ബാച്ചിലർ ഓഫ് തിയോളജി (Bth) സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വനിതാ അംഗം ജോളി പെരിഞ്ഞേലിൽ

കാനഡ: ആത്മീയ ജീവിതത്തിൽ അനുഗ്രഹിക്കപ്പെട്ട ഒരു പഠനം പൂർത്തിയാക്കിയ സന്തോഷത്തിലാണ് കുമ്പനാട് സ്വദേശിനി ജോളി.

നൂറ്റി രണ്ടാമത് ചർച്ച് ഓഫ് ഗോഡിൻറെ തിരുവല്ലയിൽ നടന്ന കൺവെൻഷനിൽ സഭയിലെ മുതിർന്ന പാസ്റ്റർമാരുടെ സാന്നിധ്യത്തിൽ, ചർച്ച് ഓഫ് ഗോഡ് ഓവർസിയർ റവ. വൈ. റെജിയിൽ നിന്ന് മറിയാമ്മ മാത്യു (ജോളി) സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുമ്പനാട് പെരിഞ്ഞേലിൽ പരേതരായ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന മാത്യുവിന്റെയും, അദ്ധ്യാപികയായിരുന്ന അന്നമ്മയുടെയും 5 മക്കളിൽ രണ്ടാമത്തെ മകളാണ് ജോളി.
കണ്ണൂർ മൗണ്ട് പാരേൺ ബൈബിൾ സെമിനാരിയിൽ നിന്നുമാണ് ബി ടി എച്ച് ഗ്രാജുവേറ്റ് ചെയ്തത്.

സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലങ്ങളിൽ പഠനത്തിൽ മികവ് തെളിയിച്ചും, സ്വഭാവശുദ്ധിയും, സംസാര ശൈലിയിലുള്ള മിതത്വവും, ലളിത ജീവിതവും, അതിലുപരി ഉത്തമ ദൈവവിശ്വാസവും ആണ് തിയോളജി പഠനം തിരഞ്ഞെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചത്.
യേശുക്രിസ്തുവിൽ കൂടി ലഭിച്ച നന്മ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്ത് തിന്മയെ ജയിക്കുവാൻ തന്നെ പ്രാപ്തയാക്കട്ടെ. ജോളി പറഞ്ഞു.

ഇപ്പോൾ കാനഡ ടൊറന്ടോയിലെ ബ്രാഡ് ഫോഡിൽ കുടുംബമായി സ്ഥിര താമസമാക്കിയിരിക്കുന്ന ജോളിക്ക് പൂർണ്ണ പിന്തുണയുമായി ഭർത്താവ് റെജി ബേബിസൺ, മക്കൾ റിജോ- ചിപ്പി, റിനോ -റെജീന,റേമ -ജിമ്മി, കൊച്ചുമക്കളായ യാന ,റ്റാലിയ, ജോനഥൻ, റോസി എന്നിവർ ഒപ്പമുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News