തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വ്യവസായ- സാങ്കേതിക സ്ഥാപനങ്ങളുമായി തൊഴില്‍, വിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ് എന്നീ തലങ്ങളില്‍ സഹകരണം ഊര്‍ജിതമാക്കുവാനുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. സംസ്ഥാന സര്‍ക്കാരിന്റെയും സാങ്കേതിക യൂണിവേഴ്സിറ്റിയുടെയും പിന്തുണയോടെ കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴിലുള്ള 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനായി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സെല്ലുകള്‍ ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും. ദേശീയ രാജാന്തര തലങ്ങളില്‍ സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുവാന്‍ വി്ദ്യാര്ത്ഥികള്ക്ക് ഈ പദ്ധതികളിലൂടെ കൂടുതല്‍ അവസരം ലഭിക്കും. വ്യവസായ ആവശ്യങ്ങളുമായി അക്കാദമിക്ക് തലങ്ങളെ വിന്യസിപ്പിക്കുന്ന എ ഐ സി ടി ഇ, സാങ്കേതിക യൂണിവേഴ്സിറ്റി പദ്ധതികള്‍ കാത്തലിക് എന്‍ജിനീയറിങ് കോളേജുകളില്‍ നടപ്പിലാക്കും. സംസ്ഥാന വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്വാഗതാര്‍ഹമാണെങ്കിലും പ്രായോഗിക തലത്തില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും വേണമെന്നും വിദേശരാജ്യങ്ങളിലേതുപോലെ…
Category: KERALA
ജലീൽക്കാ ങ്ങൾ ഇവിടെ തന്നെയുണ്ടല്ലോ അല്ലെ?
സി.പി.എമ്മിൻ്റെ നക്കാപിച്ചക്ക് വേണ്ടി മലപ്പുറത്തെ മക്കളുടെ വിദ്യാഭ്യസ അവകാശങ്ങളുടെ സൈക്കോ കില്ലറായി താങ്കളെ വേഷം കെട്ടിച്ച എസ്.എഫ്.ഐ കരണം മറിഞ്ഞിരിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനെ തോൽപിക്കുന്ന അസാദ്ധ്യ പെർഫോമൻസാണ് ഇപ്പോൾ ങ്ങളെ എസ്.എഫ്.ഐ മലപ്പുറത്ത് നടത്തുന്നത്. ഇവരുടെയെല്ലാം ഹീറോയാകാനായിരുന്നില്ലെ സഖാവെ ഫാത്തിമ ഷെസയെന്ന വിദ്യാർത്ഥിനിയെ നിങ്ങളപമാനിച്ചത്. മലപ്പുറത്തെ സമര യൗവ്വനത്തിന് മേൽ ഭീകരമുദ്ര ചാർത്തിയത്. ഫ്രറ്റേണിറ്റിക്കാരായ ഞങ്ങൾക്ക് പറഞ്ഞ് പഠിപ്പിച്ചിരുന്ന കണക്കുകൾ പഴയ അദ്ധ്യാപകൻ്റെ മെയ് വഴക്കത്തോടെ എസ്.എഫ്.ഐ ക്ക് ങ്ങൾ പറഞ്ഞ് കൊടുക്കണം. എന്നിട്ടും തിരിയുന്നില്ലെങ്കിൽ നിലവിൽ മലപ്പുറത്ത് ബാക്കി കിടക്കുന്ന പ്ലസ് വൺ സീറ്റ് എല്ലാം കൂടി അടിച്ചു കൂട്ടി സഖാക്കളെ അണ്ണാക്കിലേക്കിട്ട് കൊടുക്കണം. ങ്ങൾ ങ്ങനെയൊക്കെ എഴുതിയിട്ടും പ്രസംഗിച്ചിട്ടും മലപ്പുറത്തിന് ബാച്ച് അനുവദിക്കും എന്നാണത്രെ എസ്.എഫ്.ഐ ക്ക് വിദ്യാഭാസ മന്ത്രി നൽകിയ ഉറപ്പ്. എന്തിനായിരുന്നു സഖാവെ ഈ നാണം കെട്ട ന്യായീകരണങ്ങളും, തെറി വിളിയും…
കുട്ടികളെ അറിയാം ‘സിജി’ അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ജൂൺ 30 ന് ചേവായൂർ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്മെന്റിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ cigi.org/page/events എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009 പബ്ലിക് റിലേഷൻസ് ഓഫീസർ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ
പിണറായി വിജയന് സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി, പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി, മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കള്‍ക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതില്‍ പാർട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ തിരിച്ചടിയായി.മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം.
