കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണം ജുലൈ 7 നു ആരംഭിച്ചു . സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടത്തപെട്ട ശുശ്രൂഷകൾക്ക് ഇടവക മുൻ വികാരി ഫാ. ബിന്നി കുരുവിള നേത്യത്വം നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാർ ഈവാനിയോസ് Zoom വഴി മുഖ്യ സന്ദേശം നൽകി. സെക്രട്ടറി ഫാ. മാത്യുസ് ജോർജ്ജ് ആശംസകൾ നേർന്നു. ലോകത്തെവിടെയായാലും സ്വന്തമായി ഒരു ദേവാലയം വേണം എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു കൂട്ടായ്മ ആരംഭിച്ചത്. 2002 ൽ ഒരു congregation ആയി തുടങ്ങിയ ദേവാലയത്തിൽ ഏഴ് വർഷകാലം മാസത്തിൽ ഒരു കുർബാന മാത്രമേ ഉണ്ടായിരുന്നുള്ളൂ . 2010നോടു കൂടി ഫാ. ബിന്നി കുരുവിള സ്ഥിരം വികാരിയാവുകയും ആവുകയും തുടർന്ന് ഇടവക അത്ഭുത പൂർവ്വമായ വളർച്ചയിൽ മുൻപോട്ട് പോവുകയും ചെയ്തു.…
Category: AMERICA
നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന കുടുംബസംഗമം സമാപിച്ചു
ഫിലാഡല്‍ഫിയാ : നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 6 മുതൽ ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു ന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ആത്‌മീയ ചൈതന്യം നിറഞ്ഞു നിന്ന റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 11 രാവിലെ തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തി ലും ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), പട്ടക്കാർ എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാന ശുശ്രുഷ നടന്നു തുടർന്ന്…
തെക്കൻ കാലിഫോർണിയയിൽ വിമാനാപകടത്തിൽ ആറ് പേർ മരിച്ചു
കാലിഫോര്‍ണിയ: കാലിഫോർണിയയിലെ മുരിയേറ്റയിലെ വയലിൽ ശനിയാഴ്ച ഒരു ബിസിനസ് ജെറ്റ് തകർന്ന് ആറ് പേർ മരിച്ചതായി പ്രാദേശിക അധികാരികളും വ്യോമയാന ഉദ്യോഗസ്ഥരും പറഞ്ഞു. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയര്‍ന്ന സെസ്‌ന 550 വിമാനം പുലർച്ചെ ഫ്രഞ്ച് വാലി എയർസ്ട്രിപ്പിന് സമീപം തകർന്നുവീഴുകയായിരുന്നുവെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പ്രസ്താവനയിൽ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വയലിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു വിമാനം കണ്ടെത്തിയതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചു. തീപിടിത്തത്തിൽ ഏക്കറുകണക്കിന് ചെടികൾ കത്തിനശിച്ചതായും ഒരു മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കിയതായും അഗ്നിശമനസേന ട്വീറ്റിൽ അറിയിച്ചു. കനത്ത മൂടൽമഞ്ഞിലൂടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പ്രാദേശിക വാർത്താ ഏജൻസികൾ പുറത്തുവിട്ടു. യാത്രക്കാരുടെ വിവരങ്ങളോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അഞ്ച് അന്വേഷകർ സംഭവസ്ഥലത്തേക്ക് പോകുന്നുണ്ടെന്ന്…
മാത്യു അലക്സ് (സാബു- 59) നിര്യാതനായി
ഡാളസ്: ആനിക്കാട് പേക്കുഴിമേപ്രത്ത് പരേതനായ അലക്സാണ്ടറുടെ മകൻ മാത്യു അലക്സ് (സാബു- 59) ജൂലൈ 9 ഞയറാഴ്ച രാവിലെ 5 മണിക്ക് (ഇന്ന് രാവിലെ) നിര്യാതനായി. ശവസംസ്കാരം ജൂലൈ 11 ചൊവ്വാഴ്ച മൂന്നു മണിക്ക് ആനിക്കാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പെടും. പരേതൻ ദോഹ ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്തു വിശ്രമാർത്ഥം പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: മിനി അലക്സ് മക്കൾ: കെസിയ, ഷെറിൻ മരുമക്കൾ: ജസ്റ്റിൻ & ജോൺസ് പരേതന്റെ ഏക സഹോദരൻ അലക്സ് മാത്യു (ഷാജി) കുടുംബസമേതം ടെക്സാസ് ഹാരീസ് കൗണ്ടയിലുള്ള സ്പ്രിങ് സിറ്റിയിൽ താമസിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: അനിൽ മാത്യു ഡാളസ് 972 849 3611
ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്കായി തിരച്ചിൽ തുടരു
