ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച് ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു

മസ്കറ്റ് ( ഡാളസ്): ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വാർഷിക കൺവെൻഷന്റെ പ്രഥമ ദിന യോഗം മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച വൈകീട്ട് 6 :30 നു ചർച് ഗായക സംഘത്തിന്റെ ഗാനാലാപനത്തിനുശേഷം എം എം വര്ഗീസ് മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി . ഇടവക സെക്രട്ടറി തോമസ് മാത്യു സ്വാഗതമാശംസിച്ചു.റവ ഷൈജു സി ജോയ്(വികാരി) ആമുഖ പ്രസംഗം നടത്തി . കഴിഞ്ഞ മുപ്പത്തിയഞ്ചു വര്ഷം ഇടവകയെ ആത്മീയ വളർച്ചയിലേക്ക് നയിക്കുന്നതിന് ഓരോ വർഷത്തെയും കൺവെൻഷൻ മുഖാന്തിരമായിട്ടുണ്ടെന്നു അച്ചൻ പറഞ്ഞു.തുടർന്ന് അശ്വിൻ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു . റവ ഡോ ഈപ്പൻ വര്ഗീസ് റോമാർക്കെഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ പതിനേഴു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി സുവിശേഷം…

എക്യൂമെനിക്കൽ ഫെഡറേഷൻ സെൻറ് തോമസ് ദിനമാചരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  സെൻറ് തോമസ് ദിനാചരണം ജൂലൈ 15-നു ഞായറാഴ്ച  വില്ലിസ്റ്റൺ  പാർക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻറെ  അധ്യക്ഷതയിൽ കൂടിയായോഗത്തിൽ ന്യൂ യോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും  സഭാവിശ്വാസികളും പങ്കെടുത്തു . “അപ്പോസ്തോലനായ വിശുദ്ധ തോമസിൻറെ അത്ഭുതകരവും വിശുദ്ധവുമായ ദൗത്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറിനു റവ. ജോൺ ഡേവിഡ്‌സൺ ജോൺസൻ നേതൃത്വം നൽകി. റവ. വി.ടി. തോമസ്, റവ. ജിബിൻ തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. റേച്ചൽ ജോർജ് വേദപുസ്‌തക വായന നടത്തി. എക്യൂമെനിക്കൽ കൊയർ, ഓർത്തഡോൿസ് ചർച്  കൊയർ, സി.എസ്. ഐ ജൂബിലി മെമ്മോറിയൽ ചർച്  കൊയർ,…

75വയസ്സുകാരിയെ കൊലപ്പെടുത്തിയ ജെയിംസ് ബാർബറുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി

അറ്റ്മോർ( അലബാമ):ഡൊറോത്തി “ഡോട്ടി” എപ്‌സിനെ(75) കൊലപ്പെടുത്തിയ കേസിൽ  ജെയിംസ് ബാർബറുടെ  വധശിക്ഷ അലബാമ സംസ്ഥാനത്തു നടപ്പാക്കി . പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമുള്ള സംസ്ഥാനത്തിന്റെ ആദ്യ വധശിക്ഷയാണ്  വെള്ളിയാഴ്ച രാവിലെ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കിയത് .യു.എസ് സുപ്രീം കോടതി അർദ്ധരാത്രിക്ക് ശേഷം സംസ്ഥാനത്തിന് വധശിക്ഷ  തുടരാൻ അനുമതി നൽകുകയായിരുന്നു 2001 മെയ് 20-ന് ഹാർവെസ്റ്റിലെ 75 വയസ്സുള്ള ഡൊറോത്തി “ഡോട്ടി” എപ്‌സിനെ തല്ലുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. കേസിൽ ബാർബറിനെതിരെ  2003-ൽ മാഡിസൺ കൗണ്ടി ജൂറി മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. എപ്‌സിന്റെ മകളുടെ  മുൻ കാമുകനായ  അദ്ദേഹം ഡൊറോത്തി എപ്‌സിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. മരണം ഉറപ്പാക്കുന്നതിന് രണ്ട് ഇൻട്രാവണസ് ലൈനുകൾ ഉപയോഗിച്ച സിരകളിലേക്ക് മയക്കമരുന്നും മറ്റൊന്ന് മാരകമായ ഡോസും വേണ്ടിവന്നതായി വധശിക്ഷയ്ക്ക് തൊട്ടുപിന്നാലെ ഒരു പത്രസമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് കമ്മീഷണർ ജോൺ ഹാം പറഞ്ഞു. വധിക്കപ്പെടുന്നതിന്…

ജാതിചിന്ത മതേതര ഭാരതത്തിനു ഭീഷണി: ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത

