ആലപ്പുഴ: ഒരു ജനപ്രിയ മലയാള സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അപകടകരമായ രീതിയില്‍ സ്റ്റണ്ടിന് ശ്രമിച്ചുവെന്നാരോപിച്ച് യൂട്യൂബറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഓടുന്ന കാറിനുള്ളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച് അതിൽ വെള്ളം നിറച്ച് താത്കാലിക നീന്തൽക്കുളം സ്ഥാപിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിച്ച സഞ്ജു ടെക്കി എന്ന യുവാവിനെയാണ് പിടികൂടിയത്. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന, വെള്ളം നിറച്ച കാറിൽ സഞ്ജുവും സുഹൃത്തുക്കളും ‘സഞ്ചരിക്കുന്ന സ്വിമ്മിംഗ് പൂളില്‍’ നീന്തിത്തുടിക്കുന്നതും കരിക്കിന്‍ വെള്ളം കുടിച്ച് ആസ്വദിക്കുന്നതുമായ വീഡിയോ യൂട്യൂബര്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആയിരക്കണക്കിന് വ്യൂവേഴ്സിനെ നേടിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ‘കുരുക്ക്’ വീണത് പെട്ടെന്നാണ്. വിവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് യൂട്യൂബർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ബുധനാഴ്ച കർശന നടപടി സ്വീകരിച്ചത്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സസ്പെൻഡ് ചെയ്തു. തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുള്ളിലെ താത്ക്കാലിക സ്വിമ്മിംഗ്…
Category: KERALA
അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകളുടെ മനസ്സിലും ഇനി ‘തലവടി ചുണ്ടൻ’
എടത്വ . തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ അറിവിന്റെ ട്രാക്കിലേക്ക് ചുവട് വയ്ക്കുന്ന തലവടിയുടെ ഭാവി തലമുറയ്ക്ക് ‘സ്നേഹ സമ്മാനം’ നല്‍കും. തലവടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്കൂളുകളിലെ 200 നിർധനരായ വിദ്യാർത്ഥികൾക്കാണ് നോട്ടു ബുക്കുകൾ നല്കുന്നത്. ഇന്ന് തലവടി ന്യൂ എൽ. പി സ്കൂളിൽ ലിജു വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് അരുൺ പുന്നശ്ശേരിൽ ഉദ്ഘാടനം ചെയ്യും.തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ ഉമ്മൻ എടത്തിൽ വിതരണോദ്ഘാടനം നിർവഹിക്കും. വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ ആമുഖ സന്ദേശം നല്കും.ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്,ഡോ ജോൺസൺ വി ഇടിക്കുള, എൽസമ്മ ടീച്ചർ,ശിവദാസ് ശിവരാമൻ എന്നിവർ പ്രസംഗിക്കും. പുതു തലമുറയെ ജലോത്സവ പ്രേമികള്‍ ആക്കുന്നതിന് ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന ബുക്കുകൾ പ്രത്യേകം ഡിസൈന്‍ ചെയ്തതും പുറം ചട്ടകളിൽ തലവടി ചുണ്ടൻ വള്ളത്തിന്റെ…
നക്ഷത്ര സംഗമം നാളെ : മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഫ്രറ്റേണിറ്റി ആദരിക്കുന്നു
മലപ്പുറം : ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ മഴുവൻ പേരെയും സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരെയും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. ഹാർവ്വസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മെയ് 30 വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയിൽ പ്രശസ്ത ട്രൈനറും ടെക്കിയുമായ ഒമർ അബ്ദുസലാം, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ, പൗരത്വ സമര നായികയും സ്റ്റുഡൻ്റ് ആക്റ്റിവിറ്റുമായ റാനിയ സുലൈഖ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, കെ എസ് ടി എം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി, ഫ്രറ്റേണിറ്റി…
പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് അനുവാദം നൽകുന്നത് സർക്കാർ : വെൽഫെയർ പാർട്ടി
