വലമ്പൂർ: പുനർ നിർമ്മാണം നടന്ന വലമ്പൂർ റോഡിൽ വലിയ പഴയ ജുമുഅത്ത് പള്ളിക്ക് സമീപം സൈഡ് ഭിത്തി നിർമിക്കാത്തതും റിഫ്ലക്റ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നു. നാഷണൽ ഹൈവേയും സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് ആയ വലമ്പൂർ റോഡിലൂടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്നു. വരുംദിവസങ്ങളിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ എന്നെന്നേക്കുമായി ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വരുമ്പോൾ വലിയ തിരക്ക് വാഹനങ്ങൾ കടന്നു പോകേണ്ട ഈ റോഡിൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞപ്പോൾ റോഡിന്റെ സൈഡ് വരെ കോൺക്രീറ്റ് ചെയ്തു. എന്നാൽ വലിയ പഴയ ജുമുഅത്ത് പള്ളിക്ക് സമീപം റോഡിന്റെ രണ്ട് സൈഡും പാടത്തേക്ക് ആറടിം താഴ്ച വരുന്ന ഭാഗമാണുള്ളത് എന്നാൽ ഇവിടെ വേണ്ടത്ര സുരക്ഷാഭിത്തി നിർമിക്കാത്തതും റിഫ്ലക്റ്റി ലൈറ്റുകൾ സ്ഥാപിക്കാത്തതും രാത്രികാലങ്ങളിൽ അപകടത്തിന് കാരണമാക്കും. വലിയ ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ വലമ്പൂർ പഴയ ജുമുഅത്ത്…
Category: KERALA
മർകസ് ഖുർആൻ സമ്മേളനം ഏപ്രിൽ നാലിന്; പ്രചാരണം സജീവമായി
കോഴിക്കോട്: റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പ്രചാരണം നാടെങ്ങും സജീവമായി. സമ്മേളന പോസ്റ്റർ കണ്ണൂരിൽ നടന്ന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂരിന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. ഏപ്രിൽ 04 വ്യാഴാഴ്ച ഉച്ചക്ക് ഒന്നു മുതൽ വെള്ളി പുലർച്ചെ ഒന്നു വരെ നടക്കുന്ന ഖുർആൻ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഖുർആൻ പ്രഭാഷണവും നടക്കും. ളിയാഫത്തുൽ ഖുർആൻ, ഖത്മുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി, ആത്മീയ സമ്മേളനം, ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ…
പാരേത്തോട് ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് മുടങ്ങുന്നതായി പരാതി
എടത്വ: നിരവധി പ്രതിഷേധ പരിപാടികൾക്ക് ശേഷം എടത്വായിൽ നിന്നും പുനരാരംഭിച്ച പാരേത്തോട്, ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് മുടങ്ങുന്നതായി പ്രദേശവാസികളുടെ പരാതി. പല കാരണങ്ങളാല്‍ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഈ റൂട്ടിൽ ദീർഘനാളായി നിർത്തി വച്ചിരുന്നതാണ്.എടത്വാ വികസന സമിതിയുടെ നിവേദനത്തെ തുടർന്ന് അന്നത്തെ സ്റ്റേഷൻ ഇൻ ചാർജ് ബി.രമേശ്കുമാർ വീണ്ടും ഷെഡ്യൂളുകൾ തുടങ്ങുകയും വിവിധ കേന്ദ്രങ്ങളില്‍ ബസിന് സ്വീകരണവും പ്രദേശവാസികൾ നല്‍കിയിരുന്നു.കഴിഞ്ഞ മാർച്ച് 15ന് ആണ് സർവീസ് പുനരാരംഭിച്ചത്. രാവിലെ എട്ട് മണിക്ക് എടത്വാ ഡിപ്പോയിൽ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും 09:05ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി ആലപ്പുഴയ്ക്കും വൈകുന്നേരം 04:00ന് ആലപ്പുഴ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും വൈകുന്നേരം 5:00ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി എടത്വായ്ക്കും ആയിരുന്നു ഷെഡ്യൂളുകൾ. ഇപ്പോൾ ആലപ്പുഴയിൽ നിന്നുള്ള വൈകിട്ട് 4ന് പാരേത്തോട് വഴി തിരുവല്ലയ്ക്കുള്ള സർവീസാണ് വഴി തിരിച്ചുവിടുന്നത്…
സുരേഷ് ഗോപിക്ക് എന്റെ വീട്ടിലേക്ക് വരാന്‍ ആരുടേയും അനുവാദം വേണ്ട: കലാമണ്ഡലം ഗോപി