അറ്റ്ലാന്റ: സ്വതന്ത്ര ഭാരതത്തിൽ നിലവിൽവന്ന ജനാധിപത്യം ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യം യാഥാർഥ്യമാകണമെങ്കിൽ സമൂഹം ജാതിചിന്ത വെടിയണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത പ്രസ്താവിച്ചു.മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ അധികരിച്ചു അറ്റ്ലാന്റയിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപോലിത്ത. ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന മലയാളി സമൂഹവും സഭകളും നാളെ ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോയാൽ സഹായിക്കാൻ ഒരു പക്ഷെ ആരും ഉണ്ടാവില്ലെന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കൂറിലോസ് മെത്രാപോലിത്ത പറഞ്ഞു. ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, അറ്റ്ലാന്റാ ചാപ്റ്ററിന്റെയും സത്യം മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. സി.വി. വടവന മോഡറേറ്റർ ആയിരുന്നു. മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂർ, പ്രഭാഷകൻ പാസ്‌റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്‌റ്റർ റെജി ശാസ്താംകോട്ട, ബിനു വടശ്ശേരിക്കര എന്നിവരും ചർച്ചയിൽ…

ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ സെന്റ് അൽഫോൻസാ, മക്കാലൻ ഡിവൈൻ മേഴ്‌സി ഇടവകകൾ ചാമ്പ്യരായി

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാലസിൽ വിജയകരമായ സമാപനം. ജൂലൈ 14 മുതൽ 16 വരെ സെന്റ് തോമസ് സീറോ മലബാർ ഫൊറോന, ഡാളസ് ആയിരുന്നു വേദി. ഗ്രൂപ്പ് ‘എ’ യിൽ, 123 പോയിന്റ് നേടി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ വിജയികൾക്കുള്ള കുഴിപ്പള്ളിൽ അന്നക്കുട്ടി ജോസഫ് എവറോളിംഗ്‌ ട്രോഫി നേടി. ആതിഥേയരായ ഗാർലാന്റ് ഫൊറോന 117 പോയിന്റ്നേടി റണ്ണേഴ്‌സ് അപ്പിനുള്ള ചുണ്ടത്തു ജോർജ് മാത്യു മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്‌ഥമാക്കി. ഗ്രൂപ്പ് ‘ബി’ യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, ഒക്ലഹോമ ഹോളി ഫാമിലി എന്നിവരാണ് യഥാക്രമം വിജയികളും, റണ്ണേഴ്‌സ് അപ്പുമായത്. ഡാളസ് – ഒക്ലഹോമ റീജണിൽ നിന്നായി ഒൻപതു ഇടവകകൾ പങ്കെടുത്തു. കുട്ടികളുടെയും, യുവജന കലാപ്രതിഭകളുടെയും അതുല്യപ്രകടനങ്ങൾക്കാണ് അരങ്ങു വേദിയായത്. അറുനൂറോളം മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം വിശ്വാസികൾ സംഗമിച്ചപ്പോൾ…

ക്രിസ്തുവിൽ വേരൂന്നി വളരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം: കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ

മലങ്കര സുറിയാനി കത്തോലിക്കാ കൺവൻഷനു തുടക്കമായി ഹൂസ്റ്റൺ: ക്രിസ്തുവിൽ വേരൂന്നി വളരേണ്ടത് ആവശ്യകതയെ കുറിച്ച് ഏവരും തിരിച്ചറിയണമെന്ന് അഭിവദ്യ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കൺവൻഷൻ ഉദ്ഘാടന. ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി. കുടുംബങ്ങളുടെ കൂടി വരവിൽ സഭാധ്യക്ഷൻ എന്ന് നിലയിൽ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഈ മൂന്ന് നാല് ദിവസങ്ങൾ കൂട്ടായ്മയുടെ ദിനങ്ങൾ ആയി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എപ്പാർക്കിയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ സ്റ്റെഫാനോസ് തിരുമേനി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് പാർട്ടിയുടെ വളരെ സന്തോഷത്തിന്റെ കൂടി കൂടി വരവാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ന്യൂജേഴ്‌സിയിൽ ഉള്ള പഴ്സിപ്പനിയിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചാണ് നടക്കുന്നത്. കൺവെൻഷനിൽ പ്രധാന പ്രഭാഷകനായി…

അഞ്ച് മണിക്കൂറോളം വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് ചൂടേറ്റ് മരിച്ചു; ആയയെ പോലീസ് അറസ്റ്റു ചെയ്തു

ഫ്‌ളോറിഡ: കുറഞ്ഞത് 5 മണിക്കൂറെങ്കിലും വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് കൊടുംചൂടില്‍ മരിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം.കുട്ടിയെ കാറില്‍ ഉപേക്ഷിച്ച ആയയായ റോണ്ട ജുവല്‍ നരഹത്യയ്ക്ക് അറസ്റ്റിലായി. ബേക്കര്‍ കൗണ്ടി ഷെരീഫിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 133 ഡിഗ്രിക്ക് മുകളിലുള്ള ആന്തരിക താപനിലയില്‍ എത്തിയ കാറില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. ലഭ്യമായ റിപോർട്ടനുസരിച്ചു പുറത്തെ താപനില 98 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. ഇത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തിന് കാരണമായി. മൂന്ന് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ ബേബി സിറ്റിംഗ് ചെയ്യുമായിരുന്ന ആയയാണ് ജുവല്‍. സംഭവദിവസം അവര്‍ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. മറ്റ് കുട്ടികളുള്ള സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞ് ഉറങ്ങുകയായിരുന്നെന്ന് കരുതിയെന്നും അതിനാല്‍ വീടിനുള്ളില്‍ പോയി മറ്റ് കുട്ടികളുമായി ഇടപഴകിയെന്നും ജുവല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച കാര്യം പൂര്‍ണ്ണമായി മറന്നെന്നും…

