വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റിന്റെ കുടുംബ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതിയും സൗഹാർദ്ദവും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന, പരസ്പരം റദ്ദ് ചെയ്യപ്പെടുന്ന ആശയങ്ങളാണെന്ന പൊതുധാരണ നിലവിലുണ്ട്. എന്നാൽ അവ പരസ്പരം കരുത്ത് പകരേണ്ട മൂല്യങ്ങളാണ്. സാമൂഹ്യനീതിയുടെ താൽപര്യങ്ങളെ ബലി കഴിക്കാതെ സൗഹാർദ്ദവും സൗഹാർദ്ദാന്തരീക്ഷത്തെ തകർക്കാതെ സാമൂഹ്യനീതിയുടെ താൽപര്യങ്ങളും സംരക്ഷിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിന് രാഷ്ട്രീയ തലത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെ പോലെ പ്രധാനമാണ് സാമൂഹ്യ തലത്തിൽ നടക്കേണ്ട പരിവർത്തനങ്ങളും. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളിൽ നമ്മെ നയിക്കേണ്ടത് നീതിബോധവും സമഭാവനയും ആയിരിക്കണം; സ്വാർത്ഥ താല്പര്യങ്ങളോ സ്വജന പക്ഷപാതിത്വമോ ആയിരിക്കരുത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വൈവിധ്യ ബോധത്തോടെയുള്ള സഹവർത്തിത്വം സാധ്യമാക്കാൻ എല്ലാ വിഭാഗങ്ങളും മുന്നോട്ട് വരണം. എനിക്ക് / ഞങ്ങൾക്ക് എന്തു കിട്ടി എന്നതിനേക്കാൾ അർഹതപ്പെട്ടതും ആനുപാതികമായതും എല്ലാവർക്കും…

കുരങ്ങൻ കൊക്കയിലേക്ക് എറിഞ്ഞ ഐഫോണ്‍ വീണ്ടെടുത്ത് അഗ്നിശമനസേന

കല്പറ്റ: കാഴ്ചകള്‍ കാണാനെത്തിയ യുവാക്കളുടെ ഐഫോണ്‍ ജീപ്പില്‍ നിന്ന് തട്ടിയെടുത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. ലക്കിടി എത്തുന്നതിനു മുമ്പുള്ള ചുരം കാണാനെത്തിയതായിരുന്നു കോഴിക്കോട് സ്വദേശി ജാസിമും സുഹൃത്തുക്കളും. ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോയാണ് കുരങ്ങൻ തട്ടിയെടുത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ജാസിമും സുഹൃത്തുക്കളും ജീപ്പ് നിർത്തി പുറത്തിറങ്ങിയ സമയത്താണ് കുരങ്ങൻ വാഹനത്തിൽ കയറി ഫോൺ എടുത്തത്. സംഘം ഓടിയെത്തുമ്പോഴേക്കും ഫോൺ കൊക്കയിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. ഫയർമാനായ ജിതിൻ കുമാർ വടം കെട്ടി അതിലൂടെ താഴേക്കിറങ്ങി അര മണിക്കൂറിനകം ഫോണ്‍ വീണ്ടെടുത്ത് ജാസിമിന് നല്‍കി. ഭാഗ്യവശാല്‍ ഫോണിന് കേടുപാടുകളൊന്നും സംഭിച്ചില്ല.

മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തും വില്പനയും; മലപ്പുറം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു

കോഴിക്കോട്: മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപം മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ വാനിൽ നിന്ന് 29 കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന രണ്ട് മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം ചെമ്മങ്കടവ് പെരുവന്‍ കുഴിയില്‍ നിസാർ ബാബു (36), നല്ലളം അരീക്കാട് സഫ മൻസിലിൽ മുഹമ്മദ് ഫർസാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കോഴിക്കോട് വെള്ളയിൽ ഭാഗത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മത്സ്യപ്പെട്ടികളുടെ മധ്യഭാഗത്തായി രണ്ടുപെട്ടികളി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. അമ്പതോളം പെട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ടൗൺ എസ്‌ഐ എ.സിയാദിന്റെയും സിറ്റി നാർക്കോട്ടിക്‌സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടിപി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള…

സി എ ജി റിപ്പോർട്ട് ഗൗരവതരം; സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, നികുതി പിരിച്ചെടുക്കൽ, ബാർ ലൈസൻസ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാറിന്റെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും വെളിപ്പെടുത്തുന്ന സി എ ജി റിപ്പോർട്ട് ഗൗരവതരമാണെന്നും ഇടതുപക്ഷത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ സൂചകമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കഴിഞ്ഞ ദിവസം മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച സി എ ജി റിപ്പോർട്ട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2022 മാർച്ച് വരെയുള്ളതിൽ 28258.39 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിരന്തരം ആവർത്തിക്കുകയും അതിന്റെ പേരിൽ പല ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പും മന്ദഗതിയിലാകുകയോ വളരെ കുറഞ്ഞ ഫണ്ട് മാത്രം അനുവദിക്കുകയോ ചെയ്യുമ്പോഴാണ് ഖജനാവിലേക്കെത്തേണ്ട വൻ തുകകൾ സർക്കാർ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്. മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്…

