ഡാളസ് കേരള അസ്സോസിയേഷന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

ഗാര്‍ലന്റ്: അമേരിക്കയുടെ 246-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഡാളസ് കേരള അസ്സോസിയേഷന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാര്‍ലാന്റിലുള്ള അസ്സോസിയേഷന്‍ ഓഫീസില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂലായ് നാലിന് രാവിലെ 9.30നു ചുട്ടുപൊള്ളുന്ന വെയിലിനേ പോലും അവഗണിച്ചു അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ പതാക ഉയര്‍ത്തിയതിനുശേഷം അമേരിക്കന്‍ ദേശീയഗാനം എല്ലാവരും ഒരേ സ്വരത്തില്‍ ആലപിച്ചു. 1776 ജൂലായ് നാലിന് ഇംഗ്ലീഷ് ആധിപത്യത്തില്‍ നിന്നു അമേരിക്കയിലെ 13  കോളനികള്‍ ചേര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ ഓര്‍മ്മകള്‍ തലമുറുകളിലേക്ക് പകര്‍ന്ന് നല്‍കണമെന്നും, അമേരിക്കന്‍ ഭരണഘടനയോടും, ജനാധിപത്യത്തോടും കൂറുള്ളവരായിരിക്കണമെന്നും ഹരിദാസ് തങ്കപ്പന്‍ ഓര്‍മ്മിപ്പിച്ചു. കേരള അസ്സോസിയേഷന്‍ ഭാരവാഹികളായ മന്‍ജിത് കൈനിക്കര്‍, സാമുവേല്‍ യോഹന്നാന്‍, ഐ.വര്‍ഗീസ്, ജോയ് ആന്റണി, ഐസിഇസി ഭാരവാഹികളായ, ജോര്‍ജ് ജോസ്ഫ് വിലങ്ങോലില്‍, ചെറിയാന്‍ ചൂരനാട്, സുരേഷ് അച്ചുതന്‍, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത്…

ഇൽഹൻ ഒമറിനെ വധിക്കുമെന്ന് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം അയച്ച പ്രതിയെ ശിക്ഷിച്ചു

ടാമ്പ (ഫ്ലോറിഡ): മിനസോട്ടയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം ഇല്‍ഹന്‍ ഒമറിനെ വധിക്കുമെന്ന് ഇ-മെയിലിലൂടെ സന്ദേശം അയച്ച പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു. ഒമറിനെ കൂടാതെ മറ്റു മൂന്ന് യു.എസ്. കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്കും നേരെ ഇയാള്‍ ഇതേ ഭീഷിണി മുഴക്കിയിരുന്നു. അലക്‌സാന്‍ഡ്രിയ ഒക്കേഷ്യകോര്‍ട്ടസ് (ന്യൂയോര്‍ക്ക്), അയ്യാന പ്രസ്ലി (മാസ്സച്യുസെറ്റ്‌സ്), റഷിദാ റ്റായ്ബ് (മിഷിഗണ്‍) എന്നിവരാണ് മറ്റ് മൂന്നു പേര്‍. ട്രമ്പിന്റെ അനുയായിയായ ഡേവിസ് ജോര്‍ജ് ഹന്നന്‍ (67) ആണ് ശിക്ഷിക്കപ്പെട്ടത്. 7000 ഡോളര്‍ ഫൈനും, മൂന്ന് വര്‍ഷത്തെ പ്രൊബേഷനും, മാനസിക, സബ്‌സ്‌റ്റന്‍സ് അബ്യൂസ് എന്നിവക്കുള്ള ചികിത്സയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മുമ്പത്തെ കോണ്‍ഗ്രസ് അംഗങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 ജൂലായില്‍ ഈ അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രമ്പിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതാണ് ഇങ്ങനെ ഒരു ഭീഷിണി അയക്കുന്നതിന്…

