ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)

ഫുട്‌ബോള്‍ തീര്‍ന്നു
പടയോട്ടം തീര്‍ന്നു

നാട്ടില്‍ ഞണ്ടുകള്‍
പടവെട്ടി, തമ്മിതല്ലി
കത്തിയെടുത്തവര്‍
കുത്തി പകപോക്കി.

ഫുട്‌ബോള്‍…..

മെസ്സിയുടെ പടയോട്ടം
ഞെട്ടിച്ചെഎംബാമ
കണ്ണീരൊഴുക്കി
നെയ്മറ് നിന്നു!

ഫുട്‌ബോള്‍…..

ലൂക്കാ മോട്രിച്ച്
ലക്കില്‍ ജയിച്ചു
രണ്ടാമൂഴക്കളി-
യിലങ്ങനെ!

ഫുട്‌ബോള്‍…….

പറങ്കിപ്പടയും
പൊരുതി തോറ്റു
റൊണാള്‍ഡോയുടെ
കണ്ണു നിറഞ്ഞു.

ഫുട്‌ബോള്‍……

മൊറോക്കോയങ്ങനെ
പൊരുതി തോറ്റു
അവസാനം വരെ
ആഫ്രിക്കക്കഭിമാന-
മുണര്‍ത്തി!

ഫുട്‌ബോള്‍…….

ഇംഗ്ലീഷുപടയുടെ
ഗ്ലാമറുപോയി
കണ്ണീര്‍ വാര്‍ത്തു
മൈക്കിള്‍ കെയിന്‍!

ഫുട്‌ബോള്‍……

ഖത്തറു മണ്ണിലെ
ഫുട്‌ബോള്‍ വീര്യം
കത്തിജ്വലിച്ച്
ഫൈനല്‍ വേദിയില്‍!

ഫുട്‌ബോള്‍…….

Print Friendly, PDF & Email

Leave a Comment

More News