ജലീൽക്കാ ങ്ങൾ ഇവിടെ തന്നെയുണ്ടല്ലോ അല്ലെ?

സി.പി.എമ്മിൻ്റെ നക്കാപിച്ചക്ക് വേണ്ടി മലപ്പുറത്തെ മക്കളുടെ വിദ്യാഭ്യസ അവകാശങ്ങളുടെ സൈക്കോ കില്ലറായി താങ്കളെ വേഷം കെട്ടിച്ച എസ്.എഫ്.ഐ കരണം മറിഞ്ഞിരിക്കുന്നു.

എട്ടുകാലി മമ്മൂഞ്ഞിനെ തോൽപിക്കുന്ന അസാദ്ധ്യ പെർഫോമൻസാണ് ഇപ്പോൾ ങ്ങളെ എസ്.എഫ്.ഐ മലപ്പുറത്ത് നടത്തുന്നത്.

ഇവരുടെയെല്ലാം ഹീറോയാകാനായിരുന്നില്ലെ സഖാവെ ഫാത്തിമ ഷെസയെന്ന വിദ്യാർത്ഥിനിയെ നിങ്ങളപമാനിച്ചത്.
മലപ്പുറത്തെ സമര യൗവ്വനത്തിന് മേൽ ഭീകരമുദ്ര ചാർത്തിയത്.

ഫ്രറ്റേണിറ്റിക്കാരായ ഞങ്ങൾക്ക് പറഞ്ഞ് പഠിപ്പിച്ചിരുന്ന കണക്കുകൾ പഴയ അദ്ധ്യാപകൻ്റെ മെയ് വഴക്കത്തോടെ എസ്.എഫ്.ഐ ക്ക് ങ്ങൾ പറഞ്ഞ് കൊടുക്കണം. എന്നിട്ടും തിരിയുന്നില്ലെങ്കിൽ നിലവിൽ മലപ്പുറത്ത് ബാക്കി കിടക്കുന്ന പ്ലസ് വൺ സീറ്റ് എല്ലാം കൂടി അടിച്ചു കൂട്ടി സഖാക്കളെ അണ്ണാക്കിലേക്കിട്ട് കൊടുക്കണം.

ങ്ങൾ ങ്ങനെയൊക്കെ എഴുതിയിട്ടും പ്രസംഗിച്ചിട്ടും മലപ്പുറത്തിന് ബാച്ച് അനുവദിക്കും എന്നാണത്രെ എസ്.എഫ്.ഐ ക്ക് വിദ്യാഭാസ മന്ത്രി നൽകിയ ഉറപ്പ്.

എന്തിനായിരുന്നു സഖാവെ ഈ നാണം കെട്ട ന്യായീകരണങ്ങളും, തെറി വിളിയും കള്ളകേസും.

മലപ്പുറത്ത്കാർ ങ്ങൾക്ക് നൽകാത്ത വില നിങ്ങളുടെ കോലത്തിന് നൽകിയ പോലീസുകാരുണ്ടായിരുന്നു. അധികാരത്തിൻ്റെ പിൻബലത്തിൽ കള്ള കേസും, ലാത്തിചാർജും. ഞങ്ങളുടെ പ്രവർത്തകരുടെ ചോരക്ക് കാലം ചോദിക്കുന്ന കണക്കിന് മിസ്റ്റർ എക്സ് മിനിസ്റ്റർ കൂടി മറുപടി പറയേണ്ടി വരുമെന്നതുറപ്പാണ്.

ഭൂതകാലത്തെ നിങ്ങളെ ചെയ്തികൾക്ക് അതിവിദൂരമല്ലാത്ത ഭാവിയിൽ കാലം മറുപടി നൽകുമെന്നാണ് ഞങ്ങൾ തുടങ്ങിയ സമരം എസ്.എഫ്.ഐ ഏറ്റെടുക്കുന്നതിലെ വ്യക്തമാകുന്നത്.

അനുഭവിക്കാനുള്ളതൊന്നും വഴിയിൽ തങ്ങില്ല, കാത്തിരിന്നു കാണാം നമുക്ക്.

മാ നിഷാദ!
മർത്യനാകുക
നിൻ്റെയീ നൃശംസത നിന്നെ
നിന്ദ്യത തൻ ഗർത്തത്തിലേക്കെറിയും
കാവ്യനീതി കാലവിളംബമില്ലാതെ
പുലരും കാലമാണിതെന്നോർക്കുക.

https://www.facebook.com/share/p/ZWQ7sobtPnkQ32Mg/?mibextid=oFDknk

Print Friendly, PDF & Email

Leave a Comment

More News