സംഗീതഭൂഷൺ അവാർഡ് യെല്ല വെങ്കിടേശ്വര റാവുവിന്

പാലക്കാട്: വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരുടെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സംഗീതഭൂഷൺ പുരസ്‌കാരം മൃദംഗം വിദഗ്ധൻ യെല്ല വെങ്കിടേശ്വര റാവുവിന്. ഞായറാഴ്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടന്ന ചടങ്ങിൽ സുബ്രഹ്മണ്യ ഭാഗവതരുടെ മകൻ പി എസ് രാമനിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

കർണാടക ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായ സുബ്രഹ്മണ്യ ഭാഗവതരുടെ 35 -ാം ചരമവാർഷിക ദിനാചരണമായിരുന്നു ചടങ്ങ് .

കഴിഞ്ഞ വർഷം ഗായകൻ ടി എൻ ശേഷഗോപാലൻ, വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗം വിദ്വാൻ വൈക്കം വേണുഗോപാൽ എന്നിവർ ഈ പുരസ്കാരം നേടിയിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കർണാടക സംഗീതജ്ഞൻ മണ്ണൂർ എം.പി.രാജകുമാരനുണ്ണി സുബ്രഹ്മണ്യ ഭാഗവതരെ അനുസ്മരിച്ചു. തുടർന്ന് ചെന്നൈയിൽ നിന്നുള്ള കർണാടക ബ്രദേഴ്സിൻ്റെ കർണാടക സംഗീത കച്ചേരിയും നടന്നു.

Print Friendly, PDF & Email

Leave a Comment

More News