കൊച്ചി: പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് സർക്കാർ ആണ് മൗനാനുവാദം നൽകുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി റീജിയണൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയാറിലെ മത്സ്യക്കുരുതിയും നിറം മാറിയൊഴുകലും തുടർക്കഥയാകുമ്പോഴും യഥാർത്ഥ കാരണങ്ങൾ മൂടിവച്ച് കമ്പനികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മലിനീകരണത്തിനെതിരെ നടപടിയെടുക്കേണ്ട ബോർഡ് അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ വായ മൂടിക്കെട്ടി നിയന്ത്രിക്കാനാണ് നോക്കുന്നത്. ബോർഡിന്റേതല്ലാത്ത റിപ്പോർട്ടുകളെല്ലാം രാസമാലിന്യം പെരിയാറിൽ കലർന്നതായി പറയുമ്പോഴും ബോർഡ് മാത്രം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഒട്ടും വില കൽപ്പിക്കാത്ത പിസിബിയും സർക്കാരും തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ…
” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” സി.എം.എസ് ഹൈസ്ക്കൂളിൽ തുടക്കമായി
എടത്വ: തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷം പ്രവേശനോത്സവത്തിന് മുന്നോടിയായി ” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാലയവും പരിസരവും വൃത്തിയാക്കി. ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്ക്കൂളും പരിസരവും മനോഹരമക്കിയത്.പുതിയ കെട്ടിടം നിർമ്മിച്ചതിന് ശേഷം പെയിന്റ് അടിക്കാതിരുന്നതിനാൽ പായൽ പിടിച്ച ഭിത്തികൾക്ക് പുതിയ നിറങ്ങള്‍ നല്കിയതോടെ വിദ്യാലയത്തിന്റെ മുഖച്ഛായയും മാറി. കൂടാതെ മഴ പെയ്യുമ്പോൾ മുറ്റത്ത് വെള്ളം കെട്ടി കിടക്കുന്ന ഭാഗങ്ങൾ മെറ്റൽ ഇട്ട് ഉയർത്തി മനോഹരരമാക്കി. ചില മാസങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കൊടി മരം നിർമ്മിച്ചു നല്കിയിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കുരുന്നുകൾക്കായി അത്യാധുനിക നിലയി ലുള്ള നേഴ്സറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് കൂടിയ യോഗം റവ.…
തുഞ്ചൻപറമ്പിലെ സാഹിത്യ ക്യാമ്പ് സമാപിച്ചു
മലപ്പുറം: ‘എഴുത്തോല 2024’ എന്ന പേരിൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാനതല ദ്വിദിന സാഹിത്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ സ്വാഗതവും ടി പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. എഴുത്തുകാരായ ഷീജ വക്കം, ടി.ഡി.രാമകൃഷ്ണൻ, ശത്രുഘ്നൻ എന്നിവർ യഥാക്രമം കവിതയിലെ പുതിയ പ്രവണതകൾ, നവയുഗം, പുതിയ നോവലുകൾ, സാഹിത്യത്തിൽ പത്രാധിപരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത ബീനാമോൾ, സഫിയ തിരുനാവായ, സുനിൽ മാർക്കോസ്, റോഷ്ന ആർ.എസ്., അബ്ദുൾ ഹാദിൽ പി.എം., പ്രഭാ ഭരതൻ, കെ.എ.അഭിജിത്ത്, പ്രശാന്ത് വിസ്മയ, അനിത ജയരാജ്, പ്രിയംവദ, സംഗീത ജെയ്സൺ, കാവ്യ എം., ഷൈൻ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം: ഫ്രറ്റേണിറ്റി
പൊന്നാനി: പ്ലസ് വൺ സീറ്റ് അപര്യാപ്ത വിഷയത്തിൽ മലപ്പുറത്തെ ഒരു കുട്ടിക്ക് പോലും പരാതിയില്ലെന്ന പെരുനുണ കോടതിയിൽ ഉന്നയിച്ച ഇടതുപക്ഷ സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം എന്നും മാറി വന്ന സർക്കാറുക്കാറുകളുടെ വിവേചനത്തിൻ്റെ ഫലമായി അവസരങ്ങൾ നിഷേധിക്കപ്പെട്ട മലപ്പുറത്തെ വിദ്യാർത്ഥികളുടെ പ്ലസ് വൺ, ഡിഗ്രി ഉപരിപഠന മേഖലയിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സ്പെഷൽ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അഭിപ്രായപ്പെട്ടു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിക്കുന്ന മൂന്നിൽ ഒരു കുട്ടിക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾക്ക് പരാതിയില്ല എന്ന് സർക്കാർ ഹൈകോടതിയിൽ കളവ്…
