട്രഷറര്‍), ജോപ്പായി പുത്തേത്ത് (ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ ഐകകണ്ഠേന 2025 സെപ്റ്റംബര്‍ 1-ാം തീയതി നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 11-ാമത് ഇന്‍റര്‍നാഷണല്‍ വടംവലിയുടെ ചെയര്‍മാനായി സിറിയക് കൂവക്കാട്ടിലിന്‍റെ നേതൃത്വത്തിലുള്ള ഒരു അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ജനറല്‍ കണ്‍വീനര്‍, മാനി കരികുളം ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മാത്യു തട്ടാമറ്റം പി.ആര്‍.ഒ. & പബ്ലിസിറ്റി ചെയര്‍മാന്‍, ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍. സിറിയക് കൂവക്കാട്ടില്‍ ഇത് ആറാം തവണയാണ് ചിക്കാഗോ വടംവലിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്.സിറിയക് കൂവക്കാട്ടിലിനെപ്പറ്റി പറഞ്ഞാല്‍ നോര്‍ത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമാണ്. നോര്‍ത്ത് അമേരിക്കയില്‍ പകരം വയ്ക്കാനില്ലാത്ത സംഘാടകമികവ് മുന്‍…
കെപിഎ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ വിജയികൾ!
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കെ. പി. എ ടസ്‌കേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ മുൻ വൈസ് ക്യാപ്റ്റൻ ആയിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ സഹകരണത്തോടെ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രമുഖ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ ഫൈനലിൽ ബ്രോസ് ആൻഡ് ബഡീസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. സിഞ്ച് അൽ അഹ്‍ലി ക്ലബ്ബിൽ നടന്ന സമ്മാനദാന ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കെ പി എ സ്പോർട്സ് വിങ് ജനറൽ കൺവീനർ രാജ് ഉണ്ണികൃഷ്ണൻ സ്വാഗതവും, ക്രിക്കറ്റ് കൺവീനർ വിനീത് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രസിഡന്റ് സാമി അലി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ…
ഹ്യൂസ്റ്റനില്‍ ആവേശമായി ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ മെമ്മോറിയല്‍ ചീട്ടുകളി മത്സരം
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയിലെ സീനിയര്‍ വിഭാഗമായ ബി വൈ ഒ എല്‍ സംഘടിപ്പിച്ച 56, 28 ചീട്ടുകളി മത്സരം വന്‍ വിജയമായി പത്താം തീയതി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മത്സരങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ പങ്കെടുത്തു. കെസിവൈഎം യുവജനവേദി എന്നീ സംഘടനകളും ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് സഹായിച്ചു. ജോണി മക്കോറ (പ്രസിഡന്റ് BYOL) തോമസ് വിക്ടര്‍ നീട്ടുകക്കാട്ടു (പ്രസിഡന്റ് ക്‌നാനായ സൊസൈറ്റി) എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജീഷ് ഇല്ലിക്കാട്ടില്‍, ടിജി പള്ളിക്കഴിക്കേതില്‍, ടോണി മഠത്തില്‍താഴെ, തോമസ് ഐക്കരെ, ലെനിന്‍ ഇല്ലിക്കാട്ടില്‍, ബേട്ടി സൈമണ്‍ വേലിയാത്ത്, ചാക്കോ പാലക്കാട്, ജോംസ് മാത്യു കിഴക്കേകാട്ടില്‍, കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍ ,ലെന്‍സ് ഇല്ലിക്കാട്ടില്‍, എബ്രഹാം നെല്ലിപള്ളിയില്‍, മേരി കുര്യാക്കോസ് വഴി അമ്പലത്തിങ്കല്‍ ,ആന്‍സി കൂവക്കട, നീതു വാലിമറ്റത്തില്‍, ഫിലിപ്പ് കാരിശേരിക്കല്‍,…
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായറാഴ്ച
ന്യൂയോർക്ക്: അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18-മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd, Flushing, NY 11367) നടത്തപ്പെടുന്നു. ഫെഡറേഷൻ ഓഫ് മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ – FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി…
ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യു യോർക്കിൽ ജൂൺ 21ന്; സ്പോർട്സ് അക്കാദമിക്കു ചുവടുവയ്‌പ്