സൗദി കിരീടാവകാശിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടണ്‍: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (എംബിഎസ്) ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നേതൃത്വ സംഘവുമായി പ്രസിഡന്റ് ജോ ബൈഡൻ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ ഇന്റലിജൻസ് ആരോപിച്ച സൗദി അറേബ്യയുടെ ശക്തനായ കിരീടാവകാശിയെ നേരത്തെ അപലപിക്കുകയും, സൗദി അറേബ്യക്ക് ഭ്രഷ്ട് കല്പിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2018 ഒക്ടോബർ 2 ന് തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ വെച്ചാണ് വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകൻ ഖഷോഗിയെ സൗദിയുടെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. സൗദി നേതാക്കളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചു. ബൈഡന്റെ യാത്രയിൽ എംബിഎസുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുമെന്ന് കിർബി സ്ഥിരീകരിച്ചു. തീർച്ചയായും,…

അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിര്‍ത്തിയില്‍ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ്

ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സസ്- മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു. ടെക്‌സസ് നാഷ്ണല്‍ ഗാര്‍ഡ്, സ്‌റ്റേറ്റ്‌ പോലീസ് എന്നിവര്‍ക്കാണ് കര്‍ശന ഉത്തരവ് നല്‍കിയത്. അനധികൃത കുടിയേറ്‌റക്കാരന്‍ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും, ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോള്‍ കാരണമായിട്ടുള്ളതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവില്‍ ചൂണ്ടികാട്ടി. അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്നു. മെയ് മാസം മാത്രം 240000 കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയതായി ഫെഡറല്‍ ഏജന്റ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഭൂരിപക്ഷവും ടെക്‌സസ്സിലേക്കാണ് കടന്നിരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇവരെ നിയന്ത്രിക്കണമെന്ന സമ്മര്‍ദ്ദം കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും ഉണ്ടാരകുന്നതായി ഗവര്‍ണ്ണര്‍ അറിയിച്ചു. ഗവര്‍ണ്ണറുടെ ഈ തീരുമാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി വിമര്‍ശിച്ചു.…

ആഗോളതലത്തിൽ കോവിഡ് കേസുകൾ 30% വർദ്ധിച്ചു: ലോകാരോഗ്യ സംഘടന

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ COVID-19 കേസുകൾ ഏകദേശം 30 ശതമാനം വർദ്ധിച്ചു എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമിക്‌റോൺ BA.4, BA.5 എന്നീ സബ് വേരിയന്റുകളാണ് ഈ ഉയർച്ചയ്ക്ക് കാരണമെന്ന് ബുധനാഴ്ച നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “യൂറോപ്പിലും അമേരിക്കയിലും BA.4 ഉം BA.5 ഉം തരംഗങ്ങളാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, BA.2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയിട്ടുണ്ട്, അത് ഞങ്ങൾ പിന്തുടരുകയാണ്,” അദ്ദേഹം പറഞ്ഞു. പല ഘടകങ്ങളും വെല്ലുവിളി വർദ്ധിപ്പിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. “ആദ്യം, പല രാജ്യങ്ങളിലും പരിശോധന ഗണ്യമായി കുറഞ്ഞു… രണ്ടാമതായി, പുതിയ ചികിത്സകൾ, പ്രത്യേകിച്ച് പുതിയ വാക്കാലുള്ള ആൻറിവൈറലുകൾ, ഇപ്പോഴും താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിൽ എത്തിയിട്ടില്ല… മൂന്നാമതായി, വൈറസ് പരിണമിക്കുമ്പോൾ, വാക്സിനുകളുടെ ലഭ്യത കുറയുന്നു, നാലാമതായി വൈറസിന്റെ ഓരോ തരംഗവും…

