ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിന്റെ എംഡിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജയ്സൺ ജോസഫിന് ഊഷ്മള സ്വീകരണം നൽകി ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലാൻഡ് ഇന്ത്യ ഗാർഡൻസ് റസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ .അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. ചാപ്റ്റർ സെക്രട്ടറി തോമസ് രാജൻ സ്വാഗതം ആശംസിച്ചു. നാഷണൽ വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത് മുഖ്യാഥിതിയെ പരിചയപ്പെടുത്തി. തുടർന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, അടുത്ത് നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും, വീക്ഷണം പത്രത്തിന്റെ വരിക്കാരെ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ജെയ്സൺ തന്റെ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ഒഐസിസി സതേൺ റീജിയൻ ചെയർമാൻ…
Category: AMERICA
മെയിൻ വെടിവെയ്പ്പിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
മെയിൻ: മെയിൻ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം നടന്ന് ഏകദേശം 48 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച രാത്രി വെടിവെയ്പ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എസ് ആര്‍മിയില്‍ റിസേര്‍വ് സൈനികനായ റോബർട്ട് കാർഡ് സ്വയം വെടിയുതിർത്ത മുറിവിൽ നിന്നാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ലൂയിസ്റ്റണിലെ ഒരു ബൗളിംഗ് ആലിയിലും ഒരു റെസ്റ്റോറന്റിലും ബുധനാഴ്ച വൈകുന്നേരം വെടിവയ്പുണ്ടായതിനെത്തുടർന്ന് നിയമപാലകർ കാർഡിനായി തീവ്രമായ അന്വേഷണം നടത്തിവരികയായിരുന്നു. ലിസ്ബണ്‍ പട്ടണത്തിന് സമീപം ആന്‍ഡ്രസ്കോഗിന്‍ നദീ തീരത്ത് പ്രതിയുടേതെന്ന് കരുതുന്ന കാര്‍ ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നദിയില്‍ മുങ്ങല്‍ വിദഗ്ദ്ധരെയും സോണാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് തെരച്ചില്‍ നടത്തി. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചെങ്കിലും കൂടുതല്‍ വിശദീകരിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍, സ്റ്റേറ്റ് പബ്ലിക്…
ഫോമാ സൺഷൈൻ റീജിണൽ കേരളോത്സവം 2023 മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ഫ്ലോറിഡ: അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ലോറിഡയുടെ ചരിത്രത്തിലാദ്യമായി ഫോമാ സൺഷൈൻ റീജിയൺ സംഘടിപ്പിയ്ക്കുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബര്‍ 28 നു ടാമ്പായിലെ സിറോ-മലബാർ ചർച് ഓഡിറ്റോറിയത്തിലാണ് ഈ ഉത്സവം അരങ്ങേറുന്നത്. ജന്മ നാടിന്റെ ഗൃഹാതുര സ്മരണകൾ അയവിറക്കുവാനും അത് പുതു തലമുറയിലേക്ക് കൈമാറുവാനും ഉതകുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിയ്ക്കുന്നതെന്ന് ഫോമാ സൺഷൈൻ റീജിണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ്, ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, ഫോമാ സൺഷൈൻ റീജിണൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആൻ്റണി, ബിജോയ് സേവ്യർ, അജീഷ് ബാലാനന്ദൻ, എക്സ് ഒഫീഷോ ടി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. വൈവിധ്യമായ കലാപരിപാടികളാണ് ഈ ആഘോഷരാവിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. റീജിയൺ കൺവീനർ നോയൽ മാത്യുവിന്റെ നേതൃത്വത്തിൽ നാല്പതിലധികം കലാകാരൻമാർ ഒരുക്കുന്ന ശിങ്കാരിമേളം കാണികൾക്ക് വേറിട്ടൊരു അനുഭവമാകും. ഫ്ളോറിഡയിലെ പന്ത്രണ്ടോളം വരുന്ന വിവിധ അസ്സോസിയേഷനുകളിലെ പ്രതിഭകളാണ് ഈ…
സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരി മാസിനോക്കെ ഫിലഡൽഫിയ മലയാളി സമൂഹത്തിൻറെ പിന്തുണ
