മലപ്പുറം ജില്ലാ പ്രദേശത്ത് പുതിയ ജില്ല നിലവിൽ വരണം: വെൽഫെയർ പാർട്ടി

മലപ്പുറം : മലപ്പുറം ജില്ലാ പ്രദേശത്ത പുതിയ ജില്ല നിലവിൽ വരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. മലബാറും വിശേഷിച്ച് മലപ്പുറം ജില്ലയും വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല സഹായകമാകും.

വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി .

വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാംമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ട്. മാറി മാറി ഭരിച്ച ഇടത് വലത് സർക്കാറുകൾക്ക് വിവേചനത്തിൽ പങ്കുണ്ടന്നും മലപ്പുറത്തെ മുഖ്യ രാഷ്ട്രീയ കക്ഷികൾ ഈ സമൂഹത്തോട് ഏറ്റു പറഞ്ഞു തെറ്റ് തിരുത്താൻ തെയ്യാറാകണമെന്നും നാസർ കീഴുപറമ്പ് പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയിൽ സംസാരിക്കുകയായിരുന്നു നാസർ കീഴുപറമ്പ്.

കൂട്ടിലങ്ങാടിയിൽ നടന്ന രണ്ടാം ദിന സമാപന സമ്മേളനത്തിൽ ദേശീയ സെക്രട്ടറി റസാക്ക് പാലേരിഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട എന്നിവിടങ്ങളിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് നസീറാ ബാനു, ജില്ലാ സെക്രട്ടറിമാരായ ജംഷീൽ അബൂബക്കർ, ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം എസ് ജി സി മെമ്പർ മിഖീമുദ്ധീൻ സി എച്ഛ്, സലാം സി എച്ഛ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസൻ മേലാറ്റൂർ മണ്ഡലം, അഷറഫലി കട്ടുപ്പാറ മണ്ഡലം പ്രസിഡണ്ടുമാരായ ശരീഫ് മൊറയൂർ, ഉസ്മാൻ പാണ്ടിക്കാട്, അത്തീഖ് ശാന്തപുരം, ഫാറൂഖ്‌ കെ പി എന്നിവർ പ്രസംഗിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഹാസ്യ കലാവിഷ്ക്കാരം “ചേര ചോര മാർത്താഢ പെരുമാൾ ഒരു താത്വിക അവലോകനം ” അരങ്ങേറി.

ഫോട്ടോ: വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വാടേരി എന്നിവർ നയിക്കുന്ന ജില്ലാ വാഹനജാഥ മങ്കടയിൽ സ്വീകരണം നൽകുന്നു.

Print Friendly, PDF & Email

Leave a Comment

More News