വാഷിംഗ്ടൺ : തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്
സീറ്റിൽ, ടാക്കോമ, യാക്കിമ തുടങ്ങി വിവിധ നഗരങ്ങളിൽ റാലികളും പണിമുടക്കും നടന്നു. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ശമ്പള വർധനവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ടാക്കോമയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രം പൂട്ടുക, ഈ വർഷം സീറ്റിലിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഐ.സി.ഇ ഏജന്റുകളെ ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
ആമസോൺ പോലുള്ള വൻകിട കമ്പനികൾ കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും ഐ.സി.ഇ-ക്ക് സാങ്കേതിക സഹായം നൽകുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പലരും ജോലിയും ക്ലാസുകളും ഉപേക്ഷിച്ച് “ഐക്യദാർഢ്യത്തിന്റെ ഉച്ചതിരിഞ്ഞ്” (Afternoon of Solidarity) പരിപാടിയിൽ പങ്കുചേർന്നു. കുടിയേറ്റക്കാരാണ് അമേരിക്കയെ ശക്തമാക്കുന്നതെന്ന് റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.
