തിരുവനന്തപുരം: സംസ്ഥാനസർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച. കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 2020 മുതൽ വർഷംതോറും പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം ഇരട്ടിയാകുകയാണ്. 2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകൽസമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങൾക്കുണ്ട്. പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‌സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്. ഇതിൽ 92,052…
Category: KERALA
അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട്ട് പ്‌ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ ‘അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ്’ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശിനാസിക്ക് കോപ്പി നല്‍കി യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട്ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു. ഒന്നു മുതല്‍ എട്ട് വരെ ക്‌ളാസുകളില്‍ അറബി പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകമാണിതെന്നും പുതിയ അദ്ധ്യയന വര്‍ഷത്തോടെ എട്ട് ഭാഗങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
ചരിത്രം മറന്ന് മലബാർ ജനതയെ ഒറ്റുകൊടുക്കരുത്: ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ്.ഐ.ഒ
മലപ്പുറം: ഹിന്ദുത്വ തീവ്ര ദേശീയതയെ കൂട്ടുപിടിച്ച് മലബാറിലെയും മലപ്പുറത്തെയും ജനതക്കെതിരെ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ ചരിത്രം മറന്നാണെന്ന് എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നൂറ്റിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാർ ഹൗസിൽ വച്ചായിരുന്നു ചർച്ചാ സംഗമം സംഘടിപ്പിച്ചത്. മലബാർ സമരത്തെ കുറിച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം സീനിയർ പ്രഫസർ പി ശിവദാസൻ, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, മലൈബാർ സെന്റർ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജസ് ആന്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ എ.ടി യൂസുഫ് അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അസ്ലം പളളിപ്പടി, സലീം സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റ് തുടക്കമായി
എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് “സ്മാഷ് 2025” ഇന്നലെ തുടക്കമായി..എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം. ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,ട്രഷറർ എബി മാത്യു ചോളകത്ത് , പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ,എസ്ആർജി കൺവീനർ സാറാമ്മ ലൂക്കോസ്,സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്,സൂസൻ വി സാനിയേൽ,സുഗു ജോസഫ്,അൻസു അന്നാ തോമസ്,ജീന സൂസൻ കുര്യൻ,രേഷ്മ ഈപ്പൻ,ജെസി ഉമ്മൻ,സംഗീത എം.കെ, കൊച്ചുമോൾ എ എന്നിവർ…
കാട്ടാനയാക്രമണം: സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് സർക്കാർ ജോലിയും നൽകണം – റസാഖ് പാലേരി
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനവും മകന് സർക്കാർ ജോലിയും ഉടൻ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും IDTP ഉദ്യോഗസ്ഥർ സരോജിനിയുടെ വീട് സന്ദർശിക്കാത്തതും തുടർനടപടികൾ നടത്താതിരിക്കുന്നതും കടുത്ത അനാസ്ഥയാണ്. 31 വീടുകൾ മാത്രമുള്ള ഉച്ചക്കുളം സെറ്റിൽമെന്റിൽ നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത് ദുരിതപൂർണമാണ്. നിലവിലുള്ള പല വീടുകളും വാസയോഗ്യമല്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്. ഇവിടത്തെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും കൃഷിക്കും കൂടി ഉപയോഗിക്കാവുന്നവിധം ഒരേക്കർ ഭൂമി നൽകാനും സൗകര്യപ്രദവും സുരക്ഷിതവുമായ വീടുകൾ നൽകാനും സർക്കാർ തയ്യാറാകണം. തൊഴിൽ ഇല്ലാത്തത് മൂലം പല കുടുംബങ്ങളും കടുത്ത പട്ടിണിയിലാണ്. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന റേഷൻ അടക്കമുള്ള മുടങ്ങിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം. …
സാധ്യതയുള്ള നിക്ഷേപകരെ കാണാൻ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സംഘം ദാവോസിൽ
