തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ വനിതാ സംരംഭക പുരസ്‌കാരം സ്വാമി കൊറഗജ്ജ ക്യാംഫർ ആൻ്റ് അഗർബത്തീസ് ഫൗണ്ടറും കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയുമായ കെ എൻ പ്രീതിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി രാജ് എന്നിവര്‍ സംബന്ധിച്ചു. തെയ്യങ്ങളുടെ നാടായ തൻ്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഉൾപ്പടെ കര്‍പ്പൂരത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സ്വാമി കൊറഗജ്ജ എന്ന പേരില്‍ ഉത്പന്നങ്ങള്‍ നിർമിച്ച് വിപണിയിലേക്കിറങ്ങിയതെന്ന് പ്രീതി പറയുന്നു. പൂജയ്ക്ക് ആവശ്യമായ ഭസ്മം, കുങ്കുമം, കളഭം എന്നിവയും നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. സാമ്പ്രാണിയും ശുദ്ധമായ വിളക്കെണ്ണയും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് തൻ്റെ…
Category: KERALA
താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: വെൽഫെയർ പാർട്ടി എസ്പി ഓഫീസ് മാർച്ച് നാളെ (ആഗസ്റ്റ് 24 വ്യാഴം)
വെൽഫെയർ പാർട്ടി വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് കലക്ടറേറ്റ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. അന്വേഷണവും കേസും അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം അവസാനിപ്പിക്കുക, മലപ്പുറം എസ് പി സുജിത്ത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിടുക, ഡാൻസാഫ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പോലീസ് നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
അന്നമ്മ മാത്യൂവിന് പുതുജീവൻ നല്‍കിയ ‘രക്ഷകനായ’ ചെറുമകൻ റോൺ മാത്യുവിനെ അഭിനന്ദിച്ചു
തലവടി: കുഴഞ്ഞ് വീണ മുത്തശ്ശി അന്നമ്മ മാത്യുവിനെ (64) തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ഇടപെടൽ നടത്തിയ നടുവിലേമുറി ഇടയത്ര തെക്കേകുറ്റ് റിനുവിന്റെ മകനും തലവടി ഗവണ്മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ റോൺ മാത്യുവിന് അഭിനന്ദന പ്രവാഹം. മാധ്യമങ്ങളിൽ വാർത്ത വായിച്ചറിഞ്ഞ് നിരവധി പേരാണ് അഭിനന്ദിച്ചത്. തലവടി തിരുപനയനൂർ കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന റോണിനെ ഷാൾ അണിയിച്ച് അഭിനന്ദിക്കുകയും, ഗിരിജ ആനന്ദ് പട്ടമന ഓണപുടവ നല്‍കുകയും ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഭരതൻ പട്ടരുമഠം, കെ.കെ. രാജു, ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം സമിതി മാനേജർ അജികുമാർ കലവറശ്ശേരിൽ, റിനു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സ്ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തശ്ശിക്ക് സഹായമായത്…
ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുള്ളത് പച്ചക്കള്ളം; താത്ക്കാലിക ജീവനക്കാരിക്കെതിരെ ആള്‍മാറാട്ട പരാതിയുമായി മറ്റൊരു കുടുംബശ്രീ പ്രവര്‍ത്തക
പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരെ ലിജിമോൾ എന്ന കുടുംബശ്രീ പ്രവര്‍ത്തക രംഗത്തെത്തി. സതിയമ്മയുടെ അവകാശവാദം പച്ചക്കള്ളമാണെന്നും തന്റെ ജോലി മറ്റാരോ ചെയ്യുന്നുണ്ടെന്ന് തനിക്കറിയില്ലെന്നും ലിജിമോൾ പറയുന്നു. മൃഗാശുപത്രിയിൽ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്‌ക്കൊപ്പം കുടുംബശ്രീയിൽ ജോലി ചെയ്തിരുന്നതായും ലിജി മോൾ പറഞ്ഞു. താത്കാലിക തൂപ്പുകാരിയായി നിയമനം ലഭിച്ച കെ.സി.ലിജിമോൾക്ക് പകരക്കാരിയായിട്ടാണ് സതിയമ്മ ജോലി ചെയ്തിരുന്നതെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. സതിയമ്മയ്‌ക്കെതിരെ ലിജിമോൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയും പരാതി നൽകി. ഉമ്മൻചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരിൽ സതിയമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നാണ് ആരോപണം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ലിജിമോൾ രംഗത്തെത്തിയത്. ലിജി മോൾ പറയുന്നത് ഇങ്ങനെ: “ഞാന്‍ മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരില്‍ അവിടെ ജോലി ഉണ്ടായിരുന്നു…
നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്റെ ശമ്പള വര്‍ദ്ധന കേരള പോലീസ് തടഞ്ഞു
എരുമേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയില്‍ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ കേരള പോലീസ് അച്ചടക്ക നടപടി തുടങ്ങി. തൽഫലമായി, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ ഓഫീസർ സെയ്നി സെബാസ്റ്റ്യന്റെ മൂന്ന് വർഷത്തെ വാർഷിക ശമ്പള വർദ്ധനവ് തടഞ്ഞുവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ ഓഫീസർ സെയ്നി സെബാസ്റ്റ്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ജില്ലാ പൊലീസ് മേധാവി കെ കെ കാർത്തികിനെ രോഷാകുലനാക്കിയത്. ഇത്തരം നടപടികൾ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നാണക്കേടുണ്ടാക്കുന്നുവെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടികളുടെ പിന്നിലെ ന്യായം. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും 2022ലെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നൽകിയ പോസ്റ്റിന് മറുപടിയായാണ് കേരള പൊലീസ് ഈ നടപടി സ്വീകരിച്ചത്. ഇതിനു വിരുദ്ധമായി സംസ്ഥാനത്തിനകത്തെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ…