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ്‌ ഉദ്ഘാടനം ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു

ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനം നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് നിർവഹിച്ചു . 2023 ജൂലൈ 20 വ്യാഴാഴ്ച വൈകീട്ട് ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്റ്റ് മേഖല ആരാധനക്ക് നേത്ര്വത്വം നൽകി. റവ അജിത് കെ തോമസ്(സെന്റ് തോമസ് എംടിസി) ,ഡി.വൈ.എഫ് കൗൺസിൽ – ഷോൺ മാത്യു എന്നിവർ സ്വാഗതം ആശംസിച്ചു.റവ.ജെയ്സൺ തോമസ് ആമുഖം പ്രസംഗം നടത്തി . തുടർന്നു ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് അധ്യക്ഷ പ്രസംഗം നടത്തുകയും തിരിതെളിച്ചു സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന്…

ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍: ലാലി ജോസഫ്

ഉമ്മന്‍ ചാണ്ടിസാറിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്എന്നെ പ്രേരിപ്പിച്ചത് ടി.വി യില്‍ ഞാന്‍ കണ്ട ആ വിലാപ യാത്രയാണ്. ഞാന്‍ ഒരിക്കല്‍ പോലുംഅദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഞാന്‍ അമേരിക്കയില്‍ സഥിരതാമസം ആയ സമയത്താണ് സാര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഒന്നും എനിക്ക് നേരില്‍ കാണുവാനുള്ള അവസരവും ഉണ്ടായിട്ടില്ല. ഇത്രയും വലിയ ഒരാളെകുറിച്ച് എഴുതുവാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് എനിക്കറിയില്ല. ടി.വി യിലേക്ക് നോക്കിയപ്പോള്‍ കാണുന്നത് അലങ്കരിച്ച ഒരു വലിയ വാഹനത്തിന് ചുറ്റും കേരള ജനത ഒഴുകുന്ന കാഴ്ചയാണ്. വെള്ളത്തില്‍ പരല്‍ മീനുകള്‍ കൂട്ടം കൂടിയിരിക്കുന്നതു പോലെ എനിക്കു ആദ്യം തോന്നി. പരല്‍ മീനിനെ പോലെ എനിക്ക് തോന്നിയത് യഥാര്‍ത്ഥത്തില്‍ വലിയ ഒരു ജനസമുദ്രം ആയിരുന്നു. അതും എത്ര മണിക്കൂറുകള്‍ നീണ്ട യാത്ര. ജനക്കൂട്ടത്തിന്‍റെ ഇടയില്‍ കൂടി വണ്ടി ഓടിച്ചു കൊണ്ടു പോയവര്‍ക്ക്…

ജനനായകന്റെ വേർപാടിൽ ഒഐസിസിയുഎസ്എ നാഷണൽ കമ്മിറ്റി അനുശോചിച്ചു

ഹൂസ്റ്റൺ: അതിരുകളില്ലാതെ ജനങ്ങളെ സ്നേഹിച്ച, പാവങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായിരുന്ന ജനനായകൻ ഉമ്മൻ ചാണ്ടിയുടെ അകാല വേര്പാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യു എസ്എ) വിളിച്ചുകൂട്ടിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഉമ്മൻ ചാണ്ടിയെ കാലങ്ങളായി ചേർത്ത് പിടിച്ചവരും ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരുമായിരുന്നു . ജൂലൈ 19 നു ചൊവ്വാഴ്ച വൈകുന്നേരം 9 മണിക്ക് (ഈസ്റ്റേൺ സമയം) സൂം പ്ലാറ്റ് ഫോമിൽ കൂടിയ സമ്മളനത്തിൽ എല്ലാവരും നേതാവുമായി ബന്ധപ്പെട്ട വ്യക്തിപരമായ മധുരസ്മരണകൾ പങ്കിട്ടു ജനറൽ സെക്രട്ടറി ജീമോൻ റാന്നി ആമുഖപ്രസംഗം നടത്തി . കോണ്‍ഗ്രസിന്റെ പെരുമയുള്ള മുഖമായി ഉമ്മന്‍ ചാണ്ടി വളര്‍ന്നപ്പോഴും എളിമ കൈവിടാതെ സൂക്ഷിച്ചു. പ്രതിസന്ധികളില്‍ തണല്‍വിരിച്ചും ആരോപണങ്ങളില്‍ പുഞ്ചിരിച്ചും…