ആറു വയസ്സുകാരിയെ ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

കൊച്ചി: ആറുവയസുകാരിയെ അസം സ്വദേശിയായ തൊഴിലാളി മർദിച്ചു. ആലുവ തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷംപൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെയാണ് കൊണ്ടുപോയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളികള്‍ ഇടതിങ്ങി താമസിക്കുന്ന കെട്ടിടമാണ് മുക്കത്ത് പ്ലാസ. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപു താമസക്കാരനായെത്തിയ അസം സ്വദേശിയായ തൊഴിലാളിയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്നാണ് സൂചന. തൃശൂർ ഭാഗത്തേക്കുള്ള ബസിലാണ് കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചാന്ദ്‌നി നന്നായി മലയാളം സംസാരിക്കും. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ഭാര്യ കൊലപ്പെടുത്തി ‘കുഴിച്ചിട്ട’ ഭര്‍ത്താവിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി !!

പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചിട്ടതാണെന്ന് കരുതിയ പത്തനംതിട്ട സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുമ്പ് നൗഷാദിനെ ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പോലീസ് കണ്ടെത്തിയത്. നൗഷാദ് മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചു. വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദിന് ക്രൂര മർദനമേറ്റത്. അവശനിലയിലായ നൗഷാദ് മരിച്ചെന്ന് കരുതി സംഘം സ്ഥലം വിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് അഫ്സാന പറഞ്ഞത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റ നൗഷാദ് സാഹചര്യം പന്തിയല്ലെന്ന് കണ്ട് സ്ഥലം വിട്ടു. ഭാര്യയുടെയും അവളുടെ സുഹൃത്തുക്കളുടേയും ഉപദ്രവം സഹിക്കവയ്യാതെയാണ് നാടുവിട്ടതെന്ന് നൗഷാദ് പോലീസിന് മൊഴിനൽകി. ഇത്രയയും നാൾ ആരുമറിയാതെ ജീവിക്കുകയായിരുന്നു എന്നും നൗഷാദ് പോലീസിനോട് പറഞ്ഞു. ഇന്നു രാവിലെയാണ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ബന്ധു…

പുന്നമടയിൽ വിജയഗാഥ രചിക്കുവാൻ വീണ്ടും ‘കുട്ടി ക്യാപ്റ്റൻ’ ആദം പുളിക്കത്ര

ആലപ്പുഴ/എടത്വാ: പുന്നമടയിൽ വീണ്ടും വിജയഗാഥ രചിക്കുവാൻ ‘ഷോട്ട് പുളിക്കത്ര ‘ നീരണിഞ്ഞു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ അധ്യക്ഷയിൽ നടന്ന ചടങ്ങിൽ രാവിലെ 10.30നും 11.30 നും മദ്ധ്യേ നീരണിഞ്ഞു. വഞ്ചിപ്പാട്ടിൻ്റെയും ആർപ്പുവിളിയുടെയും മുകരിത അന്തരീക്ഷത്തിൽ ക്യാപ്റ്റൻ ആദം പുളിക്കത്ര, ഷോട്ട് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ചുമ്മാർ പുളിക്കത്ര, മാനേജർ റെജി വർഗ്ഗീസ് മാലിപ്പുറത്ത് എന്നിവരിൽ നിന്നും പങ്കായങ്ങളും ഒന്നാം തുഴയും കൈനകരി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡൻ്റ് കണ്ണൻ കെ.സി, സെക്രട്ടറി വിഷ്ണു ജയപ്രകാശ്, ജോ. സെക്രട്ടറി ജിതിൻ ഷാജി എന്നിവർ ഏറ്റ് വാങ്ങി. ആദ്യ തുഴച്ചിൽ എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി കടവിലേക്ക് നടത്തി. സെലക്ഷൻ ട്രയൽ ജൂലൈ 30ന് ഞായാറാഴ്ച 10.30 ന് ചാവറ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിക്കും. പുന്നമട കായലിൽ…

ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത്‌ ഇൻബിൽറ്റ് ലിഥിയം ബാറ്ററിയുമായി ആരെൻഖ്

ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത്‌ ഇൻബിൽറ്റ് ലിഥിയം ബാറ്ററി അവതരിപ്പിച്ച് സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ്. ഇൻബിൽറ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇൻവെർട്ടർ സോളാർ, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും. ഇൻവെർട്ടറിന് ഒരു തരത്തിലും മെയിന്റനൻസ് ഉണ്ടാകില്ല എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ബാറ്ററി ബാക്കപ്പ് / കപ്പാസിറ്റി വിവരങ്ങൾ അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ മോണിറ്ററും ആ വിവരങ്ങൾ ആൻഡ്രോയിഡ് ആപ്പ് വഴി നിരീക്ഷിക്കാനും കഴിയും. 850va/1200 va എന്നിങ്ങനെ രണ്ട് പവർ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 va സിസ്റ്റത്തിന് 35 കിലോയുമാണ് ഭാരം. കൂടാതെ കമ്പനി കേരളത്തിലും തമിഴ് നാടിലും വിതരണക്കാരെയും തേടുന്നുണ്ട്. കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ നിർമ്മാണ…

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും: സോളിഡാരിറ്റി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കുന്നതിനാണ് സഹായിക്കുകയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സുഹൈബ് സി.ടി.ഘട്ടം ഘട്ടമായി മദ്യഉപഭോഗം കുറക്കുമെന്നുള്ളത് തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയും പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ഇടതുപക്ഷം മദ്യത്തിന്‍റെ വ്യാപനത്തിന് സഹായകരമാകുന്ന തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളോടുള്ള കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടം ഘട്ടമായി മദ്യത്തിന്‍റെ ഉപഭോഗം കുറക്കാനുള്ള നടപടികള്‍ക്കുപകരം സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്‍റെ ഭാഗമായി ലഹരി പാനീയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിലും, രാസ ലഹരിയുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദാര നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത്. സാമ്പത്തിക പരാധീനതകളെ മറികടക്കാനുള്ള ചെപ്പടിവിദ്യയുടെ ഭാഗമായി അടിക്കടി മദ്യത്തിന്‍റെ ലഭ്യത…

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിന് മൊഴി നല്‍കിയ ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട: കലഞ്ഞൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി മൊഴി നൽകിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ (34‌) കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാളുടെ ഭാര്യ നൂറനാട് സ്വദേശി അഫ്‌സാനയാണ് വ്യാഴാഴ്ച അറസ്റ്റിലായത്. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തപ്പാറയിൽ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അഫ്സാനയെ പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. നൗഷാദിനെ കൊലപ്പെടുത്തി പറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് അഫ്സാന പോലീസിന് മൊഴി നൽകിയിരുന്നു. എന്നാല്‍, നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളി, സമീപത്തെ പള്ളിയുടെ സെമിത്തേരിയിൽ മറവു ചെയ്തു, മാലിന്യക്കുഴിയിൽ തള്ളി, വാടകവീടിന്റെ വളപ്പിൽ കുഴിച്ചിട്ടു എന്നിങ്ങനെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ നൽകിയത്. ഈ പരസ്പര വിരുദ്ധമായ മൊഴികൾ പോലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്‍റെ സഹായം ലഭിച്ചെന്ന് അഫ്‌സാന മൊഴി…

നിലമ്പൂർ മേഖലയിലെ ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വെല്‍‌ഫെയര്‍ പാര്‍ട്ടി

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പ്രത്യേക പാക്കേജ് നടപ്പിലാൻ ഇടത് സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു. അന്തിയുറങ്ങാൻ ഇടമില്ലാത്ത കുടുംബത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത ചാലിയാർ ഗ്രാമപഞ്ചായത്തിലെ അകമ്പാടം ഇടിവണ്ണ പാറേക്കോട്ട് കോളനിയിലെ പട്ടികവർഗ കുടുംബങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. അന്തിയുറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ ടെറസിന് മുകളിൽ കഴിയുന്ന 25 പേരടങ്ങുന്ന പട്ടികവർഗ കുടുംബത്തിന് ആവശ്യമായ സ്ഥലവും വീടുകളും അനുവദിക്കണം. കാലപ്പഴക്കം ചെന്ന ജീർണാവസ്ഥയിലുള്ള വിട്ടിലാണ് 25 പേർ താമസിക്കുന്നത്. ആകെയുള്ളത് രണ്ട് കുടുസ്സു മുറികളാണ്. വീട്ടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ മുള കൊണ്ട് നിർമിച്ച താൽക്കാലിക കോണിയിലൂടെ മുകളിൽ കയറി ടെറസിലും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ചായ്പ്പിലുമാണ് പല അംഗങ്ങളും…

