മർകസ് ഖത്മുൽ ബുഖാരി സനദ് ദാനം: സമ്മേളന പന്തലിന് കാൽ നാട്ടി

കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിനുള്ള പന്തലിന് കാൽനാട്ടി. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിൽ നടക്കും. മതപ്രഭാഷണ പരമ്പര, അലുംനി കോൺക്ലേവ്, മീഡിയ കൊളോക്കിയം, കൾച്ചറൽ മീറ്റ്, പ്രവാസി സംഗമം, അഹ്ദലിയ്യ ആത്മീയ വേദി, സഖാഫി സംഗമം തുടങ്ങിയ വിവിധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമാണ്. കാൽ നാട്ടൽ ചടങ്ങിന് സ്വാഗത സംഘം ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ്…

ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോഴ്സിന്

മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോഴ്സിന് ലഭിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജിനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇറാം മോട്ടോര്‍സിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുമാണ് തങ്ങളുടെ നിരന്തര വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ വടക്കന്‍…

ഒരു പുറമ്പോക്ക് ഭൂമിയും താന്‍ കൈയ്യേറിയിട്ടില്ല: മാത്യു കുഴൽനാടൻ എം എല്‍ എ

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തന്റെ റിസോര്‍ട്ടിനുവേണ്ടി ഒരു പുറമ്പോക്ക് ഭൂമിയും താൻ കൈയേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തന്റെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് ഭൂമി കൈയ്യേറിയതായി വിജിലൻസ് കണ്ടെത്തിയെന്നും, അത് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടുണ്ടെന്നും വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് മൂവാറ്റുപുഴ കോൺഗ്രസ് എംഎൽഎ പറഞ്ഞു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം താൻ കൈയേറിയതായി ആരോപിക്കപ്പെടുന്ന അധിക ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവകാശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നും, പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തിയാൽ അത് ഉപേക്ഷിക്കുമെന്നും കുഴല്‍‌നാടന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും, താന്‍ സ്വീകരിച്ച നടപടികളിൽ നിന്ന് പിന്തിരിയുകയോ ചെയ്യില്ലെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്ഥാപനം കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന തന്റെ ആരോപണത്തെ പരാമർശിക്കുകയായിരുന്നു…

സാബു എം ജേക്കബ്ബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎയും നൽകിയ പരാതികൾ കെട്ടുകഥയെന്ന് ട്വന്റി20

കൊച്ചി: പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനും നൽകിയ പരാതികള്‍ വെറും ‘കെട്ടുകഥ’യും പ്രതികാര നടപടിയുമാണെന്ന് കിറ്റെക്സ്  ഗ്രൂപ്പിന്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയായ ട്വന്റി 20 വിശേഷിപ്പിച്ചു. ഇന്ന് (ജനുവരി 24 ബുധൻ) ഇവിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സിപിഐ എമ്മിന്റെ സംഘടനാശേഷിയെ വെല്ലുന്ന ഒരു വലിയ പൊതുയോഗവും സംഘടന നടപ്പാക്കുന്ന വികസന പദ്ധതികളും സിപിഐ എമ്മിനെ വിറളി പിടിപ്പിച്ചുവെന്നും, നിയമപരമായി നിലനില്‍ക്കാത്ത വ്യാജ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ എം എല്‍ എ ശ്രീനിജനെ നിർബന്ധിതനാക്കിയെന്നും പാർട്ടി അവകാശപ്പെട്ടു. ജേക്കബ് നടത്തിയ പ്രഖ്യാപനങ്ങൾ സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 5000 രൂപ പെൻഷൻ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണം, ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും 50% വരെ സബ്‌സിഡി, ആറുമാസം കൊണ്ട് കുറ്റകൃത്യങ്ങൾ 80% കുറയ്ക്കൽ, മന്ത്രിമാരുടെ എണ്ണം കുറയ്ക്കൽ…

സര്‍ക്കാരിലെ കോൺഗ്രസ്-ബിജെപി അനുകൂല ജീവനക്കാർ പണിമുടക്കി; സംസ്ഥാനത്തിലുടനീളമുള്ള ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു

തിരുവനന്തപുരം: ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകുന്നതിനും മെച്ചപ്പെട്ട സേവന സാഹചര്യങ്ങൾക്കുമായി പ്രതിപക്ഷ അനുകൂല സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ ഇന്ന് (ജനുവരി 24 ബുധന്‍) നടത്തിയ ഏകദിന സൂചനാ പണിമുടക്ക് കേരളത്തിലുടനീളമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഭാഗികമായി തടസ്സപ്പെടുത്തി. കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാർ ജീവനക്കാർ വില്ലേജ്, മുനിസിപ്പൽ, റവന്യൂ ഓഫീസുകളിൽ ജോലി ബഹിഷ്‌കരിച്ചതിനാൽ പൊതു സേവന വിതരണമാണ് തടസ്സപ്പെട്ടത്. ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, നിയമാനുസൃത പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, സംസ്ഥാന ജീവനക്കാർക്കുള്ള സർക്കാർ ധനസഹായത്തോടെയുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) അപാകതകൾ പരിഹരിക്കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍. സമരത്തെ എതിർത്ത ജീവനക്കാരെ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് കോൺഗ്രസ് അനുകൂല കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ (കെഎസ്എ) തടഞ്ഞു. ഗവൺമെന്റ് അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ…