മോണ്‍സണ്‍ മാവുങ്കൽ തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു
കൊച്ചി: മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മണനെ അറസ്റ്റു ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. മോൺസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്മണാണെന്നും ഗൂഢാലോചനയിൽ ഐജിക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ സുരേന്ദ്രനെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി മോണ്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. കെ. സുധാകരന്‍, ഐ.ജി ലക്ഷ്മണ്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോണ്‍സന്…
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി അറസ്റ്റില്‍
കോഴിക്കോട്: 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. എയർ കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 1,112 ഗ്രാം സ്വർണമാണ് യുവതിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയൂർ സ്വദേശിനി ഷംല അബ്ദുൾകരീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എസ്ജി 42 വിമാനത്തിലാണ് ഷംല കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അടിവസ്ത്രത്തിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ചത്. പരിശോധനയിൽ 1,112 ഗ്രാം സ്വർണ്ണം കണ്ടെത്തി. ഇതിന് ഏകദേശം 60 ലക്ഷം രൂപ വിലവരും. സംഭവത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ കസ്റ്റംസ് അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്‌സലോജിക് നികുതി അടച്ചെന്ന് രേഖയില്‍; വെറും 45 ലക്ഷം മാത്രമേ അടച്ചുള്ളൂ എന്ന് ജി എസ് ടി വകുപ്പ്
തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 57 ലക്ഷം രൂപയിൽ വീണാ വിജയന്റെ എക്‌സാലോഗിക് കമ്പനി നികുതി അടച്ചത് 45 ലക്ഷം രൂപ മാത്രമെന്ന് ജിഎസ്ടി വകുപ്പ്. എന്നാൽ, ബാക്കിയുള്ള ഇടപാടുകളുടെ നികുതി രേഖകൾ സംബന്ധിച്ച് വ്യക്തതയില്ല. 2017 ഓഗസ്റ്റിനും 2018 ഒക്ടോബറിനും ഇടയിൽ 14 ഇൻവോയ്സുകളിൽ നിന്ന് 8,10,000 രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സെർവറിലെ രേഖകൾ കാണിക്കുന്നു. ആദായ നികുതി വകുപ്പ് ആദായനികുതി തർക്ക പരിഹാര ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 57 ലക്ഷം രൂപ എക്‌സലോജിക്കിനും ഒരു കോടി 15 ലക്ഷം രൂപ വീണയ്ക്കും സിഎംആർഎൽ അക്കൗണ്ടിൽ നിന്ന് കൈമാറി. ഇടപാടിന്റെ ആദ്യഘട്ടത്തിൽ, കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് എക്‌സലോജിക്കിന്റെ നികുതി അടച്ച രേഖകൾ പുറത്തുവന്നത്. 45 ലക്ഷം രൂപയും…
മാസപ്പടിക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു: പി.എ. സിദ്ദീഖ് പെരുമ്പാവൂർ
മലപ്പുറം: മാസപ്പടി രാഷ്ട്രീയ പാർട്ടികളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ട്രേഡ് യൂണിയനുകൾ ഈ ഓണക്കാലത്തും തൊഴിലാളികളെ വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന് ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ (എഫ്‌ഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് പിഎ സിദ്ദീഖ്. മലപ്പുറം ക്ഷേമനിധി ഓഫീസിനു മുമ്പിൽ നിർമ്മാണ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിസിഎൽയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിഎൽയു ജില്ലാ പ്രസിഡന്റ് എൻ.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം എ.പി. ഫാറൂഖ്, എഫ്‌ഐടിയു ജില്ലാ സെക്രട്ടറിമാരായ ഫസൽ തിരൂർക്കാട്, ഷൂക്കൂർ മാസ്റ്റർ, അഷ്‌റഫ് എടപ്പറ്റ (കർഷക തൊഴിലാളി യൂണിയൻ), എന്നിവർ അഭിവാദ്യം അർപ്പിച്ചു. എൻ.കെ. ഇർഫാൻ സ്വാഗതവും നാസർ താനൂർ നന്ദിയും പറഞ്ഞു.
മോൺസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അദ്ധ്യക്ഷൻ സുധാകരനെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: സ്വയം പ്രഖ്യാപിത പുരാവസ്തു വ്യാപാരി മോൺസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അദ്ധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇഡി ഓഫീസിൽ രാവിലെ 11 മുതൽ ഒമ്പത് മണിക്കൂറോളമാണ് സുധാകരനെ ചോദ്യം ചെയ്തത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ഭയമില്ലെന്നും ഇഡി ഓഫീസിലെത്തുന്നതിന് മുമ്പ് കെപിസിസി മേധാവിയും എംപിയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഒരിക്കലും ചെയ്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മറച്ചുവെക്കാനൊന്നുമില്ലാത്തതിനാൽ ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടിയാണ് നൽകിയതെന്ന് ചോദ്യം ചെയ്യലിന് ശേഷം സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ‘അവർ (ഇഡി) അതിൽ തൃപ്തരായിരുന്നു,’ അദ്ദേഹം…
