ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 23 ബുധന്‍)

ചിങ്ങം : പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ ഇന്ന് നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം ഇന്ന് വീട്ടിൽ ഉണ്ടാകാം.

കന്നി : നിങ്ങളുടെ സാമ്പത്തിക പ്രവാഹം ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ പണം വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെക്കുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം.

തുലാം : നിങ്ങളിൽ നിന്ന് ജോലിയിലുള്ള ഒരു സമർപ്പണമോ അല്ലെങ്കിൽ കുടുംബത്തോടുള്ള അര്‍പ്പണമോ ആയി ബന്ധപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് കുടുംബത്തിന്‍റെ പണം ലാഭിക്കാം.

വൃശ്ചികം : അടുത്തുള്ളപ്പോൾ, അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ആരോടെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കണം. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു : നിങ്ങൾക്കിന്ന് കുട്ടിക്കാലത്തിലേക്ക് പോകാന്‍ ആഗ്രഹമുണ്ടാകും. നഗരപ്രാന്തത്തിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കൂ. ചിലപ്പോൾ പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടിയേക്കാം.

മകരം : ഇന്ന് നിങ്ങൾ ജോലിയുടെ കാര്യത്തിൽ അംഗീകരിക്കപ്പെടും. എന്നാല്‍ മറ്റുള്ള സന്ദർഭങ്ങളിലെ പോലെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയപ്പെടുകയില്ല. അവർ ഹൃദയംഗമമായി നിങ്ങളെ അനുകൂലിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ ആ ചിന്ത കുറച്ചുസമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിനുപറ്റിയ സമയമായിരിക്കില്ല.

കുംഭം : ഇന്ന് വീട്ടിൽ ഒരു സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് കഠിനമായ പരിശ്രമം വേണ്ടിവരും. കൂടാതെ കുട്ടികളുടെ ഇടപെടൽ കാര്യങ്ങൾ കൂടുതൽ കഠിനമാക്കും. ഇത് കൂടാതെ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാം. എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ അസൂയാലുക്കളായ ചില അയൽക്കാർ നിലവിലുള്ള പ്രശ്‌നങ്ങൾ വഷളാക്കിയേക്കാം.

മീനം : ഇന്ന് ആരെങ്കിലും നിങ്ങളുടെ പേരിൽ അപവാദം പറഞ്ഞ് അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാവുകയും ചെയ്യുക.

മേടം : ഇന്ന് കുടുംബത്തോടൊപ്പം ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. ഇണയുമായി സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതും വിചിത്രവുമായ ഒരനുഭവമായിരിക്കും. അതിന്‍റെ വൈകാരികവും ശാരീരികവുമായ വശങ്ങളിൽ നിങ്ങൾ കൂടുതൽ സംതൃപ്‌തരാകും. സാമ്പത്തികമായും ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും.

ഇടവം : ഇന്ന് ഒരു നല്ല ദിവസമാണെന്ന് തെളിയിക്കപ്പെടും. ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുക്കുമ്പോൾ ഇന്ന് നിങ്ങൾ മുൻനിരയിൽ ആയിരിക്കും. ഇന്ന് ആസൂത്രണം ചെയ്‌ത എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ കഴിയും.

മിഥുനം : ഇന്ന് നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കില്ല. പുതുതായി എന്തെങ്കിലും ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കില്ല. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്കായി വലിയ വില നൽകേണ്ടിവരും. സ്വന്തം ആരോഗ്യവും ആശങ്കയുണ്ടാക്കും. ഇത് നിങ്ങളുടെ നിരാശ വർധിപ്പിക്കും.

കര്‍ക്കടകം : മോശം മാനസികാവസ്ഥയിലാകാൻ സാധ്യതയുണ്ട്. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് ചിന്തിച്ചേക്കാം. ഇന്ന് കുടുംബാംഗങ്ങളുമായി വഴക്കിടാനും പണം നഷ്‌ടപ്പെടാനും‌ കൂടി സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. നാളെ മികച്ച ദിവസമായതിനാല്‍ ഇന്നത്തെ ദിവസത്തെ എല്ലാം താത്‌കാലികമെന്നോണം സ്വീകരിക്കുക.

Print Friendly, PDF & Email

Leave a Comment

More News