മന്ത്രിസഭാ പുനഃസംഘടന: സഖ്യ കക്ഷികളുടെ മനസ്സില്‍ ‘ലഡ്ഡു പൊട്ടുന്നു…’; വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) തോൽവിക്ക് ശേഷം പൊടിപടലങ്ങൾ അടങ്ങിക്കൊണ്ടിരിക്കുമ്പോള്‍, തലസ്ഥാനത്തെ അധികാരത്തിന്റെ ഇടനാഴികളിലൂടെ ആസന്നമായ മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള മന്ത്ര ധ്വനികള്‍ മുഴങ്ങുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) കൺവീനർ ഇപി ജയരാജൻ അതിന്റെ സാധ്യത സ്ഥിരീകരിച്ചു. നവംബറിൽ അവസാനിക്കുന്ന രണ്ടര വർഷത്തെ കാലാവധി പങ്കിടൽ അടിസ്ഥാനത്തിൽ നിയമസഭയിൽ ഒറ്റ എംഎൽഎമാരുള്ള നാല് സഖ്യകക്ഷികൾക്ക് എൽഡിഎഫ് ക്യാബിനറ്റ് ബർത്ത് വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. ധാരണ പ്രകാരം കേരള കോൺഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറിന് അനുകൂലമായി ഡെമോക്രാറ്റിക് കേരള കോൺഗ്രസിലെ ഗതാഗത മന്ത്രി ആന്റണി രാജു രാജിവെക്കും. അതുപോലെ, ഇന്ത്യൻ നാഷണൽ ലീഗിന്റെ അഹമ്മദ് ദേവർകോവിലിനു പകരം കോൺഗ്രസിന്റെ (എസ്) കടന്നപ്പള്ളി രാമചന്ദ്രനെ നിയമിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന “പ്രതിപക്ഷത്തിന്റെ” മുറുമുറുപ്പ്…

കേരളത്തിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഉച്ചവരെ നിപ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംശയാസ്പദമായ രോഗികളുടെ 11 ശരീരദ്രവ സാമ്പിളുകൾ കൂടി ലാബിൽ പരിശോധനയ്ക്ക് അയച്ചതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ അയച്ച 100 സാമ്പിളുകളിൽ 94 എണ്ണത്തിൽ മാത്രമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 21 പേർ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ഐസൊലേഷനിലാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നേരത്തെ ആരോഗ്യ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. കേരളത്തിൽ ഇതുവരെ ആറ് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, അതിൽ രണ്ട് പേർ രോഗത്തിന് കീഴടങ്ങി. മറ്റുള്ളവർ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേർക്ക് അണുബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അണുബാധയേറ്റ് മരിച്ച രോഗി ഇ.മുഹമ്മദലിയുടെ ഒമ്പത് വയസ്സുള്ള മകന്റെ…

തലവടി ചുണ്ടൻ കന്നി അങ്കത്തിൽ നേടിയ ട്രോഫികളുമായി തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ ഘോഷയാത്ര 18ന്

തലവടി: നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിൽ പമ്പയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ വിജയ കിരീടമണിത്ത് കരസ്ഥമാക്കിയ ട്രോഫികളുമായി തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ ഘോഷയാത്ര 18ന് നടത്തും. നെഹ്റു ട്രോഫി മത്സരത്തിലെ കന്നി അങ്കം ഉൾപ്പെടെ 30-ൽ അധികം ട്രോഫികൾ ഈ സീസണിൽ നേടിയിട്ടുണ്ട്. വിവിധ സാംസ്ക്കാരിക – സാമൂഹിക- സന്നദ്ധ സംഘടനകളുടെയും ടാക്സി – ഓട്ടോറിക്ഷ യൂണിയനുകളുടെയും തലവടി ചുണ്ടൻ വള്ള സമിതിയുടെയും നേതൃത്വത്തിൽ പൂന്തുരുത്തി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ജോജി ജെ വൈലപള്ളി അദ്ധ്യക്ഷത വഹിക്കുമെന്ന് ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, ടീം കോ-ഓർഡിനേറ്റർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു. തലവടി, എടത്വ പഞ്ചായത്തുകളില വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. ജലമാർഗമുള്ള സ്വീകരണം കൊച്ചുതോട്ടയ്ക്കാട്ട്…

