ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും 2023 ഏപ്രിൽ 7, 8, 9 തീയതികളിൽ ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ വച്ച് നടത്തപ്പെടും ( IPC SOUTH FLORIDA, 6180 NW 11 th STREET, SUNRISE, FLORIDA). ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. ക്രിസ്തുവിൽ പ്രസിദ്ധനും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് മഹായോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദിവസവും വൈകിട്ട് 6. 30ന് പൊതുയോഗം ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 ന് പി വൈ പി എ, സൺഡേസ്കൂൾ –…
Category: AMERICA
നേതൃത്വ മാറ്റം കാലഘട്ടത്തിന് അനിവാര്യം: മൈക്ക് പെന്‍സ്
വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേതൃത്വമാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഫെബ്രുവരി 24ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും പെന്‍സ് നല്കി. വസന്തകാലത്തിന്റെ വരവോടെ ഇതില്‍ ഒരു അന്തിമ തീരുമാനമെടുക്കുമെന്നും പെന്‍സ് പറഞ്ഞു. വ്യക്തമായ തീരുമാനത്തിലെത്താന്‍ അല്പം കൂടി സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രമ്പ്-പെന്‍സ് ഭരണത്തില്‍ സ്വീകരിച്ച തന്ത്രപ്രധാന നയങ്ങളോടു അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ യോജിപ്പാണെന്നും പെന്‍സ് പറഞ്ഞു. ട്രമ്പിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സങ്കീര്‍ണ്ണമാക്കും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുവാനും പെന്‍സ് മറന്നില്ല. 2020 ജനുവരിയിലെ തിരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ സ്പെഷല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്ത് ഗ്രാന്റ് ജൂറിക്കു മുമ്പില്‍ വിചാരണക്ക് ഹാജരാക്കാന്‍ മൈക്ക് പെന്സിന് നിര്‍ദ്ദേശം നല്‍കണമെന്ന…
പമ്പ അസ്സോസിയേഷൻ്റെ പുതിയ ഭരണ സമിതി അധികാരമേറ്റു
ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെ൯റ്റ്) അതിൻ്റെ 2023 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേലിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ വച്ച് നടത്തപ്പെട്ടു. മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ പുതിയ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാലയ്ക്കു അധികാരം കൈമാറുകയുണ്ടായി. തുടർന്ന് മുൻ സെക്രട്ടറി ജോർജ് ഓലിക്കൽ പുതിയ സെക്രട്ടറി തോമസ് പോളിന് അധികാരം കൈമാറി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, സെക്രട്ടറി, ട്രെഷറർ, പമ്പ അസോസിയേഷൻ സെക്രട്ടറി, ട്രെഷറർ, ഫ്രണ്ട്സ് ഓഫ് റാന്നി ഫൗണ്ടർ മെമ്പർ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിലകളിൽ വൃക്തി മുദ്ര പതിപ്പിച്ച ഒരു പ്രെതിഭയാണ് ഒരു ഗായകൻ കൂടിയായ സുമോദ് തോമസ് നെല്ലിക്കാല. പമ്പ, ട്രൈസ്റ്റേറ്റ്, ഫ്രണ്ട്സ്…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് ആക്രമണം; ഫോമാ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ഡാളസ് (ടെക്സാസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ഓഫീസിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ ഫോമാ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, ഇന്ത്യൻ കമ്മ്യൂണിറ്റിക്കു നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യക്കാർ വളരെ രോഷാകുലരാണെന്നും അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ നശിപ്പിക്കുകയും മറ്റു ഓഫീസ് ഫർണിച്ചർ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ നശിപ്പിക്കുകയോ കേടു വരുത്തുകയോ ചെയ്തതായും സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.…
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം,”ഡയോസിഷ്യൻ സൺഡേ” മാർച്ച് 5നു
ന്യൂയോർക്ക് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം ,മാർച്ച് 5ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് )ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. കഴിഞ്ഞ മുപ്പതു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിരണ്ടും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത് .8030 കുടുംബങ്ങളായി (യൂ എസ്…
യു എസ്സിൽ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായ മൂന്നാം ആഴ്ചയും ഉയരുന്നു