അഴിമതിയിൽ മുങ്ങിക്കുളിച്ച ജോൺസൺ യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ്, കൊറോണ വൈറസ് പാൻഡെമിക്, തുടർച്ചയായ അഴിമതികൾ എന്നിവയുൾപ്പെടെ വളരെ വിവാദപരമായ വിഷയങ്ങളിൽ തന്റെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ മന്ത്രിമാരുടെ സഹപ്രവർത്തകരുടെയും നിയമനിർമ്മാതാക്കളുടെയും ആഹ്വാനത്തെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച സെൻട്രൽ ലണ്ടനിലെ തന്റെ ഡൗണിംഗ് സ്ട്രീറ്റ് വസതിക്ക് പുറത്ത് ജോൺസൺ തന്റെ രാജി പ്രഖ്യാപനം നടത്തി. സര്‍ക്കാരിന്റെ നേതാവിനെ മാറ്റുന്നത് “വിചിത്രമായിരിക്കും” എന്ന് സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. “പാർലമെന്ററി കൺസർവേറ്റീവ് പാർട്ടിയുടെ ഇച്ഛാശക്തിയാണ്, ആ പാർട്ടിക്ക് ഒരു പുതിയ നേതാവും അതിനാൽ ഒരു പുതിയ പ്രധാനമന്ത്രിയും ഉണ്ടായിരിക്കണം, ആ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും ഞാൻ സമ്മതിച്ചു. അടുത്തയാഴ്ച അത് പ്രഖ്യാപിക്കും, പുതിയ നേതാവ് നിലവിൽ വരുന്നത് വരെ ഞാൻ ആഗ്രഹിക്കുന്നതുപോലെ സേവിക്കാൻ ഞാൻ ഇന്ന് ഒരു മന്ത്രിസഭയെ നിയോഗിച്ചിട്ടുണ്ട്,” അദ്ദേഹം…

ന്യൂയോര്‍ക്ക്‌ നഗരത്തില്‍ കോവിഡ്‌ മുന്നാം തരംഗം; പോസിറ്റിവിറ്റി നിരക്ക് 14നു മുകളില്‍

ന്യൂയോര്‍ക്ക്‌ : സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ അലയടികള്‍ ആരംഭിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ്‌ കുത്തനെ ഉയര്‍ന്നു. 27 മാസമായി ആരംഭിച്ച കോവിഡ്‌ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ്‌ മൂന്നാം തരംഗത്തിന്റെ പ്രവേശം. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ്‌, സതേണ്‍ ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, അപ്പര്‍ മന്‍ഹാട്ടന്‍, ഈസ്റ്റേണ്‍ ബ്രോങ്ക്സ് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍ഡമിക്ക്‌ പോസിറ്റിവിറ്റി 14 ശതമാനത്തിലധികമായതായി ഡാറ്റയില്‍ പറയുന്നു. വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മരണസംഖ്യ താരതമേന്യ കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍, ഏറ്റവും അപകടകാരിയായ BA5 സബ്‌ വേരിയന്റിന്റെ വ്യാപനം ആശുപത്രി പ്രവേശനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക്‌ മറ്റൊരു ഭീഷിണിയെ കൂടി നേരിടേണ്ടി വന്നിരിക്കുന്നു എന്ന്‌ മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മുന്‍ ഹെല്‍ത്ത്‌ അഡ്‌‌വൈസര്‍ ഡോ.ജയാവര്‍മ്മ പറഞ്ഞു. ജൂണ്‍ മദ്ധ്യത്തോടെ സ്ഥിരീകരിച്ച കോവിഡ്‌ കേസ്സുകളില്‍ 33 ശതമാനവും 845 സബ്‌ വേരിയന്റിന്റെ പരിണിത…

ഹൂസ്റ്റണിൽ നിര്യാതനായ അനീഷ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച

ഹ്യൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ 9 ന് ശനിയാഴ്ച നടക്കും. അനീഷിന്റെ ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്. ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്. സഹോദരൻ : അനുപ് എബ്രഹാം – ജെസ്ലിൻ (റാന്നി താന്നിമൂട്ടിൽ ടി.സി.എബ്രഹാമിന്റെ (ജോയിച്ചൻ) മകൾ (കൻസാസ്) പൊതുദർശനവും സംസ്കാര ശുശ്രുഷയും : ജൂലൈ 9 ശനിയാഴ്ച രാവിലെ 8:00 മുതൽ 11:30 വരെ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ (12803,Sugar ridge Blvd, Stafford,TX, 77477) ശുശ്രൂഷകൾക്ക് ശേഷം റോസെൻബെർഗ് ഡേവിസ് – ഗ്രീൻലോൺ സെമിത്തേരിയിൽ ( 3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം…

ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന്‌ 72% വോട്ടര്‍മാര്‍

ന്യൂയോര്‍ക്ക്‌ : അമേരിക്കയിലെ 55 ശതമാനം പേര്‍ റൊ.വി.വേഡ്‌ ഭരണഘടനാവകാശമാണെന്ന്‌ അഭിപ്രായപ്പെട്ടപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ 15 ആഴ്ചയില്‍ കുറവുള്ള ഗര്‍ഭസ്ഥശിശുക്കളെപോലും നശിപ്പിക്കണമെന്ന അഭിപ്രായപ്പെട്ടതായി ഈയ്യിടെ പ്രസിദ്ധീകരിച്ച സര്‍വേയില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 28, 29 തിയ്യതികളില്‍ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുടെ അമേരിക്കന്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ്‌ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ്‌ ഈ വിവരങ്ങള്‍ ഉൾകൊള്ളുന്നത്‌. റോ.വി.വേഡിനെ കുറിച്ചു സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, സംസ്ഥാനങ്ങള്‍ക്ക്‌ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എത്ര ആഴ്ച പ്രായ കുട്ടികള്‍ക്ക്‌ വരെ നല്‍കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ്‌ സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ മറുപടി നല്‍കേണ്ടിയിരുന്നത്‌. 69 ശതമാനം ഡമോക്രാറ്റ്‌സ്‌, 37 ശതമാനം റിപ്പബ്ലിക്കന്‍സും, 60 ശതമാനം സ്വതന്ത്രരും റൊ.വി.വേഡ്‌ നീക്കം ചെയ്തതിനെ എതിര്‍ത്തിരുന്നു. നവംബറില്‍ നടക്കുന്ന മിഡ്‌ ടേം തിരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട്‌ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്‌ സര്‍വ്വെയില്‍…

ഡാളസ്സില്‍ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിക്കുന്നു; റിസ്ക്ക്‌ ലവല്‍ യെല്ലോ

ഡാളസ്‌: ഡാളസ്സില്‍ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി 20നും 30നും ശതമാനത്തിലധികമാണ്‌ കോവിഡ്‌ കേസ്സുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്‌. അതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ദ്ധനവുണ്ടായതായി ഡാളസ്‌ കൌണ്ടി പബ്ലിക്‌ ഹെല്‍ത്ത്‌ കമ്മിറ്റി ജഡ്ജി ക്ലെ ജങ്കിന്‍സിനു അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നു. BA4, BA5 ഒമിക്രോണ്‍ വേരിയന്റുകളാണ്‌ കൂടുതലും ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്‌. കോവിഡ്‌ വ്യാപനം വര്‍ദ്ധിച്ചതോടെ കണ്ടി റിസ്‌ക്ക്‌ ലവല്‍ യെല്ലോയായി ഉയര്‍ത്തി. വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലോ, രണ്ട്‌ ഡോസ്‌ വാക്സിന്‍ സ്വീകരിച്ചശേഷം ബൂസ്റ്റര്‍ ഡോസ്‌ സ്വീകരിക്കുന്നവരിലുമാണ്‌ രോഗ ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കുന്നത്‌. കഴിഞ്ഞ രണ്ടു സീസണുകളിലേതില്‍ നിന്നും കുറവ്‌ കേസ്സുകളാണ്‌ ഈ വര്‍ഷം സ്ഥിരീകരിച്ചിരിക്കുന്നതെന്ന്‌ കൗണ്ടി അധികൃതര്‍ ചൂണ്ടികാട്ടി. റിസ്ക്ക്‌ ലവല്‍ ഉയര്‍ന്നതോടെ വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന്‌ ഡാളസ്‌ കാണ്ടിയിലെ ജനങ്ങള്‍ക്ക്‌ വീണ്ടും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. നോര്‍ത്ത്‌ ടെക്സസ്സിലെ ഡാളസ്‌, കോളിന്‍, കൗണ്ടികളിലും…