BWOC-യുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം 2024 ജനുവരി 7ന്

ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് – വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംഘടനയായ BWOC-യുടെ സംയുക്ത ക്രിസ്തുമസ് – പുതുവത്സര ആഘോഷം 2024 ജനുവരി 7-ാം തീയതി ഞായറാഴ്ച വൈകീട്ട് 4.30ന് യോര്‍ക്ക് ടൗണ്‍ ഹൈറ്റ്‌സിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സെക്രട്ടറി റവ. ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍ ക്രിസ്തുമസ്-പുതുവത്സര സന്ദേശം നല്‍കും. ഇടവകകളില്‍ നിന്നും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 30-ല്‍‌പരം അംഗങ്ങള്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രസിഡന്റ് – വെരി. റവ. ചെറിയാന്‍ നീലാങ്കല്‍
വൈസ് പ്രസിഡന്റ് – റവ. ഫാ. ജോയിസ് പാപ്പന്‍
സെക്രട്ടറി – മാത്യു ജോര്‍ജ്
ട്രഷറര്‍ – തോമസ് ജോര്‍ജ്
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ജോസി മാത്യൂ
പബ്ലിസിറ്റി – വറുഗീസ് എം കുരിയന്‍

ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Print Friendly, PDF & Email

Leave a Comment