തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നീന്തൽക്കുളങ്ങൾക്കും ആഘോഷങ്ങൾക്കും ഫണ്ട് അനുവദിച്ചത് ഉയർത്തിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളെ വിമർശിച്ചു. അനാവശ്യ ചെലവുകൾക്കായി സർക്കാർ അമിതമായ തുക ചെലവഴിക്കുന്നുണ്ടെങ്കിലും റേഷൻ, ശമ്പളം തുടങ്ങിയ അവശ്യ പേയ്‌മെന്റുകൾക്ക് ആവശ്യമായ ഫണ്ട് ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലതാമസം നേരിട്ട ബിൽ പേയ്‌മെന്റുകളെ അഭിസംബോധന ചെയ്യുന്ന ഹൈക്കോടതി ഹിയറിംഗിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ തെളിവ് നൽകേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു. രാജ്ഭവനെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നതും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ അനിശ്ചിതത്വവും നിലനിൽക്കുന്നതും ശ്രദ്ധേയമാണ്. തലസ്ഥാനത്ത് കേരളീയം പരിപാടി പൊടിപൊടിക്കാന്‍ പണം ചെലവഴിക്കുന്നതിനിടെ, സംസ്ഥാനം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ ഉയർത്തിയ സമയത്താണ് ഗവര്‍ണ്ണറുടെ വിമര്‍ശനം.
Category: KERALA
രാജ്യാന്തര വിഷയങ്ങള്‍ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റിയന്‍
കൊച്ചി: രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും കേരളഭരണത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. 1600 രൂപ സാമൂഹ്യ ക്ഷേമപെന്‍ഷനും രോഗികള്‍ക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികര്‍ ഭിക്ഷാടനം നടത്തുന്ന സാഹചര്യം കേരളത്തെ ലജ്ജിപ്പിക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ വിറ്റ നെല്ലിന് നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമായി മനുഷ്യനെ കൊല്ലുന്നു. സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയില്‍. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. വികസനങ്ങള്‍ മുരടിച്ചു. തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്നു.…
സാമൂഹിക സമത്വം പുലരണമെങ്കിൽ ജാതി സെൻസസ് നടപ്പാക്കണം: വെൽഫെയർ പാർട്ടി
തിരുവക്കാട്: ഭൂമിയും വിഭവങ്ങളും ഒക്കെ ഇവിടുത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജാതി സെൻസസിലൂടെ മാത്രമേ സാമൂഹിക നീതി പുലരുകയൊള്ളൂ. പ്രതിപക്ഷ മുഖ്യമന്ത്രിമാരുള്ള പല സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തുവാൻ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലും ഉടനെ നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന മങ്കട മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെപി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് സലാം മാസ്റ്റർ സ്വാഗതവും, അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു. എം. കെ ജമാലുദ്ദീൻ, നസീമ സിഎച്,…
നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) എറണാകുളത്ത് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ്, കൊച്ചിൻ കലാഭവനിലെ പ്രമുഖനായിരുന്നു. കൂടാതെ, നിരവധി ജനപ്രിയ സിനിമകളിൽ പ്രധാന ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏകദേശം നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്‍റെ ജനനം. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലേക്ക് എത്തിക്കുന്നത്. ക്രമേണ കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി ഹനീഫ് മാറി. സെയിൽസ്‌മാനായി ജോലി നോക്കവെയാണ് മിമിക്രി കലാവേദിയിലേക്ക് ഹനീഫ് കടന്നുവരുന്നത്. ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്‌ക്കുന്നത് 1990ല്‍ പുറത്തിറങ്ങിയ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ്. ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’, ‘ഈ പറക്കും തളിക’, ‘കട്ടപ്പനയിലെ ഹൃത്വിക്…
ആലുവയില്‍ കുടിയേറ്റ തൊഴിലാളിയുടെ മകള്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ നവംബർ 14ന് പ്രഖ്യാപിക്കും
എറണാകുളം: ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. നവംബർ 14 ന് കോടതി ശിക്ഷ വിധിച്ചേക്കും. കേസിലെ ഏക പ്രതിയായ അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്നാണ് എറണാകുളം പോക്സോ കോടതി ജഡ്‌ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 16 കുറ്റങ്ങളിലും…
ദാമ്പത്യ പ്രശ്നം: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യയുടെ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് മരിച്ചത്. മരുമകന്‍ മാവടി സ്വദേശി ജോബിൻസാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെട്ടേറ്റ ടോമിയെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ടിന്റുവിനെയും ജോബിന്‍സ് വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ടിന്റു ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രാത്രി ടോമിയുടെ വീട്ടിലെത്തിയ പ്രതി, വീടിന് ചുറ്റും നടന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം…