തിരുവനന്തപുരം: നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യുഇഎഫ്) വാർഷിക യോഗത്തിൽ കേരള പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. സുസ്ഥിര വളർച്ചയ്ക്കായി കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിലെ നിക്ഷേപകരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിലാണ് വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “സാധ്യതയുള്ള എല്ലാ നിക്ഷേപകരെയും ഒരൊറ്റ പോയിൻ്റിൽ കണ്ടുമുട്ടാനുള്ള മികച്ച അവസരമാണ് WEF. ഫെബ്രുവരി 21, 22 തീയതികളിൽ കേരള സംസ്ഥാനം കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കാൻ പോകുന്നതിനാൽ, ഞങ്ങൾ ഇവിടെ നിരവധി തയ്യാറെടുപ്പ് പരിപാടികളും റോഡ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ കരുത്ത് പ്രകടിപ്പിക്കുന്ന ഒരു കേരള പവലിയനും ഞങ്ങൾക്കുണ്ട്. ഇൻവെസ്റ്റ് ഇന്ത്യയും സിഐഐയും ഈ പരിപാടികൾ സുഗമമാക്കുന്നു,” രാജീവ് ദാവോസിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖം, പാലക്കാട് വ്യാവസായിക നഗരം, ഇൻഫർമേഷൻ ടെക്‌നോളജി, മാനുഫാക്ചറിംഗ്, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്,…
പത്തു ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ്ണം/രത്നം എന്നിവയുടെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബ്ബന്ധമാക്കി
തിരുവനന്തപുരം: 2025 ജനുവരി 20 മുതൽ സ്വർണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ പോർട്ടലിൽ ലഭ്യമാണ്. കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 – സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024 പ്രകാരം ജനുവരി 1, 2025 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും രജിസ്‌ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത്…
സംഗീതഭൂഷൺ അവാർഡ് യെല്ല വെങ്കിടേശ്വര റാവുവിന്
പാലക്കാട്: വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരുടെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സംഗീതഭൂഷൺ പുരസ്‌കാരം മൃദംഗം വിദഗ്ധൻ യെല്ല വെങ്കിടേശ്വര റാവുവിന്. ഞായറാഴ്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടന്ന ചടങ്ങിൽ സുബ്രഹ്മണ്യ ഭാഗവതരുടെ മകൻ പി എസ് രാമനിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. കർണാടക ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായ സുബ്രഹ്മണ്യ ഭാഗവതരുടെ 35 -ാം ചരമവാർഷിക ദിനാചരണമായിരുന്നു ചടങ്ങ് . കഴിഞ്ഞ വർഷം ഗായകൻ ടി എൻ ശേഷഗോപാലൻ, വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗം വിദ്വാൻ വൈക്കം വേണുഗോപാൽ എന്നിവർ ഈ പുരസ്കാരം നേടിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കർണാടക സംഗീതജ്ഞൻ മണ്ണൂർ എം.പി.രാജകുമാരനുണ്ണി സുബ്രഹ്മണ്യ ഭാഗവതരെ അനുസ്മരിച്ചു. തുടർന്ന് ചെന്നൈയിൽ നിന്നുള്ള കർണാടക ബ്രദേഴ്സിൻ്റെ കർണാടക സംഗീത കച്ചേരിയും നടന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കേരള നിയമസഭ ആദരാഞ്ജലികൾ അർപ്പിച്ചു
തിരുവനന്തപുരം: ഡിസംബർ 26 ന് അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കേരള നിയമസഭ ഇന്ന് (ജനുവരി 20 തിങ്കളാഴ്ച) ആദരാഞ്ജലികൾ അർപ്പിച്ചു. ഒരു ലിബറൽ ചിന്താഗതിക്കാരനായ പ്രധാനമന്ത്രി, ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയ അന്താരാഷ്ട്ര തലത്തിൽ ആദരിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ, നിശ്ചയദാർഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞൻ, ജനാധിപത്യ മതേതര മൂല്യങ്ങളുടെ ഉറച്ച സംരക്ഷകനായി ഉടനീളം നിലകൊണ്ട വ്യക്തി എന്നീ നിലകളിൽ അദ്ദേഹത്തെ അനുസ്മരിച്ചു. മൻമോഹൻ സിംഗിന്റെ മരണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മൃദുഭാഷിയും എന്നാൽ ഉറച്ച രാജ്യസ്‌നേഹിയുമായിരുന്ന ഒരു അസാധാരണ വ്യക്തിയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിൻ്റെയും യുപിഎ സർക്കാരിൻ്റെയും ചില നയങ്ങളോട് ഇടതുമുന്നണിക്ക് വിയോജിപ്പുണ്ടെങ്കിലും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനവും സംരക്ഷിക്കാനുള്ള മൻമോഹൻ സിങ്ങിൻ്റെ നിലപാട് ശ്ലാഘനീയമാണെന്നും വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിൻ്റെ…
ഷാരോൺ കൊലപാതക കേസ്: ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർന്ന ആയുർവേദ ടോണിക്ക് നൽകി കൊലപ്പെടുത്തിയ കേസിൽ കാമുകിയായിരുന്ന എസ് എസ് ഗ്രീഷ്മയ്ക്ക് തിങ്കളാഴ്ച (ജനുവരി 20) നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ഷാരോണിൻ്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. സെക്ഷൻ 302 (കൊലപാതകം), 328 (വിഷമോ മറ്റ് ദോഷകരമായ വസ്തുക്കളോ ഉപയോഗിച്ച് ഒരാൾക്ക് ദോഷം വരുത്തുക), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ), 203 (തെളിവ് നശിപ്പിക്കൽ അല്ലെങ്കിൽ കുറ്റവാളിയെ സംരക്ഷിക്കാൻ തെറ്റായ വിവരങ്ങൾ നൽകൽ) എന്നിവ പ്രകാരമാണ് ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മലകുമാരൻ…
