കാനഡ: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിന്റെ പുതിയ തെളിവായി കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നു. കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ “ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ” കൊലപ്പെടുത്തിയെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാനഡയില്‍ വെടിയേറ്റ് മരിച്ച ഹർദീപ് സിംഗ് നിജ്ജാർ, പഞ്ചാബ് സംസ്ഥാനത്തെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാൻ എന്ന വിഘടനവാദ പ്രത്യയശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കാര്യം പറഞ്ഞത്. ജി 20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോള്‍ താൻ ഈ വിഷയം ഉന്നയിച്ചതായി ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്. #BREAKING: Canadian Prime Minister @JustinTrudeau after being snubbed in India during G20,…
Category: AMERICA
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫഷണൽസ് ഫോറം ഏകദിന സമ്മേളനം; രജിസ്‌ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫഷണൽസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 11-ന് ഫെയർലെസ്സ് ഹിൽസ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് (520 Hood Blvd, Fairless Hills, PA 19030) ഒരു ഏകദിന സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഭദ്രാസനത്തിലെ എല്ലാ ഐ. ടി. പ്രൊഫഷണലുകളും രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/nSzwpeXzwpXqTkHbA കൂട്ടായ്മയ്ക്കും നെറ്റ്‌വർക്കിംഗിനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ, ഈ വിഭാഗത്തെ സേവിക്കുന്നതിന് സഭയ്ക്ക് എങ്ങനെ എത്തിച്ചേരാം എന്നതിന്റെ സാധ്യതകൾ ആരായുന്നതിനൊപ്പം, വിവിധ പ്രായത്തിലുള്ള ഐ. ടി. പ്രൊഫഷണലുകളുടെ ഒത്തുചേരലായി യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. അവരുടെ വെല്ലുവിളികളെ വിശ്വസ്തമായി കൈകാര്യം ചെയ്യുകയും അതേ സമയം, സമൂഹത്തിലെ ഈ വിഭാഗത്തിന് അവരുടെ അതുല്യമായ കഴിവുകൾ ഉപയോഗിച്ച് സഭയെ എങ്ങനെ മികച്ച രീതിയിൽ സേവിക്കാൻ കഴിയുമെന്ന്…
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസന സെന്റർ – A “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ
ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ – A “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒക്‌ടോബർ 1 മിഷൻ ഞായറാഴ്ചയായി എല്ലാ വർഷവും ആഘോഷിച്ചു വരുന്നു. ഈ വർഷം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ (MTVEA) ശതാബ്ദി വർഷമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. അതിൻറെ ഭാഗമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A സെപ്റ്റംബർ 25 മുതൽ 29 വരെ (രാത്രി 7:0 0 pm – 8:30pm CST) ‘ സംഘവാര കൺവെൻഷൻ ആഴ്ചയായി’ നടത്തപ്പെടുന്നു . സൂം പ്ലേറ്റ്ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ…
നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ
ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള കാർമേൽ മാർത്തോമ സെന്ററിൽ വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു. “സമൃദ്ധിയായ ജീവൻ” (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാകുന്നു ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് . ജീവൻ നൽകുവാൻ, തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി നിത്യജീവൻ നൽകുവാൻ, കാൽവറിയുടെ മുകളിൽ യാഗമായി തീർന്ന നമ്മുടെ രക്ഷകനും , കർത്താവുമായ യേശുക്രിസ്തുവിലൂടെ എപ്രകാരം സാധ്യമായി തീരുന്നുഎന്നും , നമ്മെക്കുറിച്ചുള്ള ദൈവിക ഉദ്ദേശം കണ്ടെത്തി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുവാൻ , ഈ സമ്മേളനത്തിലെ മീറ്റിങ്ങുകൾ അനുഗ്രഹമായിതീരുമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു. ഭദ്രാസനാധിപൻ റൈറ്റ് . റവ . ഡോക്ടർ . ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ, റവ. ഡോക്ടർ. വിക്ടർ…