തൃശൂർ: പ്രശസ്ത കഥകളി നർത്തകൻ കലാമണ്ഡലം ഗോപി തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും, താനും സുരേഷ് ഗോപിയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സുരേഷ് ഗോപിയും താനും ഏറെ നാളായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുരേഷ് ഗോപിക്ക് എന്നെ കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. അടുത്തിടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് രഘുരാജിൻ്റെ പിതാവുമായുള്ള ബന്ധം മുതലെടുത്ത് സുരേഷ് ഗോപിക്ക് വേണ്ടി തന്നെ സ്വാധീനിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രഘുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. എന്നാൽ, വിവാദങ്ങളെ തുടർന്ന് രഘുരാജ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. രഘുരാജിൻ്റെ ആരോപണത്തിന് മറുപടിയായി സുരേഷ്…
ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ കണക്കിലെടുത്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ഡിഗ്രി തല തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ മെയ് 11, 26 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. അവസാന പരീക്ഷ ജൂൺ 15-ന് നടക്കും. മെയ് 11, 25 തീയതികളിൽ നടത്താനിരുന്ന വനിതാ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള പരീക്ഷകൾ ജൂണിലേക്ക് മാറ്റി. ഏപ്രിൽ 24ന് നടത്താനിരുന്ന സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29 വരെയും ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രിൽ 25-ൽ നിന്ന് 30-ലേക്കുമാണ് മാറ്റിയത്.
ബാങ്കുകാര് വീട് ജപ്തി ചെയ്ത കുടുംബത്തിന് സഹായഹസ്തവുമായി സേവാഭാരതി
പത്തനംതിട്ട : വീട് ജപ്തി ചെയ്യുന്ന കുടുംബത്തിന് സഹായഹസ്തവുമായി സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശിയായ ഹരികുമാർ, ഭാര്യ, അമ്മ, മൂന്ന് പെൺമക്കൾ എന്നിവരോടൊപ്പം കഴിഞ്ഞ ആറ് ദിവസമായി വീടിൻ്റെ മുറ്റത്ത് കഴിയുകയായിരുന്നു. 2012ൽ വീടു പുതുക്കിപ്പണിയാൻ ഹരികുമാർ മല്ലപ്പള്ളി ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതില്‍ 1.75 ലക്ഷം രൂപ അടച്ചെങ്കിലും ആധാരം തിരിച്ചെടുക്കാനായില്ല. മാര്‍ച്ച് 14-ന് ബാങ്ക് വീട് ജപ്തി ചെയ്യുകയും ചെയ്തു. അന്നുമുതല്‍ ഹരികുമാറും കുടുംബവും വീട്ടു മുറ്റത്ത് കഴിയുകയായിരുന്നു. ഒടുവിൽ സേവാഭാരതി എത്തി കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി. ഈ വർഷത്തെ പ്ലസ് ടു പരീക്ഷയെഴുതുന്ന മകൾക്ക് പഠിക്കാൻ സ്വസ്ഥമായ ഒരിടം കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് ഈ കുടുംബം. അസുഖബാധിതനായ ഹരികുമാറിന് ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും കിടക്കാനുള്ള സൗകര്യമില്ലാത്തതിനാൽ മാറ്റിവച്ചു. ഹരികുമാറിൻ്റെ വയോധികയായ അമ്മയുടെ ആഗ്രഹപ്രകാരം വീട് ബാങ്കിൽ…
ഷഹാനയുടെ മരണം: കുറ്റാരോപിതനായ ഡോക്ടറെ വീണ്ടും മെഡിക്കൽ കോളേജിൽ ചേരാൻ അനുവദിക്കണമെന്ന സിംഗിൾ ജഡ്ജി ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഡോ. ഷഹാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനായി മെഡിക്കൽ കോളേജിൽ വീണ്ടും ചേരാൻ രജിസ്റ്റർ ചെയ്ത, കേസിൽ പ്രതിയായ ഡോക്ടർ എ. റൂവിസിനെ അനുവദിച്ചുകൊണ്ട് കേരള ഹെൽത്ത് സയൻസ് സർവകലാശാലയ്ക്കും (കെയുഎച്ച്എസ്) തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സിംഗിൾ ജഡ്ജി നൽകിയ നിർദേശം ഇന്ന് (മാർച്ച് 20 ബുധൻ) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ജഡ്ജിയുടെ ഇടക്കാല ഉത്തരവിനെതിരെ കേരള സർക്കാരും പ്രിൻസിപ്പലും നൽകിയ അപ്പീൽ അവസാനിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ച്, റൂവിസിനെതിരെ ആരംഭിച്ച അച്ചടക്ക നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ അധികാരികളോട് നിർദേശിച്ചു. ഡോക്ടർ കുറ്റാരോപിതൻ മാത്രമാണെന്നും ബിരുദാനന്തര ബിരുദ കോഴ്സിന് മെറിറ്റിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും കണക്കിലെടുത്ത് അന്വേഷണമോ വിചാരണയോ ബാക്കി നിൽക്കെ പഠനത്തിൽ നിന്ന് അകറ്റിനിർത്തുന്നത് അത്തരത്തിലാകുമെന്ന് സിംഗിൾ…