വാഷിംഗ്ടൺ: യുഎസിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി മൂന്നാം ആഴ്ചയും വർധിച്ചുകൊണ്ടിരിക്കുന്നു 30 വർഷത്തെ സ്ഥിര പലിശ നിരക്ക് ഫെബ്രുവരി 23 ന് അവസാനിക്കുന്ന ഏഴ് ദിവസത്തെ കാലയളവിൽ ശരാശരി 6.5% ആയി, ഒരു ആഴ്ച മുമ്പത്തെ 6.32% ൽ നിന്ന് 18 ബേസിസ് പോയിന്റ് ഉയർന്നു. ഫെബ്രുവരിയുടെ തുടക്കത്തിൽ, നിരക്ക് 6.09% ആയി കുറഞ്ഞു,സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് . ഫ്രെഡി മാക്കിന്റെ പ്രൈമറി മോർട്ട്ഗേജ് മാർക്കറ്റ് സർവേ പ്രകാരം ഒരു വർഷത്തിനു മുമ്പ് ശരാശരി നിരക്ക് 3.89% ആയിരുന്നു. അതേസമയം, 15 വർഷത്തെ സ്ഥിര നിരക്ക് മുൻ ആഴ്ചയിലെ 5.51 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിൻറ് ഉയർന്ന് ശരാശരി 5.76 ശതമാനത്തിലെത്തി. 2022 ലെ ഇതേ കാലയളവിൽ, 15 വർഷത്തെ ശരാശരി 3.14% ആയിരുന്നു.കഴിഞ്ഞ വർഷം ഈ സമയത്ത് നിരക്ക് 4% ൽ…
അപൂർവങ്ങളില്‍ അപൂർവ പ്രസവം!; അലബാമയില്‍ ദമ്പതികള്‍ക്ക് ‘മോമോ ഇരട്ടകള്‍’ പിറന്നു
വാഷിംഗ്ടണ്‍: ഇരട്ട ഗർഭധാരണത്തെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും അപൂർവവും ഉയർന്ന അപകടസാധ്യതയുള്ളതുമായ തരങ്ങളിലൊന്ന് മോണോഅമ്നിയോട്ടിക്-മോണോകോറിയോണിക് അല്ലെങ്കിൽ ചുരുക്കത്തിൽ “മോമോ” എന്നറിയപ്പെടുന്നു. അലബാമയില്‍ തുടർച്ചയായി ഗർഭം ധരിച്ച ഒരു സ്ത്രീ രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഫ്രാങ്കി- ആൽബ ദമ്പതികൾക്കാണ് ജനനങ്ങളിൽ ആകെ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള മോമോ ഇരട്ടകൾ ജനിച്ചത്. ഇവരുടെ ആദ്യത്തെ കണ്മണികളും ഇരട്ടകളായിരുന്നു. ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയുടെ (യുഎബി) ഒരു പത്രക്കുറിപ്പ് അനുസരിച്ച്, തന്റെ ആദ്യ ജോഡിയായ ലൂക്ക എന്ന ആൺകുട്ടിയും ലെവി എന്ന പെൺകുട്ടിയും ജനിച്ച് ആറ് മാസത്തിന് ശേഷം താൻ മറ്റൊരു ഇരട്ടകളെ പ്രതീക്ഷിക്കുന്നതായി ബ്രിട്നി ആൽബ കണ്ടെത്തി. മോമോ ഇരട്ടകൾ അതിജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ആദ്യമേ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഇവർ ആശങ്കാകുലരായിരുന്നു. എന്നാൽ സങ്കീർണതകൾ ഇല്ലാതെ പ്രസവം നടക്കുകയും, പൂർണ്ണ ആരോഗ്യത്തോടെ കുട്ടികളെ ലഭിക്കുകയും…
ഫിലഡൽഫിയ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ 5422 നോർത്ത് മാഷർ സ്ട്രീറ്റ്, ഫിലഡൽഫിയയിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫെബ്രുവരി 19-ന് ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധി സംഘം ഇടവക സന്ദർശിച്ചു. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (വികാരി & ഭദ്രാസന സെക്രട്ടറി), വെരി. റവ. കെ. മത്തായി കോർ-എപ്പിസ്കോപ്പ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്ക്-ഓഫ് മീറ്റിങ്ങും നടന്നു. സൂസൻ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), ബിഷേൽ ബേബി (സുവനീർ കമ്മിറ്റി അംഗം), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം), റവ. ഡീക്കൻ റെനീഷ് ഗീവർഗീസ് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു.…
ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ഇലക്ട്രിക്ക്-സംഗീത ഉപകരണങ്ങൾ തകർ ത്തു
ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക്-സംഗീത ഉപകരണങ്ങൾ കേടുവരുത്തുകയും ഇന്റർനെറ്റ് കേബിളുകൾ വെട്ടിമുറിക്കുകയും ചെയ്തതായി അസോസിയേഷൻ സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു. ശനിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടതായി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്. ഇത്തരം ഒരു സംഭവം അസോസിയേഷൻ ചരിത്രത്തിലാദ്യമാണെന്നു അസ്സോസിയേഷൻ സ്ഥാപകാംഗം ഐ വര്‍ഗീസ് പറഞ്ഞു. ഭാരവാഹികൾ അറിയിച്ചതനുസരിച്ചു ഗാർലാൻഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഓഫിസിനകത്തു സ്ഥാപിച്ചരുന്ന ക്യാമറകൾ പരിശോധിച്ചുവരുന്നു .ഇതിനു ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനുമുപിൽ കൊണ്ടുവരണമെന്ന് ഭാരവാഹികളായ സൈമൺ ജേക്കബ് ,പി റ്റി സെബാസ്റ്റ്യൻ ഡയറക്ടർ ബോർഡ് അംഗം രാജൻ ഐസക് എന്നിവർ ആവശ്യപ്പെട്ടു.
കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഓ അലക്സാണ്ടർ (79 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ കുടുംബാംഗം) സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും. മക്കൾ : വിൻസി(പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ),മിനി (ഹൂസ്റ്റൺ) പ്രവിത (ഹൂസ്റ്റൺ) കൊച്ചുമക്കൾ: സ്റ്റെഫി (ഓസ്ട്രേലിയ). ഡോ.സ്റ്റെഫാൻ(പുനലൂർ), ഡോ.സ്റ്റെസി(പുനലൂർ), ഹന്നാ,എഡ്വേർഡ്,എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ (എല്ലാവരും ഹൂസ്റ്റൺ) കൂടുതൽ വിവരങ്ങൾക്ക്: സണ്ണി, ഹൂസ്റ്റൺ – 713 204 6918 ബോവസ്, പുനലൂർ – 0091 94954 33867 (ഇന്ത്യ)
