എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമാ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി ,ജോർജു ചെറിയാൻ, കെ കെ കുരുവിള ,സി വി മാത്യു ,ജോസ് തെങ്ങിൽ ,വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120…
Category: KERALA
എടത്വ പള്ളി തിരുനാളിന് കൊടിയേറി
എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന,…
ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്
2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും…
ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യു പുതിയടം അന്തരിച്ചു
എടത്വ ടൗൺ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി മുൻ ഗവർണർ പൈക പുതിയടം വീട്ടിൽ ഡോ..ജോർജ് മാത്യു (71) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഏപ്രിൽ 29 ചൊവ്വാഴ്ച 2ന് പൈക സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഭാര്യ: ജെസ്സി ജോർജ്. മകൾ: ഡോ. റോസ് മേരി ജോർജ്. മരുമകൻ: തൃക്കിടിത്താനം ചിറക്കുഴിയിൽ ഡോ. തോമസ് ആഞ്ചലോ സ്ക്കറിയ (ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവല്ല). ഏപ്രില്‍ 28 തിങ്കളാഴ്‌ച 1.30ന് നെല്ലിയാനി ലയൺസ് ക്ളബ് ഹാളിലും, 2.30ന് പുതിയടം ഹോസ്പിറ്റലിലും 3:30ന് പൈകയിലുള്ള ലയൺസ് ഐ ഹോസ്പിറ്റലിലും പൊതുദർശനത്തിന് വച്ചതിന് ശേഷം മൃതദേഹം തിങ്കളാഴ്ച ഭവനത്തിലെത്തിക്കും. ലയൺസ് ക്ളബ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യുവിന്റെ അചഞ്ചലമായ ദർശനവും അക്ഷീണ സേവനം, നേതൃത്വം, കാരുണ്യം എന്നിവ എണ്ണമറ്റ ജീവിതങ്ങൾക്ക്…
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്‌ഫോടനം; പരിസരവാസികള്‍ പരിഭ്രാന്തിയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ അയ്യന്തോളിലുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം വെള്ളിയാഴ്ച (2025 ഏപ്രിൽ 25) രാത്രി അജ്ഞാതർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. തന്റെ വീടിന്റെ എതിർവശത്തുള്ള ഗേറ്റിനടുത്ത് ഉണ്ടായ വലിയ സ്ഫോടനം കേട്ടാണ് താൻ ഉണർന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പടക്കം പൊട്ടിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അവരുടെ വ്യക്തിത്വമോ ലക്ഷ്യങ്ങളോ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവം തന്നെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ ആക്രമണമാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഇതിന് മറുപടിയായി, വിഷയത്തിൽ സമഗ്രവും അടിയന്തരവുമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. ഇതിനുപിന്നിലെ പ്രതികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. “10.43 ഓടെ ആയിരുന്നു സംഭവം.…
ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ തുടങ്ങി
നോളജ് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ‘റിവൈവിങ് വിഷൻസ്; റീബിൽഡിങ് ബോണ്ട്‌സ്’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ആദ്യ സെഷനില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സമസ്ത സെക്രട്ടറി…
നികുതിയൊടുക്കാത്ത ക്രിസ്ത്യൻ അദ്ധ്യാപകരുടെ വിവരശേഖരണം ഭരണഘടനാ ലംഘനം: കെ.എസ്.ടി.എം
