കാൽഗറി മലങ്കര ഓർത്തഡോക്സ്‌ ദേവാലയ നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു

കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണം ജുലൈ 7 നു ആരംഭിച്ചു . സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടത്തപെട്ട ശുശ്രൂഷകൾക്ക് ഇടവക മുൻ വികാരി ഫാ. ബിന്നി കുരുവിള നേത്യത്വം നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാർ ഈവാനിയോസ് Zoom വഴി മുഖ്യ സന്ദേശം നൽകി. സെക്രട്ടറി ഫാ. മാത്യുസ് ജോർജ്ജ് ആശംസകൾ നേർന്നു.

ലോകത്തെവിടെയായാലും സ്വന്തമായി ഒരു ദേവാലയം വേണം എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു കൂട്ടായ്മ ആരംഭിച്ചത്. 2002 ൽ ഒരു congregation ആയി തുടങ്ങിയ ദേവാലയത്തിൽ ഏഴ് വർഷകാലം മാസത്തിൽ ഒരു കുർബാന മാത്രമേ ഉണ്ടായിരുന്നുള്ളൂ . 2010നോടു കൂടി ഫാ. ബിന്നി കുരുവിള സ്ഥിരം വികാരിയാവുകയും ആവുകയും തുടർന്ന് ഇടവക അത്ഭുത പൂർവ്വമായ വളർച്ചയിൽ മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സേവനങ്ങൾ ഈ ഇടവക നടത്തി വരുന്നു.

നിലം ഒരുക്കൽ പൂർത്തീകരിച്ചാൽ ഉടൻതന്നെ കല്ലിടിൽ കർമ്മം നടത്തി ദേവാലയ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന പൂർവ്വമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊണ്ട്പങ്കെടുത്ത എല്ലാവർക്കും വികാരി ഫാ. ജോർജ്ജ് വർഗീസ് നന്ദി രേഖപ്പെടുത്തി. ഇടവക ട്രസ്റ്റി ഐവാൻ ജോൺ , സെക്രട്ടറി ലിജു മാത്യു, കൺസ്ട്രക്ഷൻ കൺവീനർ ജോ വർഗീസ് കൺസ്ട്രക്ഷൻ & മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഇതിന് നേത്യത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News