ഡാലസ് കേരള അസോസിയേഷന്‍ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച

ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച  സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് വിവിധ ആഘോഷ കലാപരിപാടികൾ അരങ്ങേറുന്നത്.ആഘോഷത്തിൽ മുഖ്യാഥിതിയായി ഗാർലാൻഡ്  ജഡ്ജി  മാർഗരറ്റ് ഓബ്രായാൻ  പങ്കെടുക്കും. ആഘോഷ പരിപാടികൾക്ക് മദ്ധ്യേ നടക്കുന്ന പ്രത്യേക ചടങ്ങിൽ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട  പ്രദീപ് നാഗനൂലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  പുതിയ ഭരണ സമതി ചുമതലയേൽക്കും

എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ് .കൂടുതൽ വിവരങ്ങൾക്ക്‌: മൻജിത് കൈനിക്കര: 972-679-8555 (ആർട്സ് ഡയറക്ടർ), അനശ്വർ മാമ്പള്ളി 203 – 400 -9266 (സെക്രട്ടറി)

Print Friendly, PDF & Email

Leave a Comment

More News