ടെക്‌സസ്സില്‍ പിതാവിനേയും മകനേയും കൊലപ്പെടുത്തിയ കേസ്സില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ടെക്‌സസ്: ടെക്‌സസിന്റെ എയര്‍പോര്‍ട്ട് റോഡിലുള്ള വീടിന്റെ ഡ്രൈവ് വേയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 19 വയസ്സുള്ള രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതായി ഗ്വാഡ്‌ലൂപ്പ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. ജനുവരി 14 ശനിയാഴ്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു.പ്രിസ്റ്റണ്‍ വെഡ്‌ലിംഗ്(38) ഇവാന്‍ വെസലിംഗ് (14) എന്നിവരാണ് കൊല്ലപ്പെട്ട ഹതഭാഗ്യര്‍. 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലാനൊ കൗണ്ടി ഷെറിഫ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി ചേര്‍ന്ന് ഡ്രൈവ് വേയില്‍ വെടിയേറ്റു കിടന്നിരുന്ന രണ്ടുപേരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്റ്റിനില്‍ നിന്നും തൊണ്ണൂറു മൈല്‍ നോര്‍ത്ത് വെസ്റ്റിലാണ് റ്റൊ എയര്‍പോര്‍ട്ട്. അവിടെയുള്ള വീട്ടില്‍ എത്തിയ യുവാക്കളാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്നും, എന്താണ് വെടിവെക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതികളെ ഗ്വാഡലൂപ്പ് കൗണ്ടി ജയിലില്‍ അടച്ചു. ഇവര്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.…

രാജു സൈമൺ (79) അന്തരിച്ചു

ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ നിവാസികളിൽ ഒരാളായ രാജു സൈമൺ (79) ആലപ്പുഴയിലുള്ള വസതിയിൽ ജനുവരി 15 ന് അന്തരിച്ചു. ദീർഘ കാലം മെറ്റീരിയൽ റിസർച്ച് കോർപറേഷനിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയും സോണി കോർപറേഷനിൽ എഞ്ചിനീയർ ആയും സേവനം ചെയ്തീട്ടുണ്ട്. ഓറഞ്ച് ബർഗിലുള്ള ബഥനി മാർത്തോമാ ചർച്ചിലെ സജീവ അംഗമായിരുന്നു. അനവധി കാലം റോക്‌ലാൻഡ് കൗണ്ടിയിലെ nanuet ൽ താമസിച്ചിരുന്നു. റിട്ടയർമെന്റിനു ശേഷം ആലപ്പുഴയിലുള്ള വസതിയിൽ ഫാമിലിയുമായി താമസിച്ചു വരുകആയിരുന്നു. ഭാര്യ: ലില്ലി സൈമൺ മക്കൾ: ഐലീൻ സൈമൺ & റോഷിൻ വർഗീസ് മരുമകൻ : തോമസ് വർഗീസ് കൊച്ചുമക്കൾ : ഈതെൻ & കെയറ പൊതുദർശനവും സംസ്കാരവും ജനുവരി 21 ന് ആലപ്പുഴയിലുള്ള YMCA മാർത്തോമാ ചർച്ചിൽ വച്ച് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ചൂരവടിയുമായി ബന്ധപ്പെടുക (Tel: 914-882-9361).

വിശ്വാസികൾക്കും ദേവാലയങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച ഡാളസ് എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ്

ഡാലസ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും ദേവാലയങ്ങൾക്കു മെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ഡാലസ് എക്യുമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് അപലപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തു. ഡാലസിലെ ഇരുപതിൽപരം വ്യത്യസ്ത സ്വഭാ വിഭാഗങ്ങളിലെ വൈദികർ ജനുവരി ആദ്യവാരം ഫാദർ ജോൺ മാത്യു വിന്ടെ വസതിയിൽ ഒത്തുചേർന്ന് ശുശ്രൂഷ മേഖലകളെക്കുറിച്ചും ശുശ്രൂഷയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യുന്ന ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങളെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടത്. ഡാളസ്സിലെ വിവിധ ഇടവകകളിലേക്കു പുതുതായി എത്തിച്ചേർന്ന വൈദികരെയും കുടുംബാംഗങ്ങളെയും വൈദിക ട്രസ്റ്റി റവ ഫാദർ ബിനു തോമസ് സ്വാഗതം ചെയ്തു തുടർന്ന് അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. വൈദീകരുടെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും മനോഹരമായ ഗാനങ്ങൾ ആലപിച്ചു .2003 വർഷത്തിൽ സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ ഡാലസ് സിഎസ്ഐ ചർച്ച് വികാരി റവ ജോജി അബ്രഹാം ധ്യാനപ്രസംഗം നടത്തി .തുടർന്ന് നടന്ന പ്രാർത്ഥനകൾക്ക് വെരി…

