സെപ്റ്റംബർ 11 – ഒരു ഓർമ്മ പുതുക്കൽ

2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ,യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ? അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര….. യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു.…

കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തത് പെട്രോൾ വില ഉയർത്തിതായി ട്രംപ്

ഫിലാഡൽഫിയ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ചൊവ്വാഴ്ച ഫിലാഡൽഫിയയിൽ നടന്ന തിരെഞ്ഞെടുപ്പ് സംവാദം ബൈഡനുമായി  ട്രംപ് നടത്തിയ ആദ്യ സംവാദത്തെ അപേക്ഷിച്ചു ഉദ്വകജനകമായിരുന്നു. ബൈഡൻ ഭരണത്തിൻ കീഴിൽ പെട്രോൾ വില ഉയർന്നു,  കോവിഡും   ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും  രണ്ട് സംഭവങ്ങൾ ആഗോള ഊർജ  വിപണിയെ തകർത്തു.ഒരു സാധാരണ ഗ്യാലൻ ഗ്യാസിൻ്റെ വില ഇപ്പോൾ പല സംസ്ഥാനങ്ങളിലും $3-ൽ താഴെയാണ്.കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തുവെന്ന്  വസ്തുതയും ട്രംപ് ആവർത്തിച്ചു – എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ ട്രംപും ഹാരിസും ഗർഭച്ഛിദ്രം, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ  അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു കുടിയേറ്റക്കാർ, ഹാരിസിൻ്റെ പ്രചാരണം, ഗർഭച്ഛിദ്രം, ജനുവരി 6, തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഒന്നിലധികം നുണകൾ  ആവർത്തിച്ചു. അമേരിക്കക്കാരുടെ തോക്കുകൾ എടുത്തുകളയുമെന്ന ട്രംപിൻ്റെ അവകാശവാദത്തെ…

ഒ ഐ സി സി (യു കെ) യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ന് ഇപ്സ്വിച്ചിൽ; നിറം പകരാൻ ചെണ്ടമേളവും കലാവിരുന്നുകളും

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 – ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും. ഒ ഐ സി സി (യു കെ) – യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ,…

ലാസ്‌ വേഗസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആഘോഷിച്ചു

ലാസ്‌ വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2024 ലെ പെരുന്നാൾ സെപ്റ്റമ്പർ ഏഴാം തീയ്യതി ശനിയാഴ്ച, മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽപൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്‌, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ ഏഴാം തീയ്യതി കാലത്ത് 9:30 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയിൽ യാചിക്കുന്നതൊക്കെയും വിശ്വാസികൾക്ക് അനുഗ്രഹപ്രദമായി ദൈവം വര്ഷിക്കുമെന്നു മെത്രാപ്പോലീത്താ തന്റെ…

ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്‌ടൺ ഡി.സി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

വാഷിംഗ്ടണ്‍: വാഷിംഗ്‌ടൺ ഡി.സി., ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെൻറർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വളരെ ഭക്തിപുരസ്സരം ഭംഗിയായി ആഘോഷിച്ചു. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടികൾ, ഇന്ത്യൻ എംബസ്സി, വാഷിംഗ്‌ടൺ ഡി. സി., ലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ ഉത്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹാ സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. SNMC യുടെ പ്രസിഡണ്ട് ഷാം ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ. മുരളീരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ…

ഇറാനിൽ നിന്ന് റഷ്യ മിസൈലുകൾ സ്വന്തമാക്കിയെന്ന് യുഎസ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ

ഇറാനിൽ നിന്ന് റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ ലഭിച്ചിട്ടുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ ഉക്രെയ്നിൽ വിന്യസിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇറാനിയൻ മിസൈലുകളുടെ വിതരണം ഉക്രെയ്നിലെ മുൻനിരയിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ ലക്ഷ്യമിടാൻ റഷ്യയെ സഹായിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. മോസ്കോയും ടെഹ്‌റാനും തമ്മിലുള്ള ഈ പങ്കാളിത്തം യൂറോപ്യൻ സ്ഥിരതയെ അപകടപ്പെടുത്തുക മാത്രമല്ല, മിഡിൽ ഈസ്റ്റിനുമപ്പുറത്തേക്ക് വ്യാപിക്കുന്ന ഇറാൻ്റെ അസ്ഥിരപ്പെടുത്തുന്ന സ്വാധീനം കാണിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിക്കൊപ്പം കൈവ് സന്ദർശിക്കുന്നതിന് മുമ്പ് ലണ്ടനിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ബ്ലിങ്കന്‍, ഈ സഹകരണം യൂറോപ്യൻ സുരക്ഷയ്ക്ക് ഉയർത്തുന്ന ഭീഷണി ഉയർത്തിക്കാട്ടി. കൂടാതെ, ആണവ കാര്യങ്ങളിൽ ഉൾപ്പെടെ റഷ്യ ഇറാനുമായി സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനുമേലുള്ള അധിക യുഎസ് ഉപരോധങ്ങൾ ഇറാൻ എയറിനെ ലക്ഷ്യമിടും, മറ്റ് രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എൻ.ബി.എ യുടെ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള്‍ വർണാഭമായി

