വാഷിംഗ്ടൺ ഡി സി :ഇന്ത്യൻ പൗരന്മാർക്ക് യു.എസ്. വിസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നയം അനുസരിച്ച്, ഇനി മുതൽ എല്ലാ നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ. ഇതുവരെ, പല ഇന്ത്യൻ പൗരന്മാരും സിംഗപ്പൂർ, ജർമ്മനി, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബി1 (ബിസിനസ്), ബി2 (ടൂറിസം) വിസകൾക്ക് വേഗത്തിൽ അപ്പോയിന്റ്മെന്റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസ്സമുണ്ടാക്കും. ഇന്ത്യയിൽ നിലവിൽ വിസ അപ്പോയിന്റ്മെന്റ് ലഭിക്കാൻ 3.5 മാസം മുതൽ 9 മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വിസ ലഭിക്കാനുള്ള കാലതാമസം ഇനിയും വർധിക്കുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, സെപ്തംബർ 2 മുതൽ നിലവിൽ വന്ന ഇൻ-പേഴ്സൺ ഇന്റർവ്യൂ നിർബന്ധമാക്കിയ…
Category: AMERICA
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കാലിഫോർണിയയിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഒരു വിശദീകരണവുമില്ലാതെയാണ് കോടതി ഈ തീരുമാനം എടുത്തത്. ഏഴ് കൗണ്ടികളിൽ മാത്രമാണ് ഈ തീരുമാനം നിലവിലുള്ളതെങ്കിലും, സമാനമായ രീതിയിലുള്ള നടപടികൾ മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ലോസ് ആഞ്ചൽസിനു ചുറ്റും മുഖംമൂടി ധരിച്ച ICE ഏജന്റുമാർ ലത്തീനോ വംശജരെ തടഞ്ഞുനിർത്തി അവരുടെ രേഖകൾ പരിശോധിച്ചത് നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കീഴ് കോടതികൾ വിലയിരുത്തിയിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ നിലപാട് തള്ളി. ഈ വർഷം ജൂലൈ വരെ, കുടിയേറ്റ കോടതികൾ 417,631 പേരെ നാടുകടത്താൻ ഉത്തരവിട്ടു. 2025 സാമ്പത്തിക വർഷത്തിൽ നാടുകടത്തപ്പെട്ടവരിൽ 90,910 പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്, കൂടാതെ ഹോണ്ടുറാസ് (61,536), ഗ്വാട്ടിമാല…
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യ മായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടിൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങ ളു മായി മധുര മനോഹരമായി പൊന്നോണം . റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്ലാഖ പരിപാടി ഉദ്ഘാടനം ചെയ്തു . എം എൽ എ യും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി. കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം…
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6-ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിംഗ് ബിഷപ്പുമായ മോസ്റ്റ് റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമ്മികനായി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30-ലധികം ബിഷപ്പുമാരും 100-ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു. ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ്പ് റവ. ഫെലിക്സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ്പ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ്പ് റവ. മോയ്സസ് ക്വസാഡ മോട്ട എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. ടെന്നസി രൂപതാ ബിഷപ്പ് റവ. ജോൺ സി. ബോവർഷ്മിഡ് ചടങ്ങിൽ പ്രസംഗിച്ചു., ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിക്കുന്നു…
‘പൊതുജനങ്ങൾ തീരുമാനിക്കട്ടെ…’; പീറ്റർ നവാരോയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്ക്ക് മസ്കിന്റെ മറുപടി
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ പൊതുജനാഭിപ്രായങ്ങളുടേ വസ്തുതാ പരിശോധനാ സംവിധാനത്തെ ഞായറാഴ്ച ഇലോൺ മസ്ക് ന്യായീകരിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനായ പീറ്റർ നവാരോ വിമർശിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ലാഭക്കൊതി തീർക്കാനും അമേരിക്കൻ ജോലികൾ അപകടത്തിലാക്കാനും വേണ്ടി മാത്രമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്ന് നവാരോ ആരോപിച്ചു. പ്ലാറ്റ്ഫോമിൽ “ആളുകളാണ് കഥ തീരുമാനിക്കുന്നത്” എന്നും പൊതുജനങ്ങളുടെ അഭിപ്രായങ്ങളെയും എല്ലാ അവകാശവാദങ്ങളെയും പൊതു വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും മസ്ക് വ്യക്തമാക്കി. “കമ്മ്യൂണിറ്റി നോട്ടുകൾ എല്ലാവരെയും ഒഴിവാക്കാതെ തിരുത്തുന്നു. കുറിപ്പുകൾ, ഡാറ്റ, കോഡ് എന്നിവ പൊതു ഉറവിടങ്ങളാണ്, കൂടാതെ ഗ്രോക്ക് കൂടുതൽ വസ്തുതാ പരിശോധന നൽകുന്നു,” അദ്ദേഹം എഴുതി. ഏതെങ്കിലും പക്ഷപാതമോ തെറ്റായ വിവരമോ പ്രചരിക്കുന്നതിന് മുമ്പ് വസ്തുതാ പരിശോധന നടത്തുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി…
മഹാബലിക്കാലം (ചരിത്ര സാധ്യതകൾ): ജയൻ വർഗീസ്