ഉന്നത വിദ്യാഭ്യാസത്തിലും നിയമം അനുസരിക്കുന്നതിലും ഇന്ത്യക്കാര്‍ ഒന്നാമത്; അഭിനന്ദനവുമായി റിപ്പബ്ലിക്കന്‍ നേതാവ് മക്കോര്‍മിക്

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരെ അഭിനന്ദിച്ച് ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക്. അമേരിക്കയില്‍ 45 ലക്ഷത്തോളം ഇന്ത്യന്‍ വംശജരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതായത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ 1.4%. 33.3 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ മൊത്തം നികുതിയുടെ ആറ് ശതമാനവും അടക്കുന്നത് ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം നികുതിയിനത്തില്‍ ഇന്ത്യന്‍ വംശജരില്‍ നിന്ന് ലഭിച്ചത് 294 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരുടെ പെരുമാറ്റത്തേയും സ്വഭാവ രീതികളേയും അദ്ദേഹം അഭിനന്ദിച്ചു. നിയമം അനുസരിച്ച് നിയമത്തിന് വിധേയരായി ജീവിക്കുന്നവരാണ് ഇന്ത്യന്‍ വംശജര്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അവര്‍ മുന്‍പന്തിയിലാണ്. അമേരിക്കയിലുള്ള 43% ഇന്ത്യക്കാരും ബിരുദാനന്ദര ബിരുദമുള്ളവരാണ്. ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്നതും ഇന്ത്യന്‍ വംശജര്‍ തന്നെയാണ്. ജോലിയില്‍ അവര്‍ വളരെ ആത്മാര്‍ത്ഥത കാണിക്കുന്നു. അത്ര തന്നെ ആത്മാര്‍ത്ഥമായി അവര്‍ കുടുംബത്തേയും…

ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മന്ത്രി കെ രാജൻ

ഡാളസ്: മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ആദ്യകാല സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, സംഘടനയുടെ സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും കേരള റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. 2006 ൽ നോർത്ത് ടെക്സസ്സിലെ മാധ്യമ പ്രവർത്തകർ രൂപീകരിക്കപ്പെട്ട ഈ സംഘടന വളരെ ശ്രദ്ധേയമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും, വാർത്ത ദൂരം അമേരിക്ക മുതൽ കേരളം വരെ എന്ന വിഷയത്തിൽ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ആയിട്ടുള്ള മുഹമ്മദ് അനിസ് , രാജാജി മാത്യു തോമസ് അടക്കമുള്ള പ്രമുഖ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാർ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അമേരിക്ക മുതൽ കേരളം വരെയുള്ള പത്രപ്രവർത്തനത്തിന് ശൈലിയും സ്വഭാവവും അവർ നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. മാധ്യമ പ്രവർത്തകർ ഓരോ ഇടങ്ങളിലും നേരിടുന്ന പ്രശ്നങ്ങളും അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളും…

അക്കാമ്മ വര്‍ഗീസ് നിര്യാതയായി

ഇരവിപേരൂര്‍: ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ-80) അമേരിക്കയില്‍ നിര്യാതയായി. ജനുവരി 20ന് വൈകുന്നേരം 5.30 മുതല്‍ 8.00 മണി വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡില്‍ (235 Ave E, സ്റ്റാഫോർഡ്, ടെക്സാസ്) വച്ച് പൊതുദര്‍ശനം നടത്തുന്നതാണ്. തുടര്‍ന്ന് 21 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്. പരേത കീഴ്‌വായ്പൂര്‍ കാവില്‍ കുടുംബാംഗമാണ്. മക്കള്‍: ലെജി, അജി വര്‍ഗീസ്. മരുമക്കള്‍: ഏബ്രഹാം മത്തായി, റൂബി. കൊച്ചുമക്കള്‍: നെവിന്‍, ലെന, പാട്രിക് , ലിയാം, നിക്‌സി, നിഖിറ്റ