പെരിയയില്‍ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ സൈന്യത്തിന്റേതാണെന്ന് പോലീസ്
കല്പറ്റ: പെരിയയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകല്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ആയുധങ്ങൾ എത്തിച്ചതെന്നാണ് നിഗമനം. സൈനികരെ ആക്രമിച്ച് പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നു. പിടിച്ചെടുത്ത നാല് തോക്കുകളിൽ ഒന്ന് എകെ 47 ആണ്. കർണാടക, തമിഴ്‌നാട് പോലീസ് സംഘങ്ങളും അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യും. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേരളാ പോലീസിന് നൽകിയ കസ്റ്റഡി കാലയളവിൽ ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 7) രാത്രിയാണ് പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്ന്…
ഒഡീഷ പോലീസു പോലും ഭയക്കുന്ന മാവോയിസ്റ്റ് ഗ്രാമത്തിൽ കേരള പോലീസ്; വൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കണ്ണൂര്‍ സ്ക്വാഡ് സ്റ്റൈലില്‍ പിടികൂടി
കൊച്ചി: ഒഡീഷ പോലീസു പോലും കടന്നു ചെല്ലാന്‍ ഭയക്കുന്ന ഒഡീഷയിലെ മാവോയിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്ന മുനിഗൂഡയില്‍ ജീവന്‍ പണയപ്പെടുത്തി കേരള പോലീസ് എത്തി. ഏതുനിമിഷവും മാവോയിസ്റ്റ് ആക്രമണം പ്രതീക്ഷിക്കാവുന്ന ഗ്രാമത്തിലാണ് പ്രത്യേക അന്വേഷണ സംഘം എത്തി 48 മണിക്കൂറിനുള്ളില്‍ മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ഗോപാല്‍ മാലിക്കിനെ (22) പിടികൂടിയത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്റ്റൈലിലാണ് പ്രതിയുമായി മുവാറ്റുപുഴ സ്ക്വാഡ് കേരളത്തിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് മൂവാറൂപുഴ പോലീസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ആനിക്കാട് കമ്പനിപ്പടിയില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വിവരം. പോലീസ് സ്ഥലത്തെത്തി സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മരമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹന്‍തര്‍ സ്വര്‍ഗയാരി (40), ദിപങ്കര്‍ ബസുമാത്രി (37) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാതായതോടെ ചിത്രം വ്യക്തമായിരുന്നു. കേരളം വിടുന്നതിന് മുമ്പ്…
കുടിശ്ശിക നൽകിയില്ലെങ്കിൽ സപ്ലൈകോയുടെ പ്രവർത്തനം സ്തംഭിക്കും: മന്ത്രി
തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി 1524 കോടി രൂപയെങ്കിലും സപ്പൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സിവില്‍ സപ്ലൈസ് സംവിധാനം സ്ംഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സിപിഐയുടെ രാഷ്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ആവശ്യത്തെ പിന്തുണച്ച മന്ത്രി വി.ശിവന്‍കുട്ടി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വൈദ്യുതി സബ്സിഡി തുകയായി 403 കോടി അനുവദിക്കണമെന്ന ആവശ്യം മന്ത്രി കെ കൃഷ്ണന്‍കൂടി മുന്നോട്ടു വച്ചില്ല. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 200 കോടി രൂപ പ്രധാന അദ്ധ്യാപകര്‍ക്ക് നല്‍കാനുണ്ട്. ഹൈക്കോടതി ഇടപെട് 50 കോടി രൂപ നല്‍കാന്‍ ധാരണയായി. ഉച്ചഭക്ഷണത്തിന് ഓരോ കുട്ടിക്കും നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോയുടെ കുടിശ്ശിക തുകയുടെ ഒരു വിഹിതം നല്‍കാന്‍ ധനവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
എംഎല്‍എയുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാവിനും മറ്റൊരു യുവാവിനും പരിക്ക്
കുന്നംകുളം: എം എല്‍ എ എ.സി. മൊയ്തീന്റെ വാഹനത്തിന് മുന്നോട്ടു പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം നേതാവിനും കേച്ചേരി സ്വദേശിയായ യുവാവിനും പരിക്കേറ്റു. സിപിഎം നേതാവും കുന്നംകുളം മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ജി.ജയപ്രകാശ്, കേച്ചേരി സ്വദേശി ഫിറോസ് മന്‍സലില്‍ മുഹമ്മദ് റയീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുന്നംകുളം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ഡോകുറെ കാണാനെത്തിയ റയീസ് പാര്‍ട്ടി ഓഫീസിന് മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി. ഈ സമയം എംഎല്‍എയുടെ വാഹനം പിന്നിലെത്തിയെങ്കിലും, വാഹനം കടന്നുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എംഎല്‍എ വാഹനത്തില്‍ നിന്നിറങ്ങി യുവാവിനോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ പാര്‍ട്ടി ഓഫീസിലേക്ക് പോയ ഉടനെ പിന്നാലെ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റയീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍…