ഫാ. ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ സ്വീകണം നൽകുന്നു
കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24 ന് ഞായറാഴ്ച്ച വൈകീട്ട് 6.30 മണിക്ക് സാൻ ഹൊസെയിൽ സ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ ഇവിടെ സന്ദർശിക്കാനെത്തുന്നത് . കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണക്കുന്ന വൺ ഡോളർ റെവല്യൂഷൻ USA , വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന , ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുകതമായാണ് സെൻറ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ വെച്ച് (Address : 324 Gloria Ave San Jose, CA 95127 ) സ്വീകരണം ഒരുക്കുന്നത്. സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻ ഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഗീതാ ജോര്‍ജ് 510 709 5977, ഷീബ ജിപ്സണ്‍ 408 315 9987, ലെബോണ്‍…
മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന് (MARC) നവ നേതൃത്വം; ജോര്‍ജ്ജ് മത്തായി പ്രസിഡന്റ്
ഷിക്കാഗോ: ഹൈന്‍സ് വി.എ. ഹോസ്പിറ്റല്‍ റെസ്പിറേറ്ററി കെയര്‍ വിഭാഗം സൂപ്രവൈസര്‍ ജോര്‍ജ് മത്തായി പ്രസിഡന്റായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ മിഡ്‌വെസ്റ്റിന് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ രൂപീകൃതമായ മാര്‍ക്കിന്‍റെ എക്കാലത്തെയും സജീവ അംഗവും നിലവിലെ എജ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്ററുമാണ് നിയുക്ത പ്രസിഡന്റ് ജോര്‍ജ് മത്തായി. അദ്ദേഹത്തോടൊപ്പം സണ്ണി കൊട്ടുകാപ്പള്ളി (വൈസ് പ്രസിഡന്റ്), ടോം ജോസ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ജോ. സെക്രട്ടറി), ബെന്‍സി ബെനഡിക്ട് (ട്രഷറര്‍), സണ്ണി സ്കറിയ (ജോ. ട്രഷറര്‍), ജോര്‍ജ് ഒറ്റപ്ലാക്കല്‍ (ജനറല്‍ ഓര്‍ഗനൈസര്‍), നിഷാ സജി, സനീഷ് ജോര്‍ജ് (എജ്യുഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ എക്സിക്യൂട്ടൂവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, വിജയന്‍ വിന്‍സന്‍റ്, ജോമോന്‍ മാത്യു, സ്കറിയാക്കുട്ടി തോമസ്, ഷാജന്‍ വര്‍ഗീസ്, ലതാ ബെല്ലിച്ചന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഉപദേശക സമിതി, ടോം കാലായില്‍ (ഓഡിറ്റര്‍), ജോസ് കല്ലിടിക്കില്‍ (പിആര്‍ഒ), 15 അംഗ എക്സിക്യൂട്ടീവ്…
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഈ വർഷത്തെ ഓണാഘോഷം വളരെ വ്യത്യാസ്തതകൾ നിറഞ്ഞതായിരുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂയോർക്കിൽ എൽമോണ്ടിലുള്ള വിൻസെൻറ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ നിരവധി സംഘടനകളിൽ നിന്നുള്ള ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഓണാഘോഷ പരിപാടികൾ സുപ്രസിദ്ധ മജീഷ്യനും, പ്രചോദന പ്രഭാഷകനും, ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്‌ഘാടനം ചെയ്തു. ആഘോഷങ്ങൾക്കുമപ്പുറം അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് അർഥവത്തായ ഓണ സന്ദേശം എന്ന് ശ്രി മുതുകാട് തൻറെ ഉദ്‌ഘാടന പ്രസംഗത്തിൽ അനുസ്മരിപ്പിച്ചു. കേരളത്തിലെ ഭിന്നശേഷിക്കാരുടെ ദുരിതം നിറഞ്ഞ ജീവിത കഥയുടെ ഹൃദയഭേദകമായ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു തന്റെ പ്രസംഗം തുടർന്നത്. തൻ്റെ നേതൃത്ത്വത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി നടത്തുന്ന പ്രസ്ഥാനങ്ങളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. രാവിലെ 11 മണിക്ക് ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലിയെ…