എക്യൂമെനിക്കൽ ക്രിസ്തുമസ്-പുതുവത്സരാഘോഷം അത്യുജ്ജ്വലമായി

ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങൾ വര്‍ണ്ണാഭമായി നടന്നു. ജനുവരി മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ പള്ളിയിൽ വെച്ചു നടന്ന യോഗത്തിൽ അർമേനിയൻ അപ്പസ്തോലിക സഭയുടെ ആർച് ബിഷപ്പ് അഭിവന്ദ്യ ഡോ. അനൗഷവൻ ടാനിയേലിയൻ മുഖ്യാതിഥിയും ഡോ. ബേബി സാം സാമുവേൽ വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡന്റ് ഫാ. ജോൺ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്രിസ്‌മസ്‌ കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസ് കൊയർ, സെന്റ്. ജോൺസ് മാർത്തോമ്മാ ചർച് , എപ്പിഫനി മാർത്തോമ്മാ ചർച്, സി എസ് ഐ സീഫോർഡ്, സി എസ് ഐ…

റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ (89 ) നിര്യാതയായി

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ് . പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വര്ഗീസ് ദമ്പതികളുടെ മകളും പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റ് പി വി ജേക്കബിന്റെ സഹോദരിയും, ചർച്ച ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാന(ചിക്കാഗോ) മിനിസ്റ്റർ സാം ജേക്കബിന്റെ പിതൃ സഹോദരിയുമാണ് പരേത. സംസ്കാരം ജനു.16 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട്ദക്ഷിണേന്ത്യാസെമിത്തേരിയിൽ നടക്കും. മക്കൾ : മേഴ്സി (റിട്ടയർ HM), പരേതനായ വിക്ടർ ചാർളി, ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി,ഷീല ചാർളി. മരുമക്കൾ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് (ബാബു), മിനി വിൻസെന്റ്, ജോർജ് .

അഥീനയെ കണ്ടെത്താനായില്ല; കെയർ ടേക്കർമാർ അറസ്റ്റിൽ

ഒക്കലഹോമ: ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ നാലു വയസുകാരിയായ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 അറസ്റ്റ് ചെയ്തത്. അലിഷ്യ ആഡംസിനെ ഇന്നലെയും ഇവോൺ ആഡംസിനെ ഇന്നുമാണ് അറസ്റ്ചെയ്തതെന്നു ഒക്ലഹോമ പോലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ചയാണ് അഥീനയെയും സഹോദരിയെയും കാണാതായത് .ഒക്ലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിനടുത്തുള്ള തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അഥീനയുടെ അഞ്ചു വയസ്സുള്ള സഹോദരിയെ കണ്ടെത്തിയതായി ഒരു തപാല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. കാണാതായ സമയത്ത് രണ്ട് പെണ്‍കുട്ടികളും ആഡംസിന്റെയും അജ്ഞാതനായ ഭര്‍ത്താവിന്റെയും സംരക്ഷണയിലായിരുന്നുവെന്ന് ഒഎസ്ബിഐ പറഞ്ഞു.’അഥീനയുടെ തിരച്ചില്‍ തുടരുകയാണ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു. തിരച്ചിലിന്റെ…

പോസ്റ്റല്‍ ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ച്ച ചെയ്ത സംഭവം; 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു

ചിക്കാഗൊ: ചിക്കാഗോയില്‍ ഈയ്യിടെ നടന്ന നാലു പോസ്റ്റല്‍ ജീവനക്കാരെ തോക്കു ചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു. ചിക്കാഗൊ സിറ്റിയുടെ സൗത്ത് സൗണ്ടില്‍ മൂന്നു കവര്‍ച്ചയും, നോര്‍ത്ത് ബൈഡ് ലിറ്റന്‍ പാര്‍ക്കില്‍ ഒരു കവര്‍ച്ചയുമാണ് നടത്തിയത്. നാലും നടന്നത് പട്ടാപകലാണെന്ന് പോസ്റ്റല്‍ അധികൃതര്‍ വെളിപ്പെടുത്തി. ബുധനാഴ്ച ഏറ്റവും ഒടുവില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേരാണ് മെയ്ല്‍ ഡലിവറിമാനെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി കവര്‍ച്ച ചെയ്തത്. സംഭവത്തിനു ശേഷം കിയാ സെഡാന്‍ കാറില്‍ പ്രതികള്‍ കയറി രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണെന്നും, ഇതിന് ഉത്തരവാദികളായവരെ പിടികൂടി നിയമത്തിനു മുമ്പില്‍ കൗണ്ടുവരുന്നതിന് ഏറ്റം വരെ പോകുമെന്നും, അതിന്റെ ആദ്യ നീക്കമെന്ന നിലയിലാണ് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. ചിക്കാഗൊയിലെ പോസ്റ്റല്‍…