പെൻസിൽവാനിയ:വ്യാഴാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയ ജയിലിൽ നിന്ന് രക്ഷപ്പെട്ട 34 കാരനായ കൊല കേസ് പ്രതിയെ കണ്ടെത്തുന്നതിനു അന്വേഷണം ഊർജിതപ്പെടുത്തിയതായി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ അറിയിച്ചു. വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിലെ വാറൻ കൗണ്ടി ജയിലിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൈക്കൽ ചാൾസ് ബർഹാമിനെ കാണാതായത്. ഓറഞ്ചും വെള്ളയും വരകളുള്ള ജംപ്‌സ്യൂട്ടും ഡെനിം ജാക്കറ്റും ക്രോക്സും ധരിച്ചാണ് അദ്ദേഹം അവസാനമായി കണ്ടത്. 2023 ജൂലൈ 6-ന് പെൻസിൽവാനിയയിലെ വാറനിലെ വാറൻ കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനായ മൈക്കൽ ചാൾസ് ബർഹാമിന്റെ തീയതിയില്ലാത്ത ഫോട്ടോ.വാറൻ സിറ്റി പോലീസ് വകുപ്പ് പുറത്തുവിട്ടു ബർഹാം തീവെപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി തടവിലായിരുന്നെന്നും കൊലപാതക അന്വേഷണത്തിൽ സംശയിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. മെയ് മാസത്തിൽ പ്രാദേശിക ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടുപോകലുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേൽക്കൂരയിൽ നിന്ന് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ…
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് ജൂലൈ 14 മുതൽ 16 വരെ ഡാളസിൽ
ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ജൂലൈ 14 മുതൽ 16 വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അരങ്ങേറും. ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി ,…
ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രവും കൂടിയാണ്: കാരൂർ സോമൻ, ലണ്ടൻ
എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയിലെ സ്തുതിപാഠകരെപോലെ ഒന്നുകിൽ കാക്ക അല്ലെങ്കിൽ കുയിൽ-പ്രാവുകളായി ജീവിക്കണമെന്നാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാൽ ആരൊക്കെയോ ഗാഢമായി പര്യാലോചിച്ചു നടത്തിയ നാടകമായിട്ടാണ് തോന്നുക. ഷാജനെതിരെ ഉയർത്തിയിരിക്കുന്ന വാദമുഖങ്ങൾ ജാതീയമായ വാദങ്ങളാണ്. അനേകം ഭിന്നവർഗ്ഗക്കാരുടെയിടയിൽ ഒരു ജാതിമാത്രം എങ്ങനെയാണ്…
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്കാണ് അവകാശം: കമല ഹാരിസ്
വാഷിംഗ്‌ടൺ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്-അവർക്ക് വേണ്ടി ആ തീരുമാനം എടുക്കുന്നത് സർക്കാരല്ല. ഡെമോക്രാറ്റുകൾ എന്ന നിലയിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശത്തിനായി ഞങ്ങൾ പോരാടുന്നു. തോക്ക് അക്രമത്തെ നിരന്തരം ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ജൂലൈ എട്ടിന് ട്വിറ്റെറിർ കുറിച്ച വൈസ് പ്ര സിഡന്റിന്റെ അഭിപ്രായത്തിനു ലക്ഷകണക്കിന് ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമല ഹാരിസ്.
ചൈൽഡ് കെയർ സെന്ററിലെ കുളിമുറിയിൽ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
ഷിക്കാഗോ – വ്യാഴാഴ്ച രാത്രി സ്ട്രീറ്റർവില്ലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുളിമുറിയിൽ രണ്ട് പെൺകുഞ്ഞുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ് പറയുന്നതനുസരിച്ച്, ചിക്കാഗോയിലെ സ്ട്രീറ്റർവില്ലെ അയൽപക്കത്തുള്ള ഈസ്റ്റ് ഒന്റാറിയോ സ്ട്രീറ്റിലെ 400 ബ്ലോക്കിലുള്ള ഒരു ചൈൽഡ് കെയർ സെന്ററിന്റെ ബാത്ത്റൂമിൽ ഗാരേജ് ബാഗിനുള്ളിൽ 7 മണിക്ക് മുൻപാണ് ഇരട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത് . ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുക്കളെ മാലിന്യ സഞ്ചിയിൽ കണ്ടെത്തിയത്. നവജാത ശിശുക്കൾക്കു ചലനമില്ലാതിരുന്നതിനാൽ ചിക്കാഗോയിലെ ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവർ മരിച്ചതായി സ്ഥിരീകരിച്ചു. സെന്ററിലെ എല്ലാ കുട്ടികളും കുടുംബങ്ങളും സുരക്ഷിതരാണെന്നും സംഭവത്തിൽ ആർക്കും പങ്കില്ലെന്നും ബെർണീസ് ഇ ലാവിൻ സെന്റർ അറിയിച്ചു.നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ കാമ്പസിലാണ് ഡേകെയർ, ആശുപത്രി ജീവനക്കാർക്ക് ശിശു സംരക്ഷണം നൽകുന്നു.ടീമിലെ എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നൽകുമെന്നും സെന്റർ അറിയിച്ചു .മൂന്ന് ഡിറ്റക്ടീവുകൾ…
വയോധികക്ക് തണലായ് നവജീവൻ അഭയകേന്ദ്രം
കൊല്ലം: കരിക്കോട് ചേരിയിൽ മങ്ങാട് വിള വീട്ടിൽ നബീസ ബീവി (76) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ശാരീരിക അവശതകൾ മൂലം കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ ഇല്ലാത്ത അവസ്ഥയിലായിരുന്ന നബീസ ബീവിയെ നവജീവൻ അഭയകേന്ദ്രം വെൽഫെയർ ഓഫീസർ ഷാജിമുവിന്റെ നേതൃത്വത്തിൽ നവജീവൻ പി.ആർ. ഒ അനീസ് റഹ്മാൻ, ആരിഫ ടീച്ചർ, റെസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തത്.