മകരക്കുളിർ വീണ നാട്ടിൽ ഇളം മഞ്ഞിൽ മാമ്പൂ മണക്കുന്ന വീട്ടിൽ മാവേലിയെന്ന മനുഷ്യ സ്നേഹിക്കൊരു മൺ സ്വർഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയിൽ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്ക്കൊരു നുള്ള് സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളിൽ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തിൽ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോൾ ചേർന്ന് നിന്നു ! ചതിയില്ല പൊളിയില്ല ചെറുനാഴി യളവില്ല കൊടി വച്ച കാറുകളില്ലാ. ഒരുമിച്ചു നിന്നവർ വിഭവങ്ങൾ കൊയ്തെടു – ത്തൊരു പോലെ ജീവിച്ചു പൊന്നു.. എവിടെയും മനുഷ്യനെ ചെറുതായി യെണ്ണുന്ന യജമാന വർഗ്ഗപ്പുളപ്പിൽ ഇവനാര് ? നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾ – ക്കിവനെ യിനി മേലിൽ വേണ്ട. തിരുമേനിമാരുടെ തിരുസഭ ചേർന്നിടം തൃപ്പൂണിത്തുറയായി…
പിണറായിയുടെ ചിരിയോ ചിരി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിരിക്കുവാൻ പിശുക്കു കാട്ടുന്ന ഏക നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം കടന്നു വന്ന യാതനകളും വേദനകളും കൊണ്ടും മാരകമായി ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ കൊണ്ടും ആകാം അദ്ദേഹം വളരെ പരുക്കനായി മാറിയത്. ഇപ്പോൾ എൺപതു വയസിലേയ്ക്കു അടുക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഏതാണ്ട് അറുപതു വർഷത്തെ പഴക്കം ഉണ്ട്. ഇതിൽ ഏതാണ്ട് പകുതി കാലയളവിൽ കൃത്യമായി പറഞ്ഞാൽ ആദ്യത്തെ മുപ്പതു വർഷം അദ്ദേഹം ചിരിച്ചിച്ചിട്ടേയില്ല. പക്ഷേ കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയി അദ്ദേഹം ഇടയ്ക്കിടെ ചിരിക്കാറുണ്ട്. തൊണ്ണൂറ്റി ആറിൽ നായനാർ മന്ത്രി സഭയിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ ആണ് അദ്ദേഹം ജീവിതത്തിൽ ആദ്യമായി പുഞ്ചിരിച്ചത്. തൊണ്ണൂറ്റി എട്ടിൽ കാറിൽ യാത്ര ചെയ്യാതെ ട്രാൻസ്പോർട്ട് ബസിൽ മാത്രം ചെരിപ്പിടാതെ യാത്ര ചെയ്തിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ച ഒഴിവിൽ അച്യുതനന്ദന്റെ…
ലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ
കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 07-ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു. മുഖ്യാതിഥിയായി റവ. ഫാ. ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഓണം ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷത്തിൽ ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരകളി, ഓണപ്പാട്ട് എന്നിവ മലയാളികളുടെ നാട്ടിൻപുറം ഓർമ്മകളെ പുതുക്കി. ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും അറിയിച്ചു. പരിപാടികളുടെ ഏകോപനം ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെപുറത്തു എന്നിവർ നിർവഹിച്ചു. മലയാളികളുടെ ഐക്യവും സൗഹൃദവും വിളിച്ചോതിയ ഈ ആഘോഷം, പങ്കെടുത്ത എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത ഓർമ്മയായി.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 8 ന്
ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സൗത്ത് ഈസ്റ്റ് റീജിയൻ സെന്റർ സി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ ജോൺ വര്ഗീസ് ,( (ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച് ) മുഖ്യ സന്ദേശം നൽകും. സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer തിങ്കൾ –സെപ്റ്റംബർ 8 – 2025,സമയം: രാത്രി 8-00 (ഇഎസ്ടി) കൂടുതൽവിവരങ്ങൾക്കു റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി). റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്) ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി) സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ)
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ് : ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫോട്ടോഗ്രാഫർ അവാർഡ് നൽകി ആദരിച്ചു. ഗാർലൻഡലെ കിയ ഓഡിറ്റോറിയത്തിൽ സെപ്തംബര് 7 ശനിയാഴ്ച വൈകീട്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് ബെന്നി ജോണിന് ഗാർലൻഡ് സിറ്റി മേയർ ഡിലൻ ഹെൻട്രിക്കിൽ നിന്ന് പുരസ്കാരം ലഭിച്ചത്. സണ്ണിവെയിൽ ടൗൺ മേയർ സജി ജോർജ്, ഡാലസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഒബ്രായൻ എന്നിവരും ബെന്നി ജോണിനെ അനുമോദിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഡാലസ് മെട്രോപ്ലക്സിൽ മികച്ച രീതിയിൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവ ചെയ്യുന്ന ബെന്നി ജോൺ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രതിഫലേഛകൂടാതെ പ്രവർത്തിക്കുന്ന നല്ല ഒരു വ്യക്തി കൂടിയാണെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് പിസി മാത്യു പ്രസ്താവിച്ചു. തൻറെ മൂന്ന് പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അർഹമായ അംഗീകാരമാണെന്ന് ഈ അവാർഡ് എന്ന് മാധ്യപ്രവർത്തകൻ പി…