ഫിലഡൽഫിയ- ഡിസ്ട്രിക്ട് 10ൽനിന്നും ഫിലഡൽഫിയ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരിമാസിനോക് മലയാളി സമൂഹത്തിന് പിന്തുണ അറിയിക്കുന്നതിനായി നവംബർ മാസം നാലാം തീയതി അഞ്ചു മണിക്ക് ഗിഫ്ഫോർഡ് പാർക്കിൽ വെച്ച് ഒരു സമ്മേളനം കൂടുന്നതാണ്. ഗ്യാരി മലയാളികളുടെ ഒരു നല്ലസുഹൃത്ത് ആണെന്ന് ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിന് ആവശ്യങ്ങൾക്ക് മുഖ്യപരിഗണനനൽകുന്നതാണെന്ന് ഗാരി അറിയിച്ചു. കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് പോലീസ് സേനയിൽ കൊണ്ടുവരുന്നതിന് സിറ്റി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുന്ന അറിയിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുക മികച്ച സ്കൂൾ സിസ്റ്റം സാധ്യമാകുന്ന രീതിയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരികആരോഗ്യപരിപാലനരംഗത്ത് മെഡികെയർ ലഭിക്കുന്നതായി ആളുകൾക്ക് സെക്കൻഡറി ഇൻഷുറൻസ് ഗ്രൂപ്പ്അടിസ്ഥാനത്തിൽ ഫിലഡൽഫിയ സിറ്റിയിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന രീതിയിൽ സംവിധാനംഏർപ്പെടുത്തുന്നതിനും ശ്രമിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നവംബർ 7ന് നടക്കുന്നഇലക്ഷനിൽ എല്ലാ…
ഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന് മാപ്പിന്റെ ആദരവ്
ഫിലാഡൽഫിയ -ഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന്മലയാളി അസോസിയേഷൻ ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) സ്വീകരണം നൽകി ആദരിച്ചു. മാപ്പിന്റെ വളർച്ചയിൽബിനു ജോസഫിൻറെ പങ്ക് നിർണായകമായിരുന്നു എന്ന് മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ മികച്ച വിജയത്തിൽ മാപ്പ് കുടുംബം എല്ലാവരും വളരെ ആവേശഭരിതരാണ്. ബിനു ജോസഫിൻറെ കഴിവുകൾ ഫോമാ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന് ജനറൽ സെക്രട്ടറി ബെൻസുംപണിക്കർ ട്രഷറർ കൊച്ചുമോൻ വലിയത് എന്നിവർ അഭിപ്രായപ്പെട്ടു. ബോർഡ് ഓഫ് ട്രസ്റ്റീസഉം കമ്മറ്റിഅംഗങ്ങളും അഭിനന്ദനം അറിയിച്ചു. സാഹോദര്യ പട്ടണമായ ഫിലാഡൽഫിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരികമേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ്ബിനു ജോസഫ് . 2012 -2014 കാലഘട്ടത്തിൽ, ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണൽ സമ്മിറ്റ്-ന്റെ നേതൃത്വ നിരയിൽ പ്രവർത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ…
ഫലസ്തീനിനെ പിന്തുണയ്ക്കുന്ന യു എന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിനെതിരെ ഇന്ത്യ ആദ്യമായി വോട്ട് ചെയ്തു
യുണൈറ്റഡ് നേഷൻസ്: ഫലസ്തീൻ വിഷയത്തെ പിന്തുണയ്ക്കുന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിനെതിരെ ഇന്ത്യ ആദ്യമായി വോട്ട് ചെയ്തു. ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കുന്നതിൽ യു എന്‍ പരാജയപ്പെട്ടതിനാലും, ന്യൂദൽഹി പ്രഖ്യാപിച്ച ഭീകരസംഘടനയുടെ പേര് നല്കുന്ന ഭേദഗതി അസംബ്ലി നിരസിച്ചതിനാലുമാണ് വെള്ളിയാഴ്ച പ്രമേയത്തോടുള്ള ഇന്ത്യയുടെ എതിർപ്പ് രേഖപ്പെടുത്തിയത്. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അപലപിക്കേണ്ടതാണെന്നും വോട്ടെടുപ്പിന് ശേഷം ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ പറഞ്ഞു. “ഭീകര പ്രവർത്തനങ്ങളുടെ ഒരു ന്യായീകരണത്തിനും ലോകം വിലകൊടുക്കരുത്. നമുക്ക് ഭിന്നതകൾ മാറ്റിവെച്ച് ഐക്യപ്പെടാം, തീവ്രവാദികളോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കരുത്,” അവർ കൂട്ടിച്ചേർത്തു. തീവ്രവാദം ഒരു മാരകമാണെന്നും അതിരുകളോ ദേശീയതയോ വംശമോ അറിയില്ലെന്നും പട്ടേൽ പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സന്ധിയുണ്ടാക്കാനും ഗാസയിലെ ജനങ്ങൾക്ക് സഹായം നൽകാനും ആഹ്വാനം ചെയ്യുന്ന പ്രമേയം 14നെതിരെ 120 വോട്ടുകൾക്ക് പാസായി, 45 പേർ വിട്ടുനിന്നു.…