ചേരിയം ഗവ. ഹൈസ്കൂളിനെ ഹയർസെക്കൻഡറിയാക്കി ഉയർത്തണം: വെൽഫെയർ പാർട്ടി
മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചേരിയം ഗവ.ഹൈസ്കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മങ്കട പഞ്ചായത്തിലെ ഏക ആശ്രയമായ മങ്കട ഹയർ സെക്കൻഡറിയിലും ആവശ്യത്തിനുള്ള ബാച്ചുകളും സീറ്റുകളും ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഈ അവസരത്തിൽ തൊട്ടടുത്ത ഹൈസ്കൂളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിരിക്കെ ഹയർ സെക്കൻഡറി അനുവദിക്കാത്തത് തികഞ്ഞ അനീതിയാണെന്ന് പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം കടന്നമണ്ണ പറഞ്ഞു. നിരവധിതവണ ജനപ്രതിനിധികളെയും അധികാരികളെയും കണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും നിവേദനങ്ങൾ നൽകുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ ജമാലുദ്ദീൻ, പാർട്ടി മങ്കട പഞ്ചായത്ത് സെക്രട്ടറി അൻവർ ശിഹാബ്, ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി അംഗം ജസീൽ…
സ്നേഹത്തിനെന്തിന് പ്രോട്ടോക്കോള്‍?; ഹൃദയത്തിന്റെ ഭാഷയില്‍ ആലിംഗനം ചെയ്യാനെന്തിന് ജാതി നോക്കണം?: ദിവ്യാ എസ് അയ്യര്‍
ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്. ഇതില്‍ ദിവ്യ എസ്.അയ്യര്‍ കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും ദിവ്യ.എസ്.അയ്യർ പറഞ്ഞു. സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അത്തരത്തില്‍ ജാതീയ ചിന്തകള്‍ കലര്‍ത്തിയത്. പലരുടെയും അപക്വമായ ചിന്തകള്‍ വിഷയത്തെ സങ്കീര്‍ണമാക്കി. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി…
ജസ്റ്റീഷ്യ സംസ്ഥാന ഭാരവാഹികള്‍
കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ടായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍ അബ്ദുസ്സലാമിനെ തെരഞ്ഞെടുത്തു. കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഡ്വ. അബ്ദുല്‍ അഹദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വ. എം എം അലിയാര്, അഡ്വ. ഫൈസല്‍ പി മുക്കം എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും, അഡ്വ. അമീന് ഹസന്, അഡ്വ രഹന ശുകൂര്‍, അഡ്വ തജ്മല്‍ സലീഖ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഡ്വ. സി.എം മുഹമ്മദ് ഇക്ബാല്‍ സംസ്ഥാന ട്രഷറര്‍ ആയി തുടരും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടപടലം പരാജയം ഏറ്റുവാങ്ങിയത് അംഗീകരിക്കാതെ പിണറായി വിജയന്; ഭരണവിരുദ്ധ വികാരമല്ല തോല്‍വിക്ക് കാരണമെന്ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ശക്തമായ ഭരണവിരുദ്ധവികാരമാണെന്ന് വിലയിരുത്തുമ്പോഴും അത് മുഖവിലയ്ക്കെടുക്കാതെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മും ഘടകകക്ഷികളും ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയപ്പോഴും മുഖ്യമന്ത്രി അത് അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫലം എൽ.ഡി.