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായി ന്യു യോർക്ക് മെട്രോ റീജിയൻ സംഘടിപ്പിക്കുന്ന ചാരിറ്റി ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 21 നു ശനിയാഴ്ച ക്വീൻസിലെ കണ്ണിംഗ്‌ഹാം പാർക്കിൽ നടക്കും. അമേരിക്കയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്, ക്രിക്കറ്റ് പ്രേമം രക്തത്തിലുള്ള ഇന്ത്യാക്കാർ, വേദിയൊരുക്കുകയും അതിൽ നിന്നുള്ള തുക ചാരിറ്റിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പുതുമയാർന്ന കായികമേളയുടെ വിശദാംശങ്ങൾ ഫൊക്കാന നാഷണൽ-ന്യൂയോർക്ക് മെട്രോ റീജിയൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇവയെല്ലാം ക്ളബുകളോ ടീമുകളോ ആയി രൂപം കൊടുത്തവയാണ്. കാലാവസ്ഥയനുസരിച്ച് ആറ് അല്ലെങ്കിൽ എട്ട് ഓവറുകളാണ് കളിക്കുക മെട്രോ റീജിയൻ ആർ.വി.പി. ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്ന കായിക മേളകളുടെ തുടക്കമാണിതെന്ന്…
മാർത്തോമൈറ്റ് പ്രീമിയർ ലീഗ് 2025: സെഹിയോൻ മാർത്തോമ യുവജനസഖ്യം ചാമ്പ്യന്മാർ
ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025” ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ ടൂർണമെന്റിൽ കരോൾട്ടൻ മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനത്ത് എത്തി. 2025 മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച ലോഡ്സ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടത്തപ്പെട്ട ടൂർണ്ണമെന്റിൽ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും ആവേശത്തോടെ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളോടെ സമാപിച്ച ടൂർണമെന്റ് വൻവിജയമായി മാൻ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോർജ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ഷിജു ജേക്കബ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യം) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ പങ്കെടുത്ത ഏവരേയും സെൻട്രൽ സെക്രട്ടറി സിബി…
തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു
എടത്വാ: തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം സമിതി എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് ഷിനു എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ അരുൺ പുന്നശ്ശേരിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മരണമടഞ്ഞ രക്ഷാധികാരി ഫാ. ഏബ്രഹാം തോമസ് തടത്തിൽ, ഓഹരി ഉടമകൾ എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ള അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് കെ ആർ. ഗോപകുമാർ വായിച്ചു. നിലവിൽ 447 ഓഹരി ഉടമകൾ ഉണ്ട്. 2025- 26-ലെ ഭാരവാഹികളായി ഷിനു എസ് പിള്ള (രക്ഷാധികാരി), റിക്സൺ എടത്തിൽ (പ്രസിഡന്റ്), കെ ആർ ഗോപകുമാർ (ജനറൽ സെക്രട്ടറി), പ്രിൻസ് പാലത്തിങ്കൽ (ട്രഷറർ), അജിത്ത് പിഷാരത്ത് (വൈസ് പ്രസിഡന്റ്), ഡോ. ജോൺസൺ വി ഇടിക്കുള (ജോ. സെക്രട്ടറി ), അനിൽ കുന്നംപള്ളിൽ (ജോ. ട്രഷറർ), അരുൺ…
പിബികെഎസ് vs എൽഎസ്‌ജി: പഞ്ചാബ് ലഖ്‌നൗവിനെ 37 റൺസിന് പരാജയപ്പെടുത്തി; പ്രഭ്‌സിമ്രാനും അർഷ്ദീപും മികച്ച പ്രകടനം കാഴ്ചവച്ചു
ധർമ്മശാല: ഐപിഎൽ 2025 ലെ 54-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 37 റൺസിന് പരാജയപ്പെടുത്തി. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വിംഗും ബൗൺസും കൊണ്ട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മുൻനിരയെ തകർത്തു. ഈ വിജയത്തോടെ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ മത്സരത്തിൽ, പ്രഭ്സിമ്രാൻ സിംഗിന്റെ 91 റൺസിന്റെ മികച്ച പ്രകടനത്തിലൂടെ, പിബികെഎസ് 236/5 എന്ന കൂറ്റൻ സ്കോർ നേടി, അതിനുശേഷം പവർപ്ലേയ്ക്കുള്ളിൽ എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ എന്നിവരെ അർഷ്ദീപ് പുറത്താക്കി മത്സരം പിബികെഎസിന് അനുകൂലമാക്കി. ലഖ്‌നൗവിന് വേണ്ടി ആയുഷ് ബദോണി 40 പന്തിൽ 5 ഫോറുകളും 5 സിക്‌സറുകളും സഹിതം 74 റൺസ് നേടി. ആറാം വിക്കറ്റിൽ അബ്ദുൾ സമദ്…