മലപ്പുറം: ആദായനികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഉദ്യോഗസ്ഥരെ വേർതിരിച്ചു കാണുന്നതാണെന്നും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ഭരണഘടന ലംഘനമാണെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഇ. എച്ച് നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ ഏറിയാട് എ.യു.പിസ്കൂളിലെ അധ്യാപകൻ യൂസഫലി മാസ്റ്ററുടെ അകാല നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും നടന്നു. . കെ. ഹനീഫ, വി .ശരീഫ് , ഹബീബ് മാലിക്ക് , ഷഹീർ വടക്കാങ്ങര , എ . ജുനൈദ് ,എം ഉസ്മാൻ , സി .എച്ച്.…
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി
ജനാധിപത്യം ജനങ്ങളുടെ സമാധാനത്തിന് വേണ്ടിയാകണം നോളജ് സിറ്റി: സ്വാര്‍ഥ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ജുമുഅ നിസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമങ്ങളഴിച്ചുവിടുന്നവര്‍ മതത്തെ മറയാക്കി സ്വാര്‍ഥ- രാഷ്ട്രീയ താത്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ഇതിന് ഒരു മതവുമായും ബന്ധമില്ലെന്നും കുറ്റക്കാരെ പിടികൂടി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളുടെ മതവും നാടും നോക്കി മറ്റുള്ളവരെ കൂടി ശത്രുക്കളായി കാണരുതെന്നും ഏകോദര സഹോദരങ്ങളെ പോലെ രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പെഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോ ഏറെ ജനപ്രിയം: നാല് ദശലക്ഷം യാതക്കാരുടെ പിന്തുണയോടെ മൂന്നാം വർഷത്തിലേക്ക്
കൊച്ചി: കൊച്ചിയിൽ സർവീസ് നടത്തുന്ന 19 എയർ കണ്ടീഷൻ ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വാട്ടർ മെട്രോ ഫെറികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗ്രേറ്റർ കൊച്ചി മേഖലയിലെ 10 ടെർമിനലുകളിലായി മൊത്തം 4 ദശലക്ഷം യാത്രക്കാരെ എത്തിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് ഓർഡർ നൽകിയ 100 പേർക്ക് സഞ്ചരിക്കാവുന്ന ഇരുപത്തിമൂന്ന് ഫെറികളിൽ പെട്ടവയായിരുന്നു അവ. ഗ്രേറ്റർ കൊച്ചി പ്രദേശത്ത് ഘട്ടം ഘട്ടമായി 78 ഫെറികൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ജലഗതാഗത സംവിധാനം കേരള സർക്കാർ നടപ്പിലാക്കുന്നു. 2023 ഏപ്രിൽ 25-നാണ് ഇത് ഔദ്യോഗികമായി ആരംഭിച്ചത്. മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, വാട്ടർ മെട്രോ കേരളത്തിലും ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. വാണിജ്യ ഫെറി വിഭാഗത്തിൽ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് -2022 ഉം ഗതാഗത മേഖലയിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തുന്നതിനുള്ള…
വീണാ വിജയന്‍ എക്സലോജിക് സൊല്യൂഷൻസിന്റെ വായ്പ തിരിച്ചടയ്ക്കാൻ CMRL-ൽ നിന്ന് EICIPL-ലേക്ക് ഫണ്ട് വകമാറ്റി: എസ് എഫ് ഐ ഒ
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (CMRL) നിന്ന് ലഭിച്ച ഫണ്ട്, തന്റെ സ്ഥാപനമായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കടം തീർക്കാൻ CMRL-ന്റെ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത നടത്തുന്ന എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി (EICIPL) വകമാറ്റി, പൊതു ഉടമസ്ഥതയിലുള്ള കമ്പനിയായ CMRL-ന് സാമ്പത്തിക നഷ്ടം വരുത്തിവച്ചതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം കൊച്ചിയിലെ ഒരു പ്രത്യേക കോടതിയിൽ സമർപ്പിച്ച SFIO യുടെ അന്തിമ പരാതിയിൽ, ഫണ്ട് വകമാറ്റൽ സ്വകാര്യ കമ്പനിയായ EICIPL-ൽ നിന്ന് പൊതു ഉടമസ്ഥതയിലുള്ള CMRL-ലേക്ക് ₹50 ലക്ഷം ബാധ്യത ഫലപ്രദമായി മാറ്റി, ഇത് CMRL-ന് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടുന്നു. 2015 ഓഗസ്റ്റ് 5 ന് EICIPL എക്സലോജിക്കിന് 25 ലക്ഷം…
