വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്ത താലിബാൻ നടപടി അപലപനീയമെന്ന് യുഎസ്

വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവൺമെന്റ് വിദ്യാർഥിനികളുടെ യൂണിവേഴ്സിറ്റി  പഠനം സസ്പെന്റ് ചെയ്ത നടപടി അപലപനീയമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈഡ് പറഞ്ഞു.2021 ആഗസ്റ്റ് മാസം അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ അവസാന തെളിവാണ് ഡിസംബർ 20ന്  വിദ്യാർത്ഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്തുകൊണ്ടു പുറത്തിറക്കിയ ഉത്തരവെന്ന് പ്രൈഡ് ചൂണ്ടിക്കാട്ടി.

അധികം താമസിയാതെ ആഗോള സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ താലിബാൻ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

താലിബാൻ കാബിനറ്റ് മീറ്റിംഗിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് എഡുക്കേഷൻ മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ മിനിസ്ട്രി ഓഫ് ഹൈയർ എഡുക്കേഷനും തീരുമാനം സ്ഥീരികരിച്ചു.താലിബാന്റെ പുതിയ തീരുമാനം പരിഹാസ്യമാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണെന്നും ഹൂമൺ റൈറ്റ്സ് ഹച്ച് വിമർശിച്ചു.

അഫ്ഗാൻ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും പ്രത്യേകിച്ചു സ്ത്രീകളുടെ ഓരോ ദിവസവും ഹനിക്കുന്ന നടപടികളാണു താലിബാൻ സ്വീകരിക്കുന്നതെന്നും ഇതു ദൂരവ്യാപകമായ വിപരീത ഫലങ്ങൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ ഇവർ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News