ചരിത്രം മറന്ന് മലബാർ ജനതയെ ഒറ്റുകൊടുക്കരുത്: ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ്.ഐ.ഒ

മലപ്പുറം: ഹിന്ദുത്വ തീവ്ര ദേശീയതയെ കൂട്ടുപിടിച്ച് മലബാറിലെയും മലപ്പുറത്തെയും ജനതക്കെതിരെ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ ചരിത്രം മറന്നാണെന്ന് എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നൂറ്റിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാർ ഹൗസിൽ വച്ചായിരുന്നു ചർച്ചാ സംഗമം സംഘടിപ്പിച്ചത്.

മലബാർ സമരത്തെ കുറിച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം സീനിയർ പ്രഫസർ പി ശിവദാസൻ, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, മലൈബാർ സെന്റർ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജസ് ആന്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ എ.ടി യൂസുഫ് അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അസ്ലം പളളിപ്പടി, സലീം സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News