തലവടി പഞ്ചായത്തിലെ മേടയിൽപടി – മകരചാലിൽപടി റോഡിൽ യാത്ര ദുഷ്ക്കരം

എടത്വ: തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മേടയിൽപടി – മകരചാലിൽപടി റോഡിൽ യാത്ര ദുഷ്ക്കരമാകുന്നു. കിടപ്പു രോഗികൾ, ക്യാൻസർ രോഗികൾ ഉൾപ്പെടെ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഒരു മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. വിദ്യാർത്ഥികൾക്ക് സൈക്കിളിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പാരേത്തോട് തലവടി – ഗവ.ഹൈസ്ക്കൂൾ റോഡിൽ എത്താൻ ഉള്ള ഏക വഴിയാണ്. ക്യഷി ആരംഭിച്ചാൽ മകരച്ചാലിൽ പാടശേഖരത്തേക്കുള്ള വഴി കൂടിയാണ്. കഴിഞ്ഞ ആഴ്ച മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം മോർച്ചറിയിൽ എത്തിക്കുന്നതിന് പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. റോഡിലെ വെള്ളക്കെട്ട് മൂലം ഒരാഴ്ചയോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഒടുവിൽ സംസ്ക്കാര ചടങ്ങിനായി വീട്ടുകാർ തന്നെ മണ്ണിറക്കിയാണ് താത്ക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പ്ലസ് വൺ സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ ബന്ദികളാക്കിയത് കെ ടി ജലീൽ എംഎൽഎയുടെ രാഷ്ട്രീയ പാപ്പരത്തം

മലപ്പുറം : പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത് താനൂർ തുടങ്ങിയ 5 നേതാക്കളെ ഇന്നലെ 26/07/2023 മണിക്കൂറുകളോളം മലപ്പുറം പോലീസ് സ്റ്റേഷനിൽ ബന്ദികളാക്കി വെച്ചത് കെ ടി ജലീൽ എംഎൽഎയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെയും മലപ്പുറം എസ്പി സുജിത്ത് ദാസ് ഐപിഎസിന്റെ മലപ്പുറത്തെ പൈശാചികവത്കരിക്കാനുള്ള ഗൂഡശ്രമത്തിന്റെയും ഭാഗമാണ്. പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ച ജൂലൈ അഞ്ചാം തീയ്യതി മലപ്പുറം കളക്ടറേറ്റ് പടിക്കലിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത്, ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടാത്തതിലെ വിഷയം മാധ്യമങ്ങൾക്ക് മുൻപിലും സമരവേദിയിലും പങ്കുവച്ച വിദ്യാർഥിനിക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഇറക്കി അധിക്ഷേപിച്ച കെ ടി ജലീൽ എംഎൽഎക്കെതിരെ…

നീലാകാശത്തിന് കീഴിൽ നീലപ്പടയായി പുന്നമടക്കായലിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ

തലവടി: ആലപ്പുഴ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ പരിശീലനം ആരംഭിച്ചു.2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു. റവ.ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ (പ്രസിഡൻ്റ്) ,അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ (വൈസ് പ്രസിഡൻ്റ്സ്) , ജോജി ജെ വയലപ്പള്ളി (സെക്രട്ടറി) , ബിനോയി തോമസ് (ജോ. സെക്രട്ടറി), ഏബ്രഹാം പീറ്റർ പാലത്തിങ്കൽ (ട്രഷറാർ),ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ (ടീം കോർഡിനേറ്റേഴ്സ് ) അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള (മീഡിയ കോർഡിനേറ്റർ)ഷിനു എസ് പിള്ള, ബിജു കുര്യൻ, സിറിൾ സി.സഖറിയ (മാർക്കറ്റിംങ്ങ് കോർഡിനേറ്റേഴ്സ് ) എന്നിവരടങ്ങിയ 30 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്…