എഫിന് തിരിച്ചടിയായില്ലെങ്കിലും ഭരണവിരുദ്ധ വികാരം മൂലമാണ് ഈ തോൽവിയെന്ന് വിലയിരുത്തിയത് തെറ്റായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോഴിക്കോട് പൊതുവേദിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശം സ്വന്തം പാർട്ടിക്കാരുള്‍പ്പടെയുള്ളവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. സൗഹൃദത്തിൻ്റെ സാധ്യതകളിലേക്ക് വാതില്‍ തുറന്നിട്ട് മുസ്ലീം ലീഗിനെക്കുറിച്ച് കരുതലോടെ മാത്രം സംസാരിച്ചിരുന്ന മുഖ്യമന്ത്രി, അതേ വേദിയിൽ ലീഗിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ലീഗാകട്ടെ ഇന്നലെ അവരുടെ മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകര്‍പ്പാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്’ എന്നായിരുന്നു ചന്ദ്രികയില്‍ എഴുതിയത്. മുസ്ലീം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ…
പ്രതിസന്ധി സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തിയ നിങ്ങള്‍ക്ക് നന്ദി; വയനാട്ടുകാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹനിര്‍ഭരമായ കത്ത്
വയനാട്: പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന വയനാട്ടിലെ ജനങ്ങൾക്ക് വികാരനിർഭരമായ കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട് വിടുകയാണെന്ന് മാധ്യമങ്ങളോട് പറയുമ്പോൾ എൻ്റെ കണ്ണുകളിലെ സങ്കടം നിങ്ങൾ കണ്ടിട്ടുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നിങ്ങൾ എന്നെ സംരക്ഷിച്ചു. ഏറെ വേദനയോടെയാണ് മണ്ഡലം വിടാനുള്ള തീരുമാനമെടുത്തത്. വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും രാഹുൽ കത്തിൽ അറിയിച്ചു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് അഞ്ച് വർഷം മുമ്പ് നിങ്ങളുടെ മുന്നിൽ വന്നപ്പോൾ നിങ്ങള്‍ക്ക് ഞാന്‍ അപരിചിതനായിരുന്നു. എന്നാൽ, വയനാട്ടിലെ ജനങ്ങൾ തന്നെ ഹൃദയത്തോട് ചേർത്ത് നിര്‍ത്തിയെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഓരോ ദിനവും താന്‍ അപമാനിക്കപ്പെട്ടപ്പോള്‍, നിങ്ങള്‍ എന്നെ അളവില്ലാത്ത സ്നേഹത്താല്‍ സംരക്ഷിച്ചു. നിങ്ങളായിരുന്നു എന്റെ അഭയവും, വീടും, കുടുംബവുമെന്ന് രാഹുല്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്ബ് പെണ്‍കുടടികലാണ് എന്റെ പ്രസംഗങ്ങള്‍…
ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച കെഎടി ഉത്തരവ് കേരള ഹൈക്കോടതി തള്ളി
കൊച്ചി: ട്രാൻസ്ഫർ കാറ്റഗറി ക്വാട്ടയിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിൽ നികത്താത്ത ഒഴിവുകൾ നിർണയിച്ച് നേരിട്ടുള്ള റിക്രൂട്ട്മെൻ്റിലൂടെ നിയമനം നടത്താനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ (കെഎടി) തീരുമാനം കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ബൈ-ട്രാൻസ്ഫർ വിഭാഗങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം 18 ഒഴിവുകൾ നിലവിലുണ്ടെന്ന് ബെഞ്ച് അടുത്തിടെ നിരീക്ഷിച്ചു. ട്രാൻസ്ഫർ വിഭാഗത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കണ്ടെത്താൻ കേരള സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ഒരു കൃത്യമായ നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഒഴിവുകൾ ഉണ്ടാകുന്ന തീയതിയിൽ ട്രാൻസ്ഫർ മുഖേനയുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ ഓപ്പൺ ക്വോട്ടയിൽ നിന്ന് നേരിട്ടുള്ള റിക്രൂട്ട്മെൻ്റിലൂടെ തസ്തികകൾ നികത്താവൂ എന്ന് പ്രത്യേക ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. നേരിട്ടുള്ള റിക്രൂട്ട്മെൻ്റിന് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുന്നതിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ട്രാൻസ്ഫർ വഴി നിയമനത്തിന്…