പെരിയാർ നദിയിലെ നിറവ്യത്യാസത്തിന് ഉത്തരവാദി എടയാർ വ്യവസായ യൂണിറ്റ്: പിസിബി

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ സുഡ്-ചെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ (Sud-Chemie India Pvt Ltd) നിന്ന് അനധികൃതമായി മാലിന്യം പുറന്തള്ളുന്നത് സെപ്റ്റംബർ 7 ന് പെരിയാർ നദിയുടെ (Periyar River) നിറവ്യത്യാസത്തിന് കാരണമായതായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) കണ്ടെത്തി. യൂണിറ്റിനോട് ചേർന്നുള്ള പുഴയിലാണ് നിറവ്യത്യാസം കണ്ടെത്തിയത്. നിറവ്യത്യാസത്തെക്കുറിച്ച് നാട്ടുകാരും പ്രവർത്തകരും അറിയിച്ചതിനെത്തുടർന്ന് ബോർഡ് ഉദ്യോഗസ്ഥർ സാമ്പിളുകൾ എടുത്തിരുന്നു. ബോർഡിന്റെ എറണാകുളത്തെ സെൻട്രൽ ലാബിൽ നടത്തിയ പരിശോധനയിൽ ക്രോമിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ബോർഡിന്റെ കണ്ടെത്തൽ പ്രകാരം മഴവെള്ളം ഒഴുക്കിവിടാൻ ഉദ്ദേശിച്ചുള്ള മഴവെള്ള ഡ്രെയിനിലൂടെയാണ് അനധികൃത പുറന്തള്ളൽ നടത്തിയത്. സ്‌റ്റോംവാട്ടർ ഡ്രെയിനിലൂടെ ഇത്തരമൊരു അനധികൃത പുറന്തള്ളൽ ഉണ്ടായത് എന്തുകൊണ്ടാണെന്ന് വിശദീകരണം ആവശ്യപ്പെട്ട് കമ്പനി മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളും വിശദീകരിക്കണം. 1974ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും)…

ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘സമ്മോഹനം 2023 ‘ നടന്നു

മുട്ടാർ : ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവവും സ്കൂൾ കലോത്സവവും ‘സമ്മോഹനം 2023 ‘ മുട്ടാർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സബ് ജില്ലാ വിദ്യഭ്യാസ ഓഫിസർ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻ്റ് ഓഫ് സ്കൂൾസ് മികച്ച മാനേജർ ആയി തെരെഞ്ഞെടുക്കപ്പട്ട ഫാ. സിറിൽ ചേപ്പില, അനദ്ധ്യാപകൻ ബിനോയി എം ദാനിയേൽ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ഈശോ തോമസ്, പി.ടി.എ പ്രസിഡൻ്റ് സിബിച്ചൻ സി, ട്രസ്റ്റി കുഞ്ഞച്ചൻ ജോസഫ് , തോമസ് കന്യാക്കോണിൽ, അമൽ വർഗീസ്, ജിജി വർഗീസ്, ജേക്കബ് ജോർജ് , ജറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

കേരള വഴിവാണിഭ സഭ അഞ്ചാമത് സംസ്ഥാന സമ്മേളനം

തൃശ്ശൂർ: വഴിയോരകച്ചവട മേഖലയിലെ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്) യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം കേരള സാഹിത്യ അക്കാദമിയിലെ സാണ്ടർ കെ. തോമസ് നഗറിൽ പതിനേഴാം തിയ്യതി രാവിലെ പത്തരയ്ക്ക് നടക്കും. മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിക്കും. പൊതു വിപണിയെകൂടാതെ ഷോപ്പിംഗ് മാളുകളും ഓൺലൈൻ ബിസിനസും തഴച്ചു നില്‍ക്കുന്ന ഇക്കാലത്തും രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാർ ആശ്രയിക്കുന്നത് വഴിയോര കച്ചവടത്തെയാണ്. സാധനങ്ങളുടെ വിലകുറവിനൊപ്പം സമയനഷ്ടം കൂടാതെയുള്ള വിപണന സമ്പ്രദായമാണ് വഴിയോരകച്ചവട മേഖലയെ ജനകീയമാക്കുന്നത്. സാധാരണക്കാരായ ഉപഭോക്താകൾക്ക് ഇവർ നല്‍കുന്ന സേവനം നിസാരമല്ല. എന്നാലും, മൂന്നാംകിട പൗരന്മാരായി, അധഃപതിച്ചു ജീവിക്കേണ്ട ദുർഗതിയാണ് ഇവർക്കുള്ളത്. വഴിയോരകച്ചവടരുടെ സുരക്ഷിതത്വവും അവകാശങ്ങളും പ്രാബല്യത്തിൽ വന്ന് ഒരു ദശാബ്ദത്തോളമായിട്ടും…