ഇറാന്റെ ഐആര്‍ജിസിയുടെയും അനുബന്ധ ഗ്രൂപ്പുകളുടെയും സിറിയയിലെ കേന്ദ്രം യു എസ് ആക്രമിച്ചു: പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (ഐആർജിസി) അനുബന്ധ ഗ്രൂപ്പുകളും ഉപയോഗിച്ചിരുന്ന കിഴക്കൻ സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ യുഎസ് സൈന്യം ആക്രമിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ കൃത്യമായ സ്വയം പ്രതിരോധ ആക്രമണങ്ങൾ ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇറാൻ നടത്തിയ തുടർച്ചയായതും മിക്കവാറും പരാജയപ്പെട്ടതുമായ ആക്രമണങ്ങളുടെ പ്രതികരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ആക്രമണങ്ങളുടെ ഫലമായി, ഒരു യുഎസ് പൗരനായ കരാറുകാരൻ സ്ഥലത്ത് അഭയം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. 21 യുഎസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളുണ്ടായെങ്കിലും എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കൻ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കാൾ ഉയർന്ന മുൻഗണന പ്രസിഡന്റിന് ഇല്ല,…
മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വെരി റവ. കോശി പി പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ (മുംബൈ) ശ്രീമതി മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്സിയിൽ ഒക്ടോബർ 26-ന് അന്തരിച്ചു. പദ്മശ്രീ ഡോ. ശോശാമ്മ പരേതയുടെ സഹോദരിയാണ് മക്കൾ : ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്ലാന്റ്, ഒറിഗൺ, എൽസ പൃഥു ജോർജ്ജ്. കൊച്ചുമക്കൾ: ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ), മറിയേൽ ജോർജ് പ്ലാമൂട്ടിൽ. സംസ്കാര ശുശ്രൂഷ: ഒക്ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക് (Joseph W. Sorce Funeral Home, 34N SummitSt., PearlRiver, NewYork10965). തുടർന്ന് 11മണിക്ക് സംസ്കാരം അസൻഷൻ സെമിത്തേരി (650 Saddle River Rd., Airmont, NewYork10952). കൂടുതൽ വിവരങ്ങൾക്ക്: ജോർജ്ജ് കോശി (971) 392-5943.
ഹെല്‍ത്ത് കെയര്‍ രംഗത്തെ അദൃശ്യമായി പ്രവര്‍ത്തിച്ച നായകരെ സ്മരിച്ച് മാര്‍ക്ക് കുടുംബ സംഗമം
ഷിക്കാഗോ: ശ്വാസകോശ സംബന്ധമായ രോഗത്തിനടിമപ്പെട്ടവരുടെ ചികിത്സയിലും ജീവന് നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച പ്രൊഫഷണലുകളുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് മലയാളി അസ്സോസിയേഷന് ഓഫ് രെസ്പിരേറ്ററി കെയറിന്റെ (MARC) ഈ വര്‍ഷത്തെ കുടുംബസംഗമം നടത്തി. ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളാണ് സമ്മേളനത്തിന് വേദിയായത്. മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം നാഡന്‍ സോള്‍ ലൈവ് ഓര്‍ക്കസ്ട്രാ ട്രൂപ്പ് ഒരുക്കിയ നാല് മണിക്കൂര്‍ നീണ്ടു നിന്ന സംഗീത വിരുന്നും, അവ പകര്‍ന്ന താളത്തിനൊത്ത് ചുടവ് ചലിപ്പിച്ച യുവതീയുവാക്കളുടെ ആവേശ നൃത്തങ്ങളും മാര്‍ക്ക് സമ്മേളനത്തെ അവിസ്മരണീയമാക്കി. വൈകീട്ട് 6:00 മണിക്ക് സോഷ്യല്‍ ഔവറോടുകൂടി കുടുംബ സംഗമം ആരംഭിച്ചു. ഈ സമയം ഓര്ക്കസ്ട്രാട്രൂപ്പ് തുടര്‍ച്ചയായി ആലപിച്ച ഇമ്പമാര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ കുടുംബസംഗമത്തില്‍ കുളിര്മയുള്ള ഒരു അനുഭൂതി പരത്തി. കൃത്യം 7.30ന് ആരംഭിച്ച പൊതുസമ്മേളനത്തില്‍ സ്ഥാനം ഒഴിഞ്ഞ…
അഡ്വ. ജയ്സൺ ജോസഫിനും വി.പി. സജീന്ദ്രനും ഷിക്കാഗോയിൽ സ്വീകരണം നൽകി
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രനും, വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജയ്സൺ ജോസഫിനും ഷിക്കാഗോയിലെ കോൺഗ്രസ് പ്രവർത്തകരും മറ്റു സാമൂഹിക സാംസ്കാരിക നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ ജോർജ് പണിക്കർ സദസ്സിനെ സ്വാഗതം ചെയ്തു. രണ്ടു കോൺഗ്രസ് നേതാക്കന്മാർക്കും ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കക്ഷി രാഷ്ട്രീയഭേദമെന്യേ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഏവരോടും നന്ദിയുണ്ടെന്നും പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. തദവസരത്തിൽ ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ഫ്രാൻസിസ് കിഴക്കേകുറ്റ്, സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, ടോമി അമ്പനാട്ട്…
