ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘സമ്മോഹനം 2023 ‘ നടന്നു

മുട്ടാർ : ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവവും സ്കൂൾ കലോത്സവവും ‘സമ്മോഹനം 2023 ‘ മുട്ടാർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

സബ് ജില്ലാ വിദ്യഭ്യാസ ഓഫിസർ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു.

ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻ്റ് ഓഫ് സ്കൂൾസ് മികച്ച മാനേജർ ആയി തെരെഞ്ഞെടുക്കപ്പട്ട ഫാ. സിറിൽ ചേപ്പില, അനദ്ധ്യാപകൻ ബിനോയി എം ദാനിയേൽ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ഈശോ തോമസ്, പി.ടി.എ പ്രസിഡൻ്റ് സിബിച്ചൻ സി, ട്രസ്റ്റി കുഞ്ഞച്ചൻ ജോസഫ് , തോമസ് കന്യാക്കോണിൽ, അമൽ വർഗീസ്, ജിജി വർഗീസ്, ജേക്കബ് ജോർജ് , ജറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News