നൈപുണ്യ പരിശീലനത്തിനായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുന്നു

കൊച്ചി: ന്യൂനപക്ഷങ്ങൾക്കിടയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കാൻ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തീരുമാനിച്ചു. ഈ വർഷം (2024) ഒരു ലക്ഷത്തോളം പേർക്ക് അവരുടെ കഴിവുകൾ വർധിപ്പിച്ച് തൊഴിൽ നേടാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കമ്മീഷൻ ചെയർമാൻ എ എ റഷീദ് പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ജോലി ഉറപ്പാക്കാൻ തൊഴിലന്വേഷകർ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലെ തൊഴിലന്വേഷകരെ അവരുടെ സഹജമായ കഴിവുകൾ മെച്ചപ്പെടുത്തി ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ കമ്മീഷൻ സജ്ജമാക്കുമെന്ന് ഇന്ന് കൊച്ചിയിൽ റഷീദ് പറഞ്ഞു. അക്കാദമിക്കുള്ള നിർദ്ദേശം ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളെ വിദേശത്ത് തൊഴിലവസരങ്ങൾ നേടുന്നതിനായി ന്യൂനപക്ഷ വിദ്യാഭ്യാസ അക്കാദമി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കമ്മീഷൻ സർക്കാരിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പരാതികളും ആശങ്കകളും കേൾക്കുന്നതിനായി കമ്മീഷൻ ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവർക്ക് ലഭ്യമായ വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് അവരെ…

ന്യൂനപക്ഷ സ്കോളർഷിപ്പിലെ അപാകതകൾ പരിഹരിക്കണം: ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കത്തയച്ചു

കോഴിക്കോട്: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിക്കും കത്തയച്ചു. ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തിവെച്ചിരുന്നു. ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് തുടർന്നും നൽകുമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും അതും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്കോളർഷിപ്പ് പ്രതീക്ഷിച്ച് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികളെ ഇത് ഏറെ ബാധിക്കുന്നുണ്ട്. സ്‌കോളർഷിപ്പ് വിതരണത്തിന് ന്യൂനപക്ഷ മന്ത്രാലയം ചുമതലപ്പെടുത്തിയ നോഡൽ സംവിധാനമായ ദേശീയ ന്യൂനപക്ഷ സാമ്പത്തിക വികസന കോർപറേഷൻ തന്നെ പറയുന്നത് മന്ത്രാലയത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്നാണ്. ജെ ആർ എഫ്, നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഒ ബി സി-എസ് സി-എസ് ടി തുടങ്ങിയ മറ്റു…

തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമർപ്പണം നടന്നു

തലവടി : കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമർപ്പണ ശുശ്രൂഷ പൂർവ്വവിദ്യാർത്ഥിയും സ്കൂൾ ലോക്കൽ മാനേജരുമായ റവ. മാത്യൂ ജിലോ നൈനാൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സി.എസ്.ഐ. സഭ മുന്‍ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ കൊടിമരത്തില്‍ സ്കൂൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, സ്റ്റാഫ് സെക്രട്ടറി ആനി കുര്യൻ, പി.ടി.എ പ്രസിഡന്റ് സാറാമ്മ ജേക്കബ്, നിർമ്മാണ കമ്മിറ്റി കോഓർഡിനേറ്റർ റോബി തോമസ്, പൂർവ്വ വിദ്യാർത്ഥികളായ എബി മാത്യു, സുജീന്ദ്ര ബാബു, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ, സജി ഏബ്രഹാം, ഡോ. ജോൺസൺ വി. ഇടിക്കുള, തോമസ് കുട്ടി ചാലുങ്കൽ, ജിബി ഈപ്പൻ, മാത്യൂ തോമസ്, ഷൈലജ മാത്യു, എം.ജി പ്രകാശ് എന്നിവർ പ്രസംഗിച്ചു. കൊടിമരം നിര്‍മ്മിച്ച മനോജ് മുക്കാംന്തറയെ ചടങ്ങില്‍…

പി എസ് സി ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റിയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി പി എസ് സി ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന പരിപാടിയിൽ സിജി ട്രെയിനർ ഡോ. ജയഫർ അലി ഒറിയന്റെഷൻ സെഷൻ അവതരിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, പീപ്പിൾസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറഞ്ചേരി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ റമീം പി എ സ്വാഗതവും സാബിക്ക് വെട്ടം നന്ദിയും പറഞ്ഞു.

എന്‍എസ്ഇ ഇക്വിറ്റി സെഗ്മെന്‍റില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി

തിരുവനന്തപുരം: എന്‍എസ്ഇ ഗ്രൂപ്പ് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും എന്‍എസ്ഇ ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചും) ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ഗ്രൂപ്പില്‍ ഇടം നേടി. ഡെറിവേറ്റീവ് സമിതിയുടെ ഭാഗമായ ഫ്യൂച്ചേഴ്സ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഇടപാടുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് 2023 വര്‍ഷവും ഈ നേട്ടം കൈവരിച്ചത്. എന്‍എസ്ഇ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് 2023ലും നേട്ടം കൈവരിക്കുന്നത്. ആഗോള എക്സ്ചേഞ്ചുകളുടെ ഫെഡറേഷന്‍ കണക്കു പ്രകാരം ഇടപാടുകളുടെ എണ്ണത്തില്‍ (ഇലക്ട്രോണിക് ഓര്‍ഡര്‍ ബുക്ക്) എന്‍എസ്ഇക്ക് ലോകത്ത് മൂന്നാം റാങ്കാണ്. പല നാഴികക്കല്ലുകള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ്. ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂലധനം നാലു ട്രില്ല്യന്‍ ഡോളര്‍ കഴിഞ്ഞു, എസ്എംഇ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഒരു ലക്ഷം കോടി മറികടന്നു, നിഫ്റ്റി 50 ആദ്യമായി 20,000 സൂചിക കടന്നു. കലണ്ടര്‍ വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്ത…