മാസപ്പടിക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു: പി.എ. സിദ്ദീഖ് പെരുമ്പാവൂർ

ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ (എഫ്‌ഐടിയു) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപുസമരം സംസ്ഥാന വൈസ് പ്രസിഡന്റ് പിഎ സിദ്ദീഖ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: മാസപ്പടി രാഷ്ട്രീയ പാർട്ടികളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ട്രേഡ് യൂണിയനുകൾ ഈ ഓണക്കാലത്തും തൊഴിലാളികളെ വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന് ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ (എഫ്‌ഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് പിഎ സിദ്ദീഖ്.

മലപ്പുറം ക്ഷേമനിധി ഓഫീസിനു മുമ്പിൽ നിർമ്മാണ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിസിഎൽയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിൽപുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിഎൽയു ജില്ലാ പ്രസിഡന്റ് എൻ.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം എ.പി. ഫാറൂഖ്, എഫ്‌ഐടിയു ജില്ലാ സെക്രട്ടറിമാരായ ഫസൽ തിരൂർക്കാട്, ഷൂക്കൂർ മാസ്റ്റർ, അഷ്‌റഫ് എടപ്പറ്റ (കർഷക തൊഴിലാളി യൂണിയൻ), എന്നിവർ അഭിവാദ്യം അർപ്പിച്ചു. എൻ.കെ. ഇർഫാൻ സ്വാഗതവും നാസർ താനൂർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News