ഖത്തർ ലോബിയിംഗ് സ്കീമിൽ പങ്കാളിയായതിന് മുൻ യുഎസ് നയതന്ത്രജ്ഞന് ശിക്ഷ
വാഷിംഗ്ടൺ: സമ്പന്നരായ പേർഷ്യൻ ഗൾഫ് രാജ്യത്തെ അമേരിക്കന്‍ നയത്തിൽ സ്വാധീനിക്കാൻ അനുചിതമായി സഹായിച്ചതിനും, രാഷ്ട്രീയ ഫണ്ട് ശേഖരണത്തിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ വെളിപ്പെടുത്താത്തതിനും മുൻ യുഎസ് അംബാസഡർക്ക് മൂന്ന് വർഷത്തെ പ്രൊബേഷൻ തടവും 93,350 ഡോളർ പിഴയും വിധിച്ചു. ഒബാമ ഭരണകൂടത്തിന്റെ അവസാനത്തിൽ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ജി ഓൾസൺ കഴിഞ്ഞ വർഷം ഖത്തറിന് നിയമവിരുദ്ധമായി സഹായവും ഉപദേശവും നൽകിയതിന് കുറ്റസമ്മതം നടത്തിയതിനും, 12 വർഷത്തെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരു പ്രഗൽഭ രാഷ്ട്രീയ ദാതാവ് ഇമാദ് സുബേരിക്ക് വേണ്ടി ജോലി ചെയ്തതിനും, നികുതി വെട്ടിപ്പ് കാമ്പെയ്‌ൻ സാമ്പത്തിക ലംഘനങ്ങൾക്കും ഒരു വിദേശ ഏജന്റായി രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനുമാണ് ശിക്ഷ. യുഎസ് നയം മാറ്റാൻ ശ്രമിക്കുന്ന വിദേശ ഗവൺമെന്റുകൾ ധനസഹായം നൽകുന്ന, റിപ്പോർട്ട് ചെയ്യപ്പെടാത്തതോ നിയമവിരുദ്ധമായതോ ആയ സ്വാധീന പ്രചാരണങ്ങൾ തടയാൻ…
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചൈനയുടെ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്
വാഷിംഗ്ടണ്‍/ബീജിംഗ്: മാൾട്ടയിൽ വാരാന്ത്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി രണ്ട് ദിവസത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ സുരക്ഷാ ചർച്ചകൾക്കായി റഷ്യയിലേക്ക് പോകുന്നു. അതേ സമയം, ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത വിദേശ നയ പദവി വഹിക്കുന്ന വിദേശകാര്യ മന്ത്രി വാങ് യി, ചൈന-റഷ്യ തന്ത്രപരമായ സുരക്ഷാ കൂടിയാലോചനകൾക്കായി തിങ്കൾ മുതൽ വ്യാഴം വരെ റഷ്യയിൽ ഉണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെച്ചൊല്ലി യുഎസും ചൈനയും തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പ്രദേശം ബഹുമാനിക്കപ്പെടേണ്ടതാണെങ്കിലും, നേറ്റോ വിപുലീകരണത്തെക്കുറിച്ചുള്ള റഷ്യയുടെ സുരക്ഷാ ആശങ്കകൾ പാശ്ചാത്യ രാജ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ചൈന യുദ്ധത്തിൽ പക്ഷം പിടിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധങ്ങൾ, യുക്രെയിനിന് നൽകിക്കൊണ്ട് യുഎസ് യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നും ചൈന ആരോപിച്ചു.…
ഫൊക്കാന മലയാളം അക്കാദമിയുടെ മലയാളം സമ്മർ ക്ലാസുകൾ വന്‍ വിജയം
വാഷിംഗ്ടണ്‍: ഫൊക്കാന മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി നടത്തിയ അക്ഷരജ്വാല മലയാളം പഠന പരിപാടി എന്ന സമ്മർ ക്ലാസ് വന്‍ വിജയമായി. 5 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാളം ക്ലാസ്സിൽ വളരെ അധികം കുട്ടികൾ പങ്കെടുക്കുകയും അവരെല്ലാം തന്നെ മലയാള ഭാഷയുടെ ആദ്യ സ്റ്റെപ്പുകൾ പഠിക്കുകയും ചെയ്തു. മലയാള ഭാഷ എഴുതുവാൻ മാത്രമല്ല വായിക്കുവാനും സംസാരിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. പക്ഷേ നമ്മുടെ പല കുട്ടികളും ഇതിൽനിന്നും വളരെ അധികം മുന്നോട്ട് പോകുവാൻ കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. മോട്ടിവേഷണൽ സ്‌പീക്കർ ആയ ടീച്ചിങ്ങിൽ 18 വർഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യൻ , MA , Mphil , ബി.Ed , ജയശ്രീ എന്നിവരാണ് ആണ് കുട്ടികള്‍ക്ക്…