മതിയായ കാരണങ്ങളാൽ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ നഷ്‌ടമായ പിഎസ്‌സി അപേക്ഷകർക്ക് ജൂൺ 15 ന് ഹാജരാകാം
തിരുവനന്തപുരം: മതിയായ കാരണങ്ങളാൽ പബ്ലിക് സർവീസ് കമ്മിഷൻ്റെ (പിഎസ്‌സി) ബിരുദതല പ്രിലിമിനറി പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ, മറ്റ് അംഗീകൃത സർവകലാശാലകളിൽ പരീക്ഷ എഴുതേണ്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 15-ന് പരീക്ഷ എഴുതാൻ ഒരു അവസരം കൂടി നൽകും. അല്ലെങ്കിൽ സ്ഥാപനങ്ങൾ അതേ ദിവസം തന്നെ അവർ ഹാജരായ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, തീയതി തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. അന്നേ ദിവസം ചികിത്സയിലായിരുന്നവരോ അസുഖം ബാധിച്ചവരോ ആയ അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റോ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളോ ഹാജരാക്കണം. ഗർഭിണികൾക്കും അതേ തീയതിയിൽ വിവാഹം കഴിച്ചവർക്കും അടുത്ത ബന്ധുക്കൾ മരിച്ചവർക്കും ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ മാതൃക പിഎസ്‌സി വെബ്‌സൈറ്റിലെ പിഎസ്‌സി പരീക്ഷ അപ്‌ഡേറ്റ് പേജിൽ ലഭ്യമാണ്. അപേക്ഷകൾ പിഎസ്‌സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ഒഴികെ) നേരിട്ടോ മറ്റാരെങ്കിലുമോ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ പിഎസ്‌സി…
ജി ഐ ഒ ഹയർ മീറ്റ് ’24 തുടങ്ങി
കൊണ്ടോട്ടി : ജി ഐ ഒ മലപ്പുറം പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹയർമീറ്റ് ’24 കൊണ്ടോട്ടി ഫേസ് മർകസിൽ തുടക്കമായി . ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, പഠനയാത്ര, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പഠന പ്രവർത്തനങ്ങൾ, ഡിബേറ്റ്, ഡോക്യുമെന്ററി സ്ക്രീനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കലാപരിപാടികൾ എന്നിങ്ങനെ വിവിധ സെഷനുകളിലായി 15ഓളം അതിഥികൾ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിത സി എച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ജി ഐ ഒ ജില്ലാ പ്രസിഡന്റ് ജന്നത്ത് ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലയ്യിന, വൈസ് പ്രസിഡന്റ് നസീഹ, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് അബ്ദുറഹിമാൻ സാഹിബ് എന്നിവർ സംസാരിച്ചു. ജില്ലാ സമിതി അംഗങ്ങളായ ഹയ, ബാദിറ, സഹ് വ , നഈമ, ഹുദ, നസ്‌ല, അമൽ, അൻഷിദ,…
സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് എറണാകുളം സൈബർ പോലീസിൽ പരാതി നൽകിയത്. ദേവനന്ദയുടെ ‘ഗു’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം അടര്‍ത്തി മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും ചിലർ മോശം പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. മോശം പരാമർശം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിൻ്റെ വിവരം എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നതായി ദേവനന്ദ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കണ്ടൻ്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ചു പേർ, മകളുടെ ഏറ്റവും പുതിയ സിനിമ ‘ഗു’വിന്റെ പ്രമോഷൻ്റെ ഭാഗമായി എൻ്റെ മോൾ വീട്ടിൽ വെച്ച് പ്രത്യേകമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് തങ്ങളുടെ അനുവാദമില്ലാതെ അഭിമുഖത്തിൻ്റെ ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്യുകയും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വന്തം…
