‘മാലിന്യ വിമുക്ത എടത്വ’ പദ്ധതി തുടക്കമായി

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി. ടൗണിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ എം പോൾ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടൗണിലും പരിസര പ്രദേശങ്ങളിലും ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ശുദ്ധജലം വിതരണം ചാരിറ്റി സർവീസസ് കോർഡിനേറ്റർ വിൽസൺ ജോസഫ് കടുമത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍, എടത്വ ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ,ജോബിൻ ജോസഫ്, ടോംജി പള്ളിപറമ്പിൽ,ഷോജി…

സിജി ‘മിഷൻ വൺ’ ക്യാമ്പയിന് തുടക്കം; ലക്ഷ്യം ഒരു ലക്ഷം ‘വൺ ടൈം രജിസ്‌ട്രേഷൻ’

കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ്‌ ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മിഷൻ വൺ’ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്നു. ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി ബന്ധപ്പെട്ടാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേരെ വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിപുലമായ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഐ ലാബ് ഇന്നൊവേഷൻ ലബോറട്ടറി ഫൗണ്ടർ നസ്മിന നാസിർ പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഡോ. എ.ബി മൊയ്‌ദീൻ കുട്ടി (പ്രസിഡന്റ്, സിജി), ഡോ. ഇസഡ്. എ. അഷ്‌റഫ് (ജനറൽ സെക്രട്ടറി, സിജി), കോംപിറ്റൻസി ഡയറക്ടർ പി.എ. ഹുസൈൻ, കോർഡിനേറ്റർ ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.

കെ അജിതയുടെ അവയവങ്ങള്‍ ഇനി ആറു പേരിലൂടെ ജീവിക്കും

കോഴിക്കോട്: മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിത ഇനി ആറു പേരിലൂടെ ജീവിക്കും. കോഴിക്കോട് മെട്രോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44-കാരിയില്‍ അജിതയുടെ ഹൃദയം മിടിക്കും. അതിദുഃഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ അജിതയുടേ ബന്ധുക്കൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് കോഴിക്കോട് വെള്ളിയാഞ്ചേരി ചാലപ്പുറം പള്ളിയത്ത് വീട്ടില്‍ കെ. അജിത (46) യുടെ ബന്ധുക്കള്‍ ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കോർണിയ എന്നിവയായിരുന്നു ദാനം ചെയ്ത അവയവങ്ങൾ. ഒരു വൃക്കയും രണ്ട് കോർണിയയും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിനും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്കും ദാനം ചെയ്തു. ഹൃദയസ്തംഭനത്തെ…

സ്റ്റുഡന്റ് ഗ്രീൻ ഫോഴ്‌സ് സ്‌കോളർഷിപ്പ്-ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വം മിഷൻ എന്നിവ സംയുക്തമായി ‘വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ്’ എന്ന പേരിലാണ് വാർഷിക സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ സംസ്കരണത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയ രീതിയില്‍ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക, ഹരിത കഴിവുകൾ വികസിപ്പിക്കുക, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക, മാലിന്യ ഉത്പാദനം കുറയ്ക്കുക എന്നിവയാണ് സ്കോളർഷിപ്പിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തമുള്ള ഒരു ഉപഭോക്തൃ സംസ്കാരവും സുസ്ഥിര വികസനത്തിനായുള്ള പ്രതിബദ്ധതയും വളർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ‘ഗ്രീൻ ടെക്നോളജിയിലൂടെ മാലിന്യ സംസ്കരണം’ എന്ന മേഖലയിലെ തൊഴിൽ സംയോജിത വിദ്യാഭ്യാസത്തിന്റെ…

സിജി കോഴിക്കോട് നോർത്ത് ജില്ല ‘ഇഗ്നിസ്’ പരിപാടി സംഘടിപ്പിച്ചു

കുറ്റ്യാടി: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ‘ഇഗ്നിസ്: Igniting passion for long-term change’ എന്ന പേരിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സിജി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഓണിയിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. സിജിയുടെ മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യവും, ഭാവിയിലേക്കുള്ള ‘മിഷൻ 2030’ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോടിയത്തൂർ ഫേസ് കാമ്പസ് ഡയറക്ടർ മുഹമ്മദ് തസ്നീം ഇ.മാറുന്ന കാലത്തെ വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും എന്ന സെഷൻ കൈകാര്യം ചെയ്തു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം പേരെ മത്സര പരീക്ഷകളിൽ ‘വൺ ടൈം രജിസ്ട്രേഷൻ’ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സിജി…

മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന് ദേശീയ പുരസ്കാരം

കോഴിക്കോട്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ മികവിനുള്ള ഒമ്പതാമത് ദേശീയ പുരസ്കാരം മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്  ക്രിയാത്മകവും വിദ്യാർഥി സൗഹൃദവുമായ പഠനാന്തരീക്ഷം ഒരുക്കിയതിനും നൂതന സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ രീതിയിൽ ഉപയോഗപ്പെടുത്തിയതും പരിഗണിച്ചാണ് 2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവാർഡിനായി എം ജി എസ് തിരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരുവിലെ യേനപ്പോയ യൂണിവേഴ്‌സിറ്റി, കന്യാകുമാരിയിലെ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഒവൈസി സ്കൂൾ ഓഫ് എക്സലൻസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മറ്റു കാറ്റഗറികളിലെ പുരസ്‌കാര ജേതാക്കൾ. കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള 18 ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കൂട്ടായ്മയാണ് എം ജി എസ്(മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്). വിദ്യാർഥികളുടെ പഠന…