ജാമിഅഃ മര്‍കസ് വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 2023-24 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ചൊവ്വ രാവിലെ 11 ന് ഫലപ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 1228 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 97 ശതമാനം പേർ വിജയികളായി. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി മുഹമ്മദ് റുശ്ദ് വേങ്ങര, മുഫീദ് എരഞ്ഞിക്കല്‍, മുഹമ്മദ് സ്വാലിഹ് എടരിക്കോട്, മുഹമ്മദ് ഫവാസ് മോങ്ങം, മുഹമ്മദ് സുഫ്യാൻ മഹാരാഷ്ട്ര, ഉബൈദുല്ല പടിഞ്ഞാറ്റുമുറി, മുഹമ്മദ് ഫാളില്‍ എരുമ്പാടിക്കുന്ന്, മുഹമ്മദ് മുര്‍ശിദ് വിളയൂര്‍ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫലപ്രഖ്യാപന ചടങ്ങിൽ ജാമിഅഃ പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീന്‍ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅഃ മര്‍കസ് ഫൗണ്ടർ…
സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന് കീഴിൽ ഇന്ത്യയിലും ആറ് വിദേശ രാജ്യങ്ങളിലും സ്കൂൾ തലത്തിൽ 8ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സംഘടിപ്പിച്ച സ്കോളർസ്പാർക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യരായ വിദ്യാർഥികൾക്കുള്ള അഭിമുഖം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. ഇൻ്റെർവ്യൂ വിവരങ്ങൾ വിദ്യാർഥികളെ നേരിട്ട് അറിയിക്കും. അഭിമുഖത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 617 വിദ്യാർഥികളെയാണ് ഒന്നാം ഘട്ട പരീക്ഷയിൽ നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹരായത്. ഫിഷർ മാൻ കമ്യൂണിറ്റി , ഗൾഫ് റിട്ടേൺ എന്നിവർക്ക് പ്രത്യേകം റിസർവേഷൻ നൽകിയും വിവിധ സംസ്ഥാനങ്ങളെയും ലക്ഷദ്വീപിനെയും അതത് പ്രദേശങ്ങളുടെ സാമൂഹിക പരിസരം മനസിലാക്കിയുള്ള പരിഗണന നൽകിയുമാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ പ്രാധാന്യവും നൽകും. അഭിമുഖത്തിന് ശേഷം അവസാന ഘട്ടത്തിൽ 250 വിദ്യാർഥികളെ ശൈഖ് അബൂബക്കർ…
വനിതാ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രി സൃഷ്ടിച്ച സ്വാധീനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർഥി
പാലക്കാട്: നരേന്ദ്ര മോദി സർക്കാരിന് കേരളത്തിലും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന് പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സ്ഥാനാർഥി സി കൃഷ്ണകുമാർ. വനിതാ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രി സൃഷ്ടിച്ച സ്വാധീനം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുള്ള എല്ലാ കുടുംബങ്ങളും കേന്ദ്ര സർക്കാരിൽ നിന്ന് ഏതെങ്കിലും വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തില്‍ പ്രയോജനം നേടിയിട്ടുണ്ടെന്ന് കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വികാരത്തിലെ വ്യക്തമായ മാറ്റം ചൂണ്ടിക്കാട്ടി. മോദി സർക്കാരിലുള്ള ജനങ്ങളുടെ ഈ വിശ്വാസമാണ് എൻഡിഎയ്ക്ക് കരുത്ത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആവശ്യമുയർത്തി മെഡിക്കൽ സൗകര്യങ്ങളിലും ചികിത്സയിലും പാലക്കാട് ഏറെ പിന്നിലാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് പാലക്കാട്ട് യാഥാർഥ്യമാക്കുമെന്ന് കൃഷ്ണകുമാർ പാലക്കാട്ടുകാർക്ക് ഉറപ്പ് നൽകി. യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പ്രത്യേകിച്ച് അതിൻ്റെ വികസന സംരംഭങ്ങൾ…