ന്യൂയോർക്ക്: ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ, 2024 സെപ്തംബർ 8 ഞായറാഴ്ച പകൽ 11 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സം‌യുക്തമായി ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള്‍ നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മഹാബലി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ, വിശിഷ്ടാതിഥി ന്യൂയോർക്ക് അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പുക്കുട്ടൻ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ അമ്പതു വർഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നൽകി ആദരിക്കുകയും ചെയ്തു. അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയോടെ ഇടപെടുന്ന ഊർമിള റാണി നായർക്കും…

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി

ന്യൂയോർക്ക്:  കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, സാൽവേഷൻ ആർമി, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേർൺ ചർച്ച്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് തുടങ്ങിയ 16 സഭകളുടെയും  വൈ. എം. സി. എ, വൈ.ഡബ്ല്യൂ. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങിയ 21 ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 1940 മുതൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന കെ.സി.സി.യുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളി ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ ആഗോള…

ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു മാതാവ് അറസ്റ്റിൽ

അനാഹൈമിൽ ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു, കാറിൽ കുട്ടിയുടെ അമ്മയും കാറിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ അമ്മ, 41 കാരിയായ സാന്ദ്ര ഹെർണാണ്ടസ്, മനഃപൂർവമല്ലാത്ത നരഹത്യ, ക്രൂരമായ ശിശു അവഗണന എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായതായി അനാഹൈം പോലീസ് ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. പെൺകുട്ടിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. അബോധാവസ്ഥയിലായ ഹെർണാണ്ടസിനെയും മകളെയും വാഹനത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഒരു കുടുംബാംഗം 911-ൽ വിളിച്ച് പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചു, അനാഹൈം പോലീസ് സർജൻറ്. മാറ്റ് സട്ടർ പറഞ്ഞു.പുറത്ത് 104 ഡിഗ്രിയായിരുന്നുവെന്ന് സട്ടർ പറയുന്നു. നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച്, ചൂടുള്ള ദിവസങ്ങളിൽ കാറിനുള്ളിലെ താപനില, ജനലുകൾ പൊട്ടിയാലും, പുറത്തെ താപനിലയേക്കാൾ 20 മുതൽ 40 ഡിഗ്രി വരെ ഉയർന്നേക്കാം. വൈറ്റ് ഫോർഡ് എക്‌സ്‌പെഡിഷനിൽ അമ്മ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് സിപിആർ നൽകാൻ ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി…

മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിൽ ശ്വേതാ മേനോൻ

ഫിലഡൽഫിയ: മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണാഘോഷത്തിന് തിരി തെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത. മഹാ ബലിയെ പോലെ ദാന ശീലരും നല്ല പ്രവർത്തികളുള്ളവരും ആയിരിക്കുമ്പോൾത്തന്നെ, ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തർക്കും കഴിയണം. കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട്, എന്നാൽ, “നോ” പറയേണ്ടിടത്ത് “നോ” പറയാൻ കഴിഞ്ഞാൽ അബദ്ധങ്ങളിൽ വീഴാതിരിക്കാൻ കരുത്തുള്ളവരാകും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ആ ശിക്ഷണം ലഭിച്ചാൽ, ഉപകരിയ്ക്കും. “കളിമണ്ണ്” എന്ന് സിനിമയിൽ, ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ പരിചരണം മുതൽ, മനുഷ്യ ജീവൻ്റെ മഹത്വം പ്രകാശിപ്പിക്കുന്ന വിധം, ബ്ളസ്സി എന്ന ഇരുത്തം വന്ന ചലച്ചിത്ര സംവിധായകൻ്റെ ഫിലിം മെയ്ക്കിങ്ങിലൂടെ, അവതരിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാകാനായി, തൻ്റെ എല്ലാമെല്ലാമായ കുഞ്ഞിനു നൽകാവുന്ന അമൂല്യ സമ്മാനമായി ഞാൻ ആ…