95 വർഷത്തിനിടെ ആദ്യമായി കേരള കലാമണ്ഡലത്തിൽ കഥകളി അവതരിപ്പിച്ച് മുസ്ലീം പെൺകുട്ടി

തൃശ്ശൂര്‍: 1930-ൽ സ്ഥാപിതമായതിനുശേഷം, ഫോട്ടോഗ്രാഫർ നിസാമിന്റെയും അനീഷയുടെയും മകളായ 16 വയസ്സുള്ള സാബ്രി, ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ കഥകളി അവതരിപ്പിച്ച ആദ്യത്തെ മുസ്ലീം പെൺകുട്ടിയായി വ്യാഴാഴ്ച വൈകുന്നേരം ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. സഹപാഠികൾക്കൊപ്പം കലാമണ്ഡലം വേദിയിലേക്ക് ചുവടുവെച്ച് കൃഷ്ണ വേഷത്തിലൂടെയാണ് സാബ്രി അരങ്ങേറ്റം കുറിച്ചത് – “വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു” എന്ന് അവർ ആ നിമിഷത്തെ വിശേഷിപ്പിച്ചു. 2023-ൽ പ്രവേശന പരീക്ഷയും അഭിമുഖവും പാസായ ശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായി കലാമണ്ഡലത്തിൽ ചേർന്നതോടെയാണ് സാബ്രിയുടെ കഥകളിയുമായുള്ള യാത്ര ആരംഭിച്ചത്. ആ സമയത്ത്, അവരുടെ പ്രവേശനം ഒരു നാഴികക്കല്ലായിരുന്നു. മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയും കഥകളി പഠിക്കാൻ ആ സ്ഥാപനത്തിൽ ചേർന്നിട്ടില്ല. ആ വർഷം തെക്കൻ കഥകളി ഡിവിഷനിൽ പ്രവേശനം ലഭിച്ച ഏഴ് പെൺകുട്ടികളിൽ അവളും ഉൾപ്പെട്ടിരുന്നു, കലാമണ്ഡലം ഗോപി എന്ന മാസ്ട്രോ…

ദാദാസാഹേബ് പുരസ്ക്കാര ജേതാവ് മോഹന്‍‌ലാനിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം നാളെ തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ആദരവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഈ പ്രശസ്തിപത്രത്തിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി. ആർ…

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ലോക മാനവികതയുടെ പ്രതീകം: ഫയാസ് ഹബീബ്

മലപ്പുറം : സയണിസ്റ്റ് വംശഹത്യയെ പ്രതിരോധിക്കുന്ന ഫലസ്തീനികളോടുള്ള ലോക മനസാക്ഷിയുടെ പ്രതീകമാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫയാസ് ഹബീബ് പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സോളിഡാരിറ്റി വിത്ത് സുമോദ് ഫ്ലോട്ടിലാ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അമീൻ യാസിർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി കെ പി ഹാദി ഹസ്സൻ, സംസ്ഥാന കമ്മിറ്റി അംഗം സബീൽ ചെമ്പ്രശ്ശേരി ജില്ല വൈസ് പ്രസിഡന്റ് പി സുജിത്ത്, സെക്രട്ടറിമാരായ ഷാറൂൺ അഹ്മദ് കോട്ടക്കൽ, വി.കെ മാഹിർ, അസ്ലം പള്ളിപ്പടി, അജ്മൽ തോട്ടോളി, ഫായിസ് മാള, അറഫാത്ത് മങ്കട, സാജിത വടക്കാങ്ങര തുടങ്ങിയവർ സംസാരിച്ചു.

പാനൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ കൂത്തുപറമ്പ് എംഎൽഎ കെപി മോഹനനെ നാട്ടുകാര്‍ ആക്രമിച്ചു

കണ്ണൂര്‍: കരിയാട് തണൽ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തിൽ നടന്ന പ്രതിഷേധത്തിനിടെ വ്യാഴാഴ്ച (ഒക്ടോബർ 2, 2025) രാവിലെ കണ്ണൂരിലെ പാനൂരിൽ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ നാട്ടുകാർ ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പെരിങ്ങത്തൂർ അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എംഎൽഎ എത്തിയപ്പോഴായിരുന്നു സംഭവം. ഡയാലിസിസ് സെന്ററിൽ നിന്നുള്ള സംസ്കരിക്കാത്ത മാലിന്യങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന് മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള താമസക്കാർ ആരോപിച്ചു. ആവർത്തിച്ചുള്ള പരാതികൾ എംഎൽഎ അവഗണിക്കുകയും പലതവണ അറിയിച്ചിട്ടും ഇടപെടാതിരിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. പ്രകടനക്കാർ എംഎൽഎയെ നേരിട്ടതോടെ പ്രതിഷേധം അക്രമാസക്തമായി, ഇത് ആക്രമണത്തിലേക്ക് നയിച്ചു. സംഘർഷാവസ്ഥ വ്യാപിക്കുന്നത് തടയാൻ പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലി പോലീസ് 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 189(2), 191(2), 192, 285, 190 എന്നീ…