ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 14-ന് ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ഇടവക സന്ദർശിച്ചു. ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ഡീക്കൻ റോയ്‌സ് മാത്യു പ്രഭാഷണം നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം സുനിൽ കുര്യൻ (ഇടവക സെക്രട്ടറി) ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), റോണ വർഗീസ് (സുവനീർ കമ്മിറ്റി അംഗം), ലിസ് പോത്തൻ (ഫിനാൻസ് കമ്മിറ്റി അംഗം), ഐറിൻ ജോർജ് (വിനോദം/സ്‌പോർട്‌സ് കോർഡിനേറ്റർ), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തതിന്റെ അനുഭവം സുനിൽ കുര്യൻ തന്റെ പ്രസംഗത്തിൽ…
Category: AMERICA
രാജു തരകൻ രചിച്ച ‘ഇടയകന്യക’ ഗ്രന്ഥം പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് നിർവഹിച്ചു
ഡാളസ് / കുമ്പനാട് : അമേരിക്കൻ പ്രവാസിയും ഡാളസിൽ സ്ഥിരതാമസക്കാരനും എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ പത്രാധിപരും,സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ രാജു താരകന്റെ ലേഖന സമാഹാരമുൾപ്പെടുത്തി, ഉത്തമഗീത പുസ്തകത്തെ അധികരിച്ചെഴുതിയ ‘ഇടയകന്യക’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് കുമ്പനാട്ട് സഭാ ആസ്ഥാനത്ത് നിർവഹിച്ചു. ജ്യോതിമാർഗം പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ഐ. പി. സി. ജനറൽ ട്രഷറാർ ഡോ. വർക്കി കാച്ചാണത്ത് ഗ്രന്ഥം ഏറ്റുവാങ്ങി.പാസ്റ്റർ സി. സി. എബ്രഹാം, പാസ്റ്റർ കെ. പി. കുര്യൻ, ജ്യോതിമാർഗം ചീഫ് എഡിറ്റർ ഷാജി ഇടുക്കി എന്നിവർ സംബന്ധിച്ചു. ചെങ്ങന്നൂർ സ്വദേശിയായ രാജു തരകൻ റവ ഡോ: ജോർജ് തരകൻ തങ്കമ്മ ജോർജിന്റെ മകനാണ് 2004 അമേരിക്കയിൽ വന്ന ജോലിയോടൊപ്പം പ്രേക്ഷിത മേഖലയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു മലയാളി പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെയും ഇൻഡോ…
ബിജിലി ജോർജിന്റെ പിതാവ് ജോർജുകുട്ടി ചാക്കോ അന്തരിച്ചു
ഡാളസ് / കോഴിക്കോട് :കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തൻപുരയ്ക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോർജ് 85 കോഴിക്കോട് അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ് ഡയറെക്ടർസ് ചെയര്മാന് ബിജിലി ജോർജിന്റെ പിതാവാണ് . നിരവധി വർഷങ്ങളായി അമേരിക്കയിലെ ഡാലസിൽ സ്ഥിരതാമസമാക്കിയിരുന്ന പരേതൻ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് അംഗം, കരോൾട്ടൺ സൗത്ത്പ്രയർ ഗ്രൂപ്പ് ലീഡർ കോഴിക്കോട് സെൻറ് തോമസ് പള്ളിയുടെ ഇടവക ട്രസ്റ്റി ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ ജോർജ് വൈക്കം വെളിയിൽ കുടുംബാംഗം മക്കൾ :ചാർലി ജോർജ്,സ്റ്റാൻലി ജോർജ് ,ബിജിലി ജോർജ്( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ് ഡയ റെക്ടർസ് ചെയര്മാന്) മരുമക്കൾ: ജെസ്സി ചാർലി ,സലീന സ്റ്റാൻലി ഡോ: അഞ്ചു ബിജിലി (എല്ലാവരും ഡാളസ്} സഹോദരങ്ങൾ, ജോയ്…
ജോൺ ബ്രിട്ടാസ് എംപി ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷണ്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം അന്താരാഷ്ട്ര കൺവൻഷനിൽ അതിഥിയായി രാജ്യസഭാംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന വിവരം അദ്ദേഹം ഫൊക്കാന ഭാരവാഹികളെ അറിയിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന കണ്‍വന്‍ഷനില്‍ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. രാജ്യസഭാ എം പിയായ ജോണ്‍ ബ്രിട്ടാസിനെ മാധ്യമ രംഗത്തെ മുടിചൂടാമന്നന്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്. കൈരളി ടി വി ചാനലിന്റെ മാനേജിംഗ് ഡയറക്റ്ററായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമ പ്രവര്‍ത്തകനാണ്. ഇറാഖ് യുദ്ധം നടക്കുമ്പോൾ കൈരളി ചാനലിനു വേണ്ടി ഇറാഖില്‍ നേരിട്ട് പോയി…
ആ നിമിഷം ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കണ്ടു
ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചതിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു ജോൺ ബ്രിട്ടാസ് 05 Aug 2020 ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂർണമായി മാറുകയായിരുന്നു. ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു…
ചിത്രക്കെതിരെയുള്ള സൈബർ ആക്രമണത്തെ അപലപിച്ചു മന്ത്ര
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയുടെ ആഹ്വാനത്തിന് എതിരെ നടക്കുന്ന ആക്രമണം അപക്വ മനസുകളിൽ നിന്ന് ഉണ്ടാവുന്നതു ആണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ. കേരളത്തിൽ ഹൈന്ദവ വിശ്വാസ സം ഹിതകൾക്ക് എതിരെ വർഷങ്ങൾ ആയി നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ സാധിക്കു.ശ്രീമതി ചിത്രയ്ക്ക് മന്ത്രയുടെ പൂർണമായ ഐക്യ ദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങൾക്കു പിന്നിലുള്ള ദുരുദ്ദേശം വ്യക്തമാണെന്നും, ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു.അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനം ലോകമെങ്ങുമുള്ള ഹൈന്ദവ ജനതയ്ക്ക് അഭിമാന മുഹൂർത്തം ആണെന്നും,ശബരിമലയിൽ ആചാരങ്ങളും, വിശ്വാസങ്ങളും, ചരിത്രവും കോടതിവിധിക്ക് മുകളിൽ അല്ല എന്ന് വാദിച്ചവർക്ക് അയോദ്ധ്യയിൽ കോടതി വിധിയെ മാനിക്കാൻ…
മിഷേൽ ഒബാമ: മാറ്റത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും വേറിട്ട ശബ്ദം
ജനുവരി 17 ന്, വൈറ്റ് ഹൗസിന്റെ മതിലുകൾക്കപ്പുറത്തേക്ക് തന്റെ സ്വാധീനം പ്രചരിപ്പിച്ച ശ്രദ്ധേയയായ ഒരു വനിതയുടെ ജന്മദിനം ലോകം സന്തോഷത്തോടെ അനുസ്മരിക്കുന്ന ദിവസമാണ്. അവരാണ് മിഷേൽ ഒബാമ! ചിക്കാഗോയുടെ തെക്ക് ഭാഗത്ത് ജനിച്ച മിഷേൽ ലാവോൺ റോബിൻസൺ, അമേരിക്കയുടെ പ്രഥമ വനിതയാകാനുള്ള അവരുടെ യാത്ര കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ്. മാതാപിതാക്കളായ മരിയനും ഫ്രേസിയർ റോബിൻസണും മകളില്‍ സഹിഷ്ണുതയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ പകർന്നു നല്‍കി ഒരു അസാധാരണ സ്ത്രീയുടെ ജീവിതത്തിന് അടിത്തറയിട്ടു. മിഷേലിന്റെ അക്കാദമിക് യാത്ര അവരെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലേക്ക് നയിച്ചു, അവിടെ 1985-ൽ സോഷ്യോളജിയിലും ആഫ്രിക്കൻ അമേരിക്കൻ പഠനത്തിലും ബിരുദം നേടി. പലപ്പോഴും വിജയത്തോടൊപ്പമുള്ള വെല്ലുവിളികളിൽ തളരാതെ അവര്‍ ഹാർവാർഡ് ലോ സ്‌കൂളിൽ മികവ് പുലർത്തി, 1988-ൽ ജൂറിസ് ഡോക്ടറേറ്റ് നേടി. നീതിയോടും പൊതുസേവനത്തോടുമുള്ള മിഷേലിന്റെ പ്രതിബദ്ധത തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു. അത്…
മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ആശംസകള്‍ അർപ്പിച്ചു ഇന്റർനാഷണൽ പ്രയർ ലൈൻ
ഹൂസ്റ്റൺ : ആഗോള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ ഇന്റർനാഷണൽ പ്രയർ ലൈൻ അനുമോദനങ്ങളും, ആശംസകളും അര്‍പ്പിച്ചു.തട്ടിൽ പിതാവ് ആദ്ധ്യാത്മിക ചൈതന്യം ഉൾക്കൊണ്ട് സഭയേയും സമൂഹത്തേയും പ്രകാശിപ്പിച്ചു വഴി നടത്തുന്ന ഒരു ഇടയശ്രേഷ്ഠൻ ആണ്. ഐപിഎല്ലിനെ സ്നേഹിക്കുകയും ആദരിക്കുകയും സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന തട്ടിൽ പിതാവ് ഐപിഎൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിൽ 2023മാർച്ച് 21 മുഖ്യ പ്രഭാഷണം നടത്തിയിരുന്നു. അഭിവന്ദ്യ തട്ടില്‍ പിതാവിൻറെ പുതിയ ലബ്ധിയിൽ ഇൻറർനാഷണൽ പ്രയർ പ്രാർത്ഥനാ മംഗളങ്ങൾ ആശംസിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ സി വി സാമുവേൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പും മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പുമാണ് 67കാരനായ മാർ റാഫേൽ തട്ടിൽ.അപ്പസ്തോലിക സഭയുടെ ശുശ്രൂഷ…
അയോവ കോക്കസ് തോൽവിക്ക് ശേഷം നിക്കി ഹേലി സമ്മർദ്ദത്തിൽ
അയോവ:അയോവ കോക്കസ് തോൽവിക്ക് ശേഷം ന്യൂ ഹാംഷെയറിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ ദാതാക്കളുടെ സമ്മർദ്ദത്തിലാണ് നിക്കി ഹേലി.ഐക്യരാഷ്ട്രസഭയുടെ മുൻ അംബാസഡർ നിക്കി ഹേലി, അയോവ കോക്കസിൽ തിങ്കളാഴ്ച മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം, അടുത്തയാഴ്ച നടക്കുന്ന ന്യൂ ഹാംഷെയർ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപുമായി മത്സരിക്കുകയോ അല്ലെങ്കിൽ നേരിട്ട് പരാജയപ്പെടുകയോ ചെയ്യാൻ ഹേലിയുടെ ചില മുൻനിര ധനസമാഹരണക്കാരിൽ നിന്ന് സമ്മർദ്ദം നേരിടുന്നു. “എനിക്ക് ഇപ്പോഴും ഹേലി എവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ കയറേണ്ട പർവ്വതം വളരെ വലുതാണ്,” ന്യൂയോർക്ക് ബിസിനസുകാരനും ഹേലി ധനസമാഹരണക്കാരനുമായ ആൻഡി സാബിൻ സിഎൻബിസിയോട് പറഞ്ഞു. “എനിക്ക് ഹേലിയെ ഇഷ്ടമായതിനാൽ, ട്രംപിന് ഇപ്പോൾ തന്നെ തടയാൻ എന്തുചെയ്യാനാകുമെന്ന് എനിക്കറിയില്ല.” പ്രൈമറി സീസണിൽ ഹാലി വിജയിച്ചില്ലെങ്കിൽ ട്രംപിനായി പണം സ്വരൂപിക്കാൻ സബിൻ പദ്ധതിയിടുന്നു, മുമ്പ് സിഎൻബിസിയോട് താൻ മുൻ പ്രസിഡന്റിന് “ഒരു എഫ്-ഇംഗ് നിക്കൽ” നൽകില്ലെന്ന് പറഞ്ഞിട്ടും. “എനിക്ക്…
പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം; ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം 21ന്
ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ വെച്ച് നടത്തപ്പെടും. ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദർ. സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, ബ്രദർ. സജി തട്ടയിൽ എന്നിവരാണ് പുതിയ ചാപ്റ്റർ ഭാരവാഹികൾ . നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ്…
