ട്രൈസ്റ്റേറ്റ് കേരളാഫോറം ബെസ്റ്റ് കപ്പിള്‍ അവാര്‍ഡിന് ജയകുമാര്‍-ലേഖ ദമ്പതികള്‍ അര്‍ഹരായി

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തില്‍ പങ്കെടുത്തവരില്‍ നിന്ന് മികച്ച ദമ്പതികളെ കണ്ടെത്താനുള്ള മത്സരത്തില്‍ ആയിരം ഡോളറിന്റെ ക്യാഷ് അവാര്‍ഡ് ജയകുമാര്‍ പിള്ള-ലേഖ ജയകുമാര്‍ ദമ്പതികള്‍ കരസ്ഥമാക്കി. മികച്ച ദമ്പതികള്‍ക്കുള്ള അവാര്‍ഡ് സ്‌പോണ്‍സര്‍മാരായ ഫിലഡല്‍ഫിയയിലെ ശോശമ്മ – ഫീലിപ്പോസ് ചെറിയാന്‍ ദമ്പതികള്‍ ബെസ്റ്റ് കപ്പിള്‍ വിജയികളായ ദമ്പതികള്‍ക്ക് ആയിരം ഡോളറിന്റെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

അതോടൊപ്പം, ഓണക്കോടി അണിഞ്ഞു വന്ന സ്ത്രീകളില്‍ നിന്ന് സുന്ദര വേഷത്തിന് ധന്യ ഷാജിയും പുരുഷന്മാരില്‍ നിന്ന് അനൂപ് നൈനാനും സമ്മാനങ്ങള്‍ നേടി. റിയ ട്രാവല്‍സിലെ അനു മാത്യൂ, ബിജു കോര എക്‌സല്‍ ഓട്ടോ എന്നിവരായിരുന്നു സ്‌പോണ്‍സര്‍മാര്‍.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വൈസ് ചെയര്‍മാനും ധന സമാഹരണ ഏകോപകനുമായ വിന്‍സന്റ് ഇമ്മാനുവേല്‍ ബെസ്റ്റ് കപ്പിള്‍ മത്സര പരിപാടികള്‍ ക്രമീകരിച്ചു. ബ്രിജിറ്റ് വിന്‍സന്റ്, ജയ നായര്‍, സെലിന്‍ ഓലിക്കല്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സവിശേഷ സ്ഥാനം നേടിയിട്ടുണ്ട്. ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ ‘തിരുവരങ്ങില്‍ തിരുവോണം’ എന്ന പേരിലാണ് ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറിയത്.

Print Friendly, PDF & Email

Leave a Comment

More News