വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവൺമെന്റ് വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്ത നടപടി അപലപനീയമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈഡ് പറഞ്ഞു.2021 ആഗസ്റ്റ് മാസം അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ അവസാന തെളിവാണ് ഡിസംബർ 20ന് വിദ്യാർത്ഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്തുകൊണ്ടു പുറത്തിറക്കിയ ഉത്തരവെന്ന് പ്രൈഡ് ചൂണ്ടിക്കാട്ടി. അധികം താമസിയാതെ ആഗോള സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ താലിബാൻ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാൻ കാബിനറ്റ് മീറ്റിംഗിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് എഡുക്കേഷൻ മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ മിനിസ്ട്രി ഓഫ് ഹൈയർ എഡുക്കേഷനും തീരുമാനം സ്ഥീരികരിച്ചു.താലിബാന്റെ പുതിയ തീരുമാനം പരിഹാസ്യമാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണെന്നും ഹൂമൺ റൈറ്റ്സ് ഹച്ച് വിമർശിച്ചു. അഫ്ഗാൻ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും പ്രത്യേകിച്ചു സ്ത്രീകളുടെ…
Category: AMERICA
ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)
ഫുട്‌ബോള്‍ തീര്‍ന്നു പടയോട്ടം തീര്‍ന്നു നാട്ടില്‍ ഞണ്ടുകള്‍ പടവെട്ടി, തമ്മിതല്ലി കത്തിയെടുത്തവര്‍ കുത്തി പകപോക്കി. ഫുട്‌ബോള്‍….. മെസ്സിയുടെ പടയോട്ടം ഞെട്ടിച്ചെഎംബാമ കണ്ണീരൊഴുക്കി നെയ്മറ് നിന്നു! ഫുട്‌ബോള്‍….. ലൂക്കാ മോട്രിച്ച് ലക്കില്‍ ജയിച്ചു രണ്ടാമൂഴക്കളി- യിലങ്ങനെ! ഫുട്‌ബോള്‍……. പറങ്കിപ്പടയും പൊരുതി തോറ്റു റൊണാള്‍ഡോയുടെ കണ്ണു നിറഞ്ഞു. ഫുട്‌ബോള്‍…… മൊറോക്കോയങ്ങനെ പൊരുതി തോറ്റു അവസാനം വരെ ആഫ്രിക്കക്കഭിമാന- മുണര്‍ത്തി! ഫുട്‌ബോള്‍……. ഇംഗ്ലീഷുപടയുടെ ഗ്ലാമറുപോയി കണ്ണീര്‍ വാര്‍ത്തു മൈക്കിള്‍ കെയിന്‍! ഫുട്‌ബോള്‍…… ഖത്തറു മണ്ണിലെ ഫുട്‌ബോള്‍ വീര്യം കത്തിജ്വലിച്ച് ഫൈനല്‍ വേദിയില്‍! ഫുട്‌ബോള്‍…….
മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചു നടന്ന “ഹരിവരാസനം” നൂറാം വാർഷികാഘോഷവും, ഹൈന്ദവ മഹാ സമ്മേളനവും സത്സംഗത്തോടെ പര്യവസാനിച്ചു
ന്യൂയോർക്ക്: സ്വാമി ഉദിത് ചൈതന്യജി മുഖ്യാതിഥിയായി പങ്കെടുത്ത ഹൈന്ദവ മഹാ സമ്മേളനം ഡിസംബർ 17 ശനിയാഴ്ച പകൽ രണ്ടുമണി മുതൽ നായർ ബനവലന്റ് അസോഷിയേന്റെ ആസ്ഥാനത്ത് സമാരംഭം കുറിച്ചു. എൻ.ബി.എ. വിമൺസ് ഫോറവും വിവിധ ഹൈന്ദവ സംഘടനകളിലെ അമ്മമാരും ചേർന്ന് വിമൺസ് ഫോറം ചെയർ പേഴ്സൺ രാധാമണി നായരുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും 2 മണി മുതൽ 5 മണിവരെ ഭക്തിനിർഭരമായി നാരായണീയം ആലപിക്കുകയുണ്ടായി. നാരായണീയ ദിനമായ വൃശ്ചികം 28 ഈ മാസം ഡിസംബർ 14 ആയിരുന്നെന്നും ആ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ പാരായണം എന്നും പറഞ്ഞുകൊണ്ടാണ് ജയപ്രകാശ് നായർ പാരായണത്തിന് തുടക്കം കുറിച്ചത്. 436 വർഷം മുമ്പുള്ള ഒരു വൃശ്ചികം 28 നായിരുന്നു മേൽപ്പത്തൂർ നാരായണീയം എഴുതിത്തീർത്ത് ഗുരുവായൂരപ്പന് സമർപ്പിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സംബന്ധിക്കാനെത്തിച്ചേർന്ന സ്വാമി ഉദിത് ചൈതന്യജിയെ എൻ.ബി.എ.…
ലീഗ് സിറ്റി മലയാളി കുടുംബ കൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30 ന്
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും. നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കേരള ശൈലിയിൽ ഒരുക്കിയ കൂറ്റൻ നക്ഷത്രങ്ങൾ, പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് മാത്യു പോൾ, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ മൊയ്തീൻകുഞ്ഞു, ആന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപൻ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദൻ, ഷോണി ജോസഫ്, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന…
ബെത്‌ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്‌വാര്‍ത്തയും സന്ദേശവും
അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ ജനനത്തിന്‍റെ സദ്വാര്‍ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു. അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍…
ദക്ഷിണ കൊറിയയിലേക്ക് അമേരിക്ക ബി-52 ബോംബറുകളും എഫ്-22 യുദ്ധവിമാനങ്ങളും അയക്കുന്നു
വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായുള്ള പിരിമുറുക്കം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയും യുഎസും ചേർന്ന് ചൊവ്വാഴ്ച യുഎസ് ആണവശേഷിയുള്ള ബോംബറുകളും നൂതന സ്റ്റെൽത്ത് ജെറ്റുകളും ഉൾപ്പെട്ട ഒരു സംയുക്ത “സൈനിക വ്യോമാഭ്യാസം” നടത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ബി-52 ബോംബറുകളും എഫ്-22 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്ന പരിശീലനത്തിൽ ദക്ഷിണ കൊറിയയെ എല്ലാ സൈനിക ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള യുഎസിനുള്ള കരാറിന്റെ ഭാഗമായി തെക്കൻ ദ്വീപായ ജെജുവിന് തെക്കുപടിഞ്ഞാറുള്ള തെക്കൻ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിലാണ് നടന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇത്തവണ ബി-52 എച്ച്, എഫ് -22 യുദ്ധവിമാനങ്ങളുടെ വിന്യാസം യുഎസിന്റെ വിപുലീകൃത പ്രതിരോധത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതില്‍ പറയുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് ഏഷ്യൻ രാജ്യത്ത് വിന്യസിച്ച യുഎസ് എഫ്-22 ജെറ്റുകൾ, സിയോളിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങൾ…
ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം
ടൊറന്റൊ (കാനഡ): അഞ്ചു വര്‍ഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയര്‍ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങള്‍. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യണ്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 15നാണ് ജനറില്‍ ഡ്രഗ് മേക്കര്‍ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെര്‍മാന്‍(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകന്‍ ജോനാഥാന്‍ ഷെര്‍മന്നാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ച വിവരം ഡിസംബര്‍ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവര്‍ത്തി ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇവരുടെ കൊലപാതകം കനേഡിയന്‍ ഗവണ്‍മെന്റിനേയും, പോലീസിനേയും…
ഫ്ലൂ സീസണിൽ കുട്ടികൾക്കുള്ള മരുന്നുകളുടെ ദൗർലഭ്യം അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്
COVID-19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ശീതകാല “ട്രിപ്പിൾഡെമിക്” തരംഗത്തിനിടയിൽ കുട്ടികളുടെ വേദന നിവാരണ മരുന്നുകളുടെ കുറവ് അമേരിക്കയില്‍ വര്‍ദ്ധിക്കുകയാണെന്ന് യുഎസ് ഫാർമ കമ്പനികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്ത് വാർഷിക ഇൻഫ്ലുവൻസ സീസൺ അതിവേഗം ആരംഭിച്ചതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനവും ഇത് കുറിപ്പടി ആവശ്യമില്ലാതെ വാങ്ങാവുന്നവ മരുന്നുകളുടെ ആവശ്യം വർദ്ധിച്ചു. മരുന്ന് വിതരണത്തിലെ അപാകതകളും ഇത് എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ഏറ്റവും അടിസ്ഥാനപരമായ ചില ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിന്റെ കാര്യത്തിൽ. കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മൾ കണ്ടതിനേക്കാൾ കൂടുതൽ രോഗികളായ കുട്ടികള്‍ ഈ വർഷത്തില്‍ കാണാമെന്ന് ഇൻഡ്യാനപൊളിസിലെ റൈലി ചിൽഡ്രൻസ് ഹെൽത്തിലെ ശിശുരോഗ വിദഗ്ധൻ ഷാനൻ ഡിലൻ പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുസരിച്ച്,…
6 മാസം മുതല്‍ പ്രായമുള്ള ന്യൂയോര്‍ക്കിലെ എല്ലാവരും ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്
ന്യൂയോര്‍ക്ക് : ആറുമാസം മുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ ന്യൂയോര്‍ക്കിലെ ജനങ്ങളും നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നു ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയേക്കാള്‍ 19 ശതമാനമാണ് ഫ്‌ളൂ വര്‍ദ്ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആറുശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈയ്യിടെ നാലു കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിന്റര്‍ സീസണ്‍, ഹോളിഡേ സീസണ്‍, ആരംഭിച്ചതോടെ ന്യൂയോര്‍ക്കില്‍ ഫ്‌ളൂ, ആര്‍.എസ്.വി., കോവിഡ് 19 കേസ്സുകള്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഫ്‌ളൂ വാക്‌സിന്‍ തന്നെയാണ് സ്റ്റേറ്റ് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.മേരി ടി. ബസ്സറ്റ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതു സ്വയം രക്ഷിക്കാനും, കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കൂടിയാണ്. ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്കിലെ 62 കൗണ്ടികളില്‍ 166 273 പോസിറ്റീവ് ഇന്‍ഫ്‌ളൂവന്‍സ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍…
മദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം
ഹൂസ്റ്റണ്‍ : മാര്‍ച്ച് മാസം 14ന് ലോംഗ് വ്യൂവില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയില്‍ 37 വയസ്സുള്ള ഡാനിയല്‍ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു. തുടര്‍ന്ന് വാഹനത്തിന് തീപിടിക്കുകയും യുവതിയും മൂന്നു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിക്ക് നാല് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചത്. ലീഗല്‍ ലിമിറ്റിനേക്കാള്‍ രണ്ടിരട്ടി ആല്‍ക്കഹോളിന്റെ അംശം ഡാനിയേലിന്റെ രക്തത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല നൂറ് മൈല്‍ വേഗതയിലാണ് ഇയാള്‍ കാറോടിച്ചിരുന്നത് എന്നും കണ്ടെത്തി. ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. ഭാവി വാഗ്ദാനങ്ങളായ മൂന്നു കുട്ടികളുടെയും, അവരുടെ മാതാവിന്റെയും വിലപ്പെട്ട ജീവനുകളാണ് പ്രതി കവര്‍ന്നെടുത്തത് എന്നും, യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയാണ് കേസിന്റെ വിചാരണ നടന്നത്. ഇയാള്‍ക്കെതിരെ…
