അങ്ങാടിപ്പുറം പഞ്ചായത്തിലെ വയോജനങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

അങ്ങാടിപ്പുറം: ലോകവയോജന ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സ് കഴിഞ്ഞ് ഇപ്പോഴും കർമ്മരംഗത്ത് നിറഞ്ഞുനിൽക്കുന്ന ചാലിലകത്ത്‌ ബാപ്പുട്ടി ഹാജിയെയും, പൂഴിക്കുന്നത് ചക്കിയേയും വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുകാലത്ത് നാടിന്റെ വികസനത്തിലും, സാമൂഹ്യ പുനർ നിർമ്മാണത്തിലും, പങ്കുവഹിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത് എന്നും, പൊന്നാടയണിയിച്ചുകൊണ്ട് വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ്മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ , സാദിക്ക് എ. എം, വലമ്പൂർ യൂണിറ്റ് സെക്രട്ടറി മൊയ്തീൻ കെ ടി. ട്രഷർ യുസഫ് k. V, അബ്ദുൾ നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

തൃശൂർ: നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണ് ഉടമയും നിര്‍മ്മാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. പന്തല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വീട്. നിർമാണ ജോലികൾക്കിടെ രണ്ടാം നിലയിൽ അഭിലാഷും 15 തൊഴിലാളികളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭാഗ്യവശാൽ, ആ സമയത്ത് ഒന്നാം നിലയിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദുരന്തത്തില്‍ കൂടുതല്‍ ആരും ഉള്‍പ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് അഭിലാഷ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ടാം നിലയിൽ കോൺക്രീറ്റ് ജോലികൾ നടക്കുകയായിരുന്നു. വീടിന്റെ പിന്‍‌ഭാഗത്ത് ഒരു ഭാഗം ഇടിഞ്ഞതാണ് വീട് പൂർണ്ണമായും തകരാൻ കാരണമായതെന്നു പറയുന്നു. അപകടത്തിൽപ്പെട്ടവർക്ക് ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു

അന്താരാഷ്ട്ര വയോജന ദിനാചരണ സംസ്ഥാന തല ഉദ്ഘാടനവും വയോസേവന അവാർഡ് വിതരണവും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വയോജനങ്ങൾ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ അധ്വാനശേഷിയും സർഗാത്മകതയും ഉപയോഗിച്ച് വയോജനങ്ങൾ സമൂഹത്തിനും കുടുംബത്തിനും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം സമൂഹത്തിൽ വർധിച്ചു വരുന്നു. അധ്വാനശേഷി തീരുമ്പോൾ നിരുപാധികം ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാകണം. 2030 ഓടെ കേരളത്തിന്റെ ജനസംഖ്യയിൽ 25% വയോജനങ്ങളായിരിക്കും. ഇവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് പ്രതിഞ്ജാബദ്ധമാണ്. 150ൽ പരം ഹോമുകൾക്ക് നിലവിൽ സർക്കാർ ഗ്രാന്റ് നൽകുന്നു. വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കുന്ന പദ്ധതിയെ റിസർവ് ബാങ്ക് അഭിനന്ദിച്ചു. 49.84 ലക്ഷം ആളുകൾക്ക് പെൻഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാരിനായി. 2021…

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കടലാസിലും വേദിയിലും തന്റെ നർമ്മം ഒരുപോലെ ഉപയോഗിച്ച കാർട്ടൂണിസ്റ്റ് സുകുമാർ ശനിയാഴ്ച കൊച്ചിയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. കാർട്ടൂണുകളുടെ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച മലയാളികളുടെ ഒരു നീണ്ട പരമ്പരയിലെ ആദ്യകാല വ്യക്തികളിൽ ഒരാളായ അദ്ദേഹം തന്റെ പ്രതാപകാലത്ത് പ്രമുഖ നേതാക്കളെ നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയ കാർട്ടൂണുകൾക്ക് പേരുകേട്ടതാണ്. സംസ്ഥാനത്തുടനീളമുള്ള സ്റ്റേജുകളിൽ നിന്ന് ചിരി പടർത്തുന്ന ഒരാളെന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവങ്ങളിലൊന്നാണ് 2012 ൽ അദ്ദേഹം നയിച്ച 12 മണിക്കൂർ ചിരി യജ്ഞം, അത് ഗിന്നസ് ബുക്കിൽ ഇടം നേടി. 1932ൽ തലസ്ഥാനത്തെ ആറ്റിങ്ങലിൽ ജനിച്ച സുകുമാറിന് കാർട്ടൂണിംഗിൽ ഔപചാരികമായ പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. ദേശബന്ധുവിലും മലയാള മനോരമയിലും കാർട്ടൂണുകൾ വരച്ചിരുന്ന കെ എസ് പിള്ളയുടെ രാഷ്ട്രീയ കാർട്ടൂണുകൾ നിരന്തരം പിന്തുടർന്ന് കാർട്ടൂണുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം ജ്വലിപ്പിച്ചു . അദ്ദേഹത്തിന്റെ ആദ്യത്തെ കാർട്ടൂൺ 18…

ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ശുചീകരണ ജോലിക്ക് വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും

പത്തനംതിട്ട കളക്ടറേറ്റില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗം ചേർന്നു. ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിനു സംസ്ഥാനസര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്‌കരിക്കുന്നതിനു ശുപാര്‍ശ നല്‍കും. യാത്രാ പടി ഇനത്തില്‍ 1000 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനവും ക്ഷേമവും വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു നേരിട്ടു വാങ്ങും. യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍ മുദ്ര…

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം പുഴയില്‍ വീണു; രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: ഗൂഗിള്‍ മാപ്പു നോക്കി വാഹനമോടിച്ച അഞ്ചംഗ സംഘം അപകടത്തില്‍ പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് വീണ് രണ്ടു ഡോക്ടര്‍മാര്‍ സംഭവസ്ഥലത്തുവെച്ചു മരണപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മെയിൽ നഴ്‌സും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. ഇതിനിടെ ഗോതുരുത്ത് കടൽവാതുതുരുത്ത് പുഴയിലേക്ക് വാഹനം വീഴുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം വാഹനം ഓടിച്ചിരുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. മഴയിൽ കാഴ്ച മങ്ങിയതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. പുഴയിൽ വീണതും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.…

കോഴിക്കോട് ട്രെയിൻ കത്തിച്ച പ്രതിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് എൻഐഎയുടെ കുറ്റപത്രം

എറണാകുളം: കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ ഏക പ്രതിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു . ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, റെയിൽവേ നിയമം, പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയൽ (പിഡിപിപി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ ഷാരൂഖ് സൈഫി (27) ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷാരൂഫ് സൈഫിയുടേത് ജിഹാദി പ്രവർത്തനമാണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖ് സൈഫി മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. ആരും തിരിച്ചറിയാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു. 2023 ഏപ്രില്‍ 2 രാത്രിയിലായിരുന്നു എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചിന് ഷാരൂഖ് സൈഫി തീയിട്ടത്. സംഭവത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന് പുറമേ…

ഗർഭിണിയായ സ്ത്രീക്ക് രക്തം മാറി നല്‍കിയ താത്ക്കാലിക ഡോക്ടര്‍മാരെ സര്‍‌വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു; നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് താത്ക്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിടുകയും നഴ്സിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലാണ് ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയത്. രണ്ട് താത്കാലിക ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഡോക്ടർമാർക്കും ഡ്യൂട്ടിൽ ഉണ്ടായിരുന്ന നഴ്‌സിനും ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. കേസ് ഷീറ്റ് നോക്കാതെ ആയിരുന്നു യുവതിയ്ക്ക് രക്തം നൽകിയത് എന്നാണ് കണ്ടെത്തൽ പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരിയ്ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ആയിരുന്നു സംഭവം. രക്ത കുറവിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി. തിങ്കളാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. കഴിഞ്ഞ ദിവസം രക്തം നൽകുന്നതിനിടെ യുവതിയ്ക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയെന്ന കാര്യം…

മലദ്വാരത്തിലും ഷൂവിനകത്തും സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കൊച്ചി വിമാനത്താവളത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി

കൊച്ചി: മലദ്വാരത്തിലും ഷൂവിനകത്തും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി മലയാളിയെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 53 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷംനാസിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഈ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് പാദരക്ഷയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയില്‍ സ്വർണം കണ്ടെത്തിയത്. ഷൂവിന്റെ കെട്ടഴിച്ചപ്പോൾ 175 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ചെയിനുകൾ കണ്ടെത്തി. കൂടുതൽ സൂക്ഷ്മപരിശോധനയിൽ യാത്രക്കാരന്റെ മലദ്വാരത്തിനുള്ളിൽ നാല് ഉരുളകളുടെ രൂപത്തിൽ 1,038 ഗ്രാം സ്വർണം ഒളിപ്പിച്ചതായും കണ്ടെത്തി.

റവന്യൂ മന്ത്രി വാക്കു പാലിച്ചു; മുച്ചക്ര സ്കൂട്ടര്‍ കിട്ടിയ സന്തോഷത്തില്‍ എല്‍ദോസ് ഷാജു

തൃശ്ശൂര്‍: പരസഹായമില്ലാതെ ജോലിക്ക് പോകണമെന്നുള്ള എൽദോസിന്റെ ദീർഘകാലത്തെ ആഗ്രഹം പൂവണിയുന്നു. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശി എൽദോസ് ഷാജുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തൃശൂരിൽ നടന്ന താലൂക്ക് തല അദാലത്താണ് തുണയായത്. അദാലത്തിൽ വച്ച് എൽദോസിന് മന്ത്രി നൽകിയ വാക്കുപാലിച്ചു. മുചക്ര വാഹനം മന്ത്രി എൽദോസിന് കൈമാറി. മടക്കത്തറ പഞ്ചായത്തിലെ വട്ടുംപുറത്ത് വീട്ടിൽ ഷാജിയുടെയും ഷെർലിയുടെയും മൂത്ത മകനാണ് 27 വയസുകാരനായ എൽദോസ് ഷാജി. സ്വന്തം കാലിൽ നിൽക്കുക എന്ന ആഗ്രഹത്തോടെ തന്റെ ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് എൽദോസ് ഷാജി. വാഹനം കിട്ടിയതിൽ സന്തോഷമുണ്ടെന്നും തന്റെ ഏറെനാളത്തെ ഒരു ആവശ്യമാണ്‌ നടന്നതെന്നും എൽദോസ് പറഞ്ഞു. മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ വാഹനമാണ് മന്ത്രി എൽദോസിന് കൈമാറിയത്.