ഷിക്കാഗോ: ഷിക്കാഗോയിലുള്ള മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ കല്ലിടിക്കില്‍ എബ്രഹാം (കുഞ്ഞുമോന്) ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. ഷിക്കാഗോ അമിതാ റിസറക്ഷന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ റോസമ്മ ഇടക്കോലി പുതുവേലി കുടുംബാംഗമാണ്. മക്കള്‍: ജിനു & രഞ്ചന്‍ വട്ടാടിക്കുന്നേല്‍ (ടാമ്പാ), ടീനാ & ടിനോ വാളത്താറ്റ് (ഷിക്കാഗോ), ജിറ്റു & അനു കല്ലിടിക്കില്‍ (ഷിക്കാഗോ). സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ചാക്കോ പാട്ടക്കണ്ടത്തില്‍ (പരിപ്പ്, കോട്ടയം), പരേതരായ മറിയാമ്മ & ഏബ്രഹാം കണിയാംപറമ്പില്‍ (കൈപ്പുഴ), അന്ന & ജോസ് വലിയകാലായില്‍ (ഷിക്കാഗോ), തോമസ് & ജോളി കല്ലിടിക്കല്‍ (ഷിക്കാഗോ), ജിമ്മി & പരേതയായ താരമ്മ (ഷിക്കാഗോ), മത്തായി & ഏലിയാമ്മ (ഷിക്കാഗോ), സിറിയക് & മേരി (ഷിക്കാഗോ), ജോസ് & ലൈസമ്മ (ഷിക്കാഗോ), സ്റ്റീഫന്‍ & ജസ്സി (ഡാളസ്), ലൂക്കാച്ചന് & സാലി (ഷിക്കാഗോ), മേഴ്സി & ജോമി ചെറുകര…
Category: AMERICA
പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ സീസൺ 2ന് കേളി കൊട്ടുണർന്നു
ഫിലഡൽഫിയ: പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള, ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ സീസണ് രണ്ടിന് കേളി കൊട്ടുണർന്നു. “ലോകമേ തറവാട്” എന്ന മുഖവാക്യവുമായി, ലോകമലയാളികളെ ഒരു കുടക്കീഴില് അണി നിരത്തുന്ന, ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന് ഇൻറർനാഷണലിൻ്റെ (ഓർമ്മ ഇന്റർനാഷണൽ ) ഘടകമായ, ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറമാണ് ഓർമ്മാ അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. ഫിലഡൽഫിയയിൽ നടന്ന പത്ര സമ്മേളനത്തിൽ സർജൻ്റ് ബ്ലസ്സൻ മാത്യൂ, ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ സീസണ് രണ്ടിൻ്റെ ഇവൻ്റ് ലോഞ്ച് നിർവഹിച്ചു. ഓർമാ ഇൻ്റർനാഷൺൽ പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായി. ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററും ഓർമാ ഇൻ്റർനാഷനൽ റ്റാലൻ്റ് പ്രൊമൊഷൻ ഫോറം ചെയർ മാനുമായ ജോസ് തോമസ്, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിൻസെന്റ് ഇമ്മാനുവേൽ (ഓർമാ ഇൻ്റർനാഷനൽ പബ്ലിക്…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി നിലവില്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മറ്റ് ഭാരവാഹികളായി, ജോജോ കൊട്ടാരക്കര (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), മൊയ്തീന് പുത്തന്‍ചിറ (വൈസ് പ്രസിഡന്റ്), ജേക്കബ്ബ് മാനുവേല്‍ (ജോ.സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു. ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര തുടങ്ങിയവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററും, മാതൃഭൂമി ന്യൂസിന്റെ അമേരിക്കയിലെ പ്രതിനിധിയുമാണ്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍…
കാനഡയിൽ ലക്ഷ്മി നാരായൺ ക്ഷേത്ര പ്രസിഡന്റ് സതീഷ് കുമാറിന്റെ മകന്റെ വീടിന് നേരെ വെടിവയ്പ്പ്
ടൊറന്റോ: ബുധനാഴ്ച പുലർച്ചെ ബ്രിട്ടീഷ് കൊളംബിയയിലെ ഹിന്ദു ക്ഷേത്രത്തിന്റെ തലവന്റെ മകന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തെക്കുറിച്ച് റോയല്‍ കനേഡിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ പ്രസിഡന്റ് സതീഷ് കുമാറിന്റെ മകന്റെ വസതിയായ സറേയിലെ 80 അവന്യൂവിലെ 14900 ബ്ലോക്കിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ഉദ്ദേശ്യം നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് സറേ ആർസിഎംപിയുടെ (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) മീഡിയ റിലേഷൻസ് ഓഫീസർ കോൺസ്റ്റബിൾ പരംബിർ കഹ്ലോൺ പറഞ്ഞു. വസതിക്കു നേരെ 14 റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് രംഗം പരിശോധിക്കുകയും സാക്ഷികളുമായി സംസാരിക്കുകയും സിസിടിവി ദൃശ്യങ്ങൾക്കായി സമീപപ്രദേശങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള നശീകരണ സംഭവങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. ഖാലിസ്ഥാൻ അനുകൂലികളും ഈ വർഷം മുതൽ സജീവമായിരിക്കുകയാണ്. ഈ വർഷം…
ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ നേതൃത്വം
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ 2024-ലെ ഭാരവാഹികളായി ആശ മനോഹരൻ (പ്രസിഡന്റ്), പ്രീതി പ്രേംകുമാർ (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), ജോളി ദാനിയേൽ (വൈസ് പ്രസിഡന്റ്), ഗൗതം ത്യാഗരാജൻ (ജോയിൻറ് സെക്രട്ടറി), സുജിത് നായർ (ജോയിൻറ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു തിരഞ്ഞെടുക്കപ്പെട്ടു. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായി സുജിത് മേനോൻ, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ ജെയിൻ കണ്ണച്ചാൻപറമ്പിൽ, എക്സ്ഓഫീഷ്യോ, അംഗം ഫിലോമിന സഖറിയ എന്നിവരും ചുമതലയേറ്റു. അൻപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. കേരള ക്ലബ്ബിന്റെ 2024 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കമ്മിറ്റി പ്രവർത്തങ്ങൾ ആരംഭിച്ചു. പുതിയ വർഷം വർണ്ണാഭമായ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ, പിക്നിക്, വാലന്റൈൻസ് ഡേ, ക്യാമ്പിംഗ് തുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. യുവജനങ്ങളെ ഉൾപ്പെടുത്തി യൂത്ത് ലീഡർഷിപ്പ്…
ഒക്ലഹോമ സിറ്റി ഷൂട്ടിംഗിൽ 2 പേർ കൊല്ലപ്പെട്ടു
ഒക്ലഹോമ: ഇന്ന് (വ്യാഴാഴ്ച) തെക്കുപടിഞ്ഞാറൻ ഒക്ലഹോമ സിറ്റിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. വെസ്റ്റ് റെനോ അവന്യൂവിനും സൗത്ത് ചെക്ക് ഹാൾ റോഡിനും സമീപം ഒരു കൺവീനിയൻസ് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്. ഉച്ചയ്ക്ക് 2.30ഓടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ പരിക്കേറ്റ ഒരു പുരുഷനെയും ഒരു സ്ത്രീയെയും ഉദ്യോഗസ്ഥർ കണ്ടെത്തി. ഒക്ലഹോമ സിറ്റി പോലീസ് പറയുന്നതനുസരിച്ച്, പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് വെടിയുണ്ടകളുള്ള രണ്ട് കാറുകളും നിലത്ത് വസ്ത്രങ്ങളും കണ്ടെത്തിയതായി പോലീസ് പറയുന്നു. പ്രതിയെ കുറിച്ച് ഇതുവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല.
ഈ വർഷം ലോക ജനസംഖ്യ 75 ലക്ഷം വര്‍ദ്ധിച്ചു; ജനുവരി 1 ന് 8 ബില്യൺ ആകുമെന്ന്
വാഷിംഗ്ടണ്‍: ഈ വർഷം ലോക ജനസംഖ്യ 75 ദശലക്ഷം വര്‍ദ്ധിച്ചതിന്റെ പേരില്‍ പുതുവത്സര ദിനത്തിൽ ഇത് 8 ബില്യണിലധികമാകുമെന്ന് യുഎസ് സെൻസസ് ബ്യൂറോ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള വളർച്ചാ നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 2024-ന്റെ തുടക്കത്തിൽ, സെൻസസ് ബ്യൂറോ കണക്കുകൾ പ്രകാരം, ലോകമെമ്പാടും ഓരോ സെക്കൻഡിലും 4.3 ജനനങ്ങളും രണ്ട് മരണങ്ങളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ യുഎസ് വളർച്ചാ നിരക്ക് 0.53 ശതമാനമായിരുന്നു, ഇത് ലോകമെമ്പാടുമുള്ള കണക്കിന്റെ പകുതിയാണ്. യുഎസിൽ 1.7 ദശലക്ഷം ആളുകളെ ചേർത്തു, പുതുവത്സര ദിനത്തിൽ 335.8 ദശലക്ഷം ജനസംഖ്യ ഉണ്ടാകും. ദശാബ്ദത്തിന്റെ അവസാനം വരെ നിലവിലെ വേഗത തുടരുകയാണെങ്കിൽ, 2020-കൾ യുഎസ് ചരിത്രത്തിലെ ഏറ്റവും സാവധാനത്തിൽ വളരുന്ന ദശകമാകുമെന്നും 2020 മുതൽ 2030 വരെയുള്ള 10 വർഷ കാലയളവിൽ 4 ശതമാനത്തിൽ താഴെ വളർച്ചാ…
പുതുവത്സര അവധി ദിനങ്ങളിൽ ടെക്സാസിലെ മദ്യശാലകൾ അടച്ചിടും
ഓസ്റ്റിൻ: സംസ്ഥാനത്തു നിലവിലുള്ള നിയമനുസരിച്ചു ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മദ്യവിൽപ്പനശാലകൾ അടച്ചിടും. ഞായറാഴ്ചകളിലോ ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ പോലുള്ള പ്രധാന അവധി ദിവസങ്ങളിലോ മദ്യശാലകൾ തുറക്കരുതെന്ന് ടെക്സസ് മദ്യ നിയന്ത്രണ നിയമം അനുശാസിക്കുന്നു.പുതുവർഷത്തിന്റെ ആരംഭം തിങ്കളാഴ്ച വരുന്നതിനാൽ, 9 മണിക്ക് കടകൾ അടച്ചാൽ 61 മണിക്കൂർ കടകൾ അടച്ചിടും. ശനിയാഴ്ചരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ വീണ്ടും തുറക്കില്ല. “ഇത് വാങ്ങാൻ ഞാൻ ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പുതുവത്സരം ആളുകൾക്ക് മദ്യം വാങ്ങാനുള്ള വലിയ ദിവസമായിരിക്കണം, അത് അടച്ചിടാനുള്ള മികച്ച ദിവസമല്ല, ”അരുൺ ചാറ്റർജെ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ഒരു ഓസ്റ്റിൻ മദ്യവിൽപ്പനശാലയിൽ ഷോപ്പിംഗ് നടത്തുകയായിരുന്നു ചാറ്റർജെ, ഈ വരുന്ന വാരാന്ത്യത്തിൽ നീണ്ട അടച്ചുപൂട്ടൽ വാർത്ത ആശ്ചര്യകരമാണെന്ന് അഭിപ്രായപ്പെട്ടു
BWOC-യുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം 2024 ജനുവരി 7ന്
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് – വെസ്റ്റ്ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് പള്ളികളുടെ സംഘടനയായ BWOC-യുടെ സംയുക്ത ക്രിസ്തുമസ് – പുതുവത്സര ആഘോഷം 2024 ജനുവരി 7-ാം തീയതി ഞായറാഴ്ച വൈകീട്ട് 4.30ന് യോര്‍ക്ക് ടൗണ്‍ ഹൈറ്റ്സിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സെക്രട്ടറി റവ. ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍ ക്രിസ്തുമസ്-പുതുവത്സര സന്ദേശം നല്‍കും. ഇടവകകളില്‍ നിന്നും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 30-ല്‍പരം അംഗങ്ങള്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസിഡന്റ് – വെരി. റവ. ചെറിയാന് നീലാങ്കല്‍ വൈസ് പ്രസിഡന്റ് – റവ. ഫാ. ജോയിസ് പാപ്പന് സെക്രട്ടറി – മാത്യു ജോര്‍ജ് ട്രഷറര്‍ – തോമസ് ജോര്‍ജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ജോസി മാത്യൂ പബ്ലിസിറ്റി – വറുഗീസ് എം കുരിയന്‍ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഡാലസ് കേരള അസോസിയേഷന് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച
ഡാലസ് : കേരള അസോസിയേഷന് ഓഫ് ഡാലസ് വര്‍ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് വിവിധ ആഘോഷ കലാപരിപാടികൾ അരങ്ങേറുന്നത്.ആഘോഷത്തിൽ മുഖ്യാഥിതിയായി ഗാർലാൻഡ് ജഡ്ജി മാർഗരറ്റ് ഓബ്രായാൻ പങ്കെടുക്കും. ആഘോഷ പരിപാടികൾക്ക് മദ്ധ്യേ നടക്കുന്ന പ്രത്യേക ചടങ്ങിൽ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് നാഗനൂലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമതി ചുമതലയേൽക്കും എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ് .കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര: 972-679-8555 (ആർട്സ് ഡയറക്ടർ), അനശ്വർ മാമ്പള്ളി 203 – 400 -9266 (സെക